കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ നിന്ന് വന്ന മുഖ്യമന്ത്രിയായവര്‍

  • By Soorya Chandran
Google Oneindia Malayalam News

സിനിമക്കാര്‍ക്കൊക്കെ സിനിമയില്‍ തന്നെ അങ്ങ് നിന്നാല്‍ പോരേ.. വെറുതേ രാഷ്ട്രീയത്തിലറങ്ങി ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കണോ....

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല രാഷട്രീയക്കാരും ചോദിക്കുന്ന ചോദ്യം ആണിത്. വെറുതേയൊന്നും അല്ല ഇങ്ങനെ ഒരു ഭീതി. സിനിമ കളിച്ച് ഒടുവില്‍ സംസ്ഥാന മുഖ്യമന്ത്രി വരെ ആയവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് തന്നെയാണ് ഈ പേടിയുടെ കാരണം.

വര്‍ഷങ്ങളോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒരു സാധാരണ നേതാവ് ഉണ്ടാക്കിയെടുക്കുന്ന ജനപിന്തുണ, രണ്ടും മൂന്നും സൂപ്പര്‍ ഹിറ്റുകള്‍ കൊണ്ടാണല്ലോ സിനിമ താരങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തിരി വൈകി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പോലും പെട്ടെന്ന് ഉയരങ്ങളിലെത്താം എന്ന പ്രത്യേകതയും സിനിമക്കാര്‍ക്കുണ്ട്.

ആന്ധ്രയില്‍ ചിരഞ്ജീവി മുഖ്യമന്ത്രി ആയേക്കും എന്നാണ് പുതിയ വാര്‍ത്തകള്‍. സിനിമയില്‍ നിന്നെത്തി മുഖ്യമന്ത്രിയായവരെ പരിചയപ്പെടാം

എം കരുണാനിധി

എം കരുണാനിധി

സിനിമ ലോകത്ത് നിന്ന് ആദ്യമായി ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത് എം കരുണാനിധി എന്നറിയപ്പെടുന്ന മുത്തുവേല്‍ കരുണാനിധി ആണ്. കവിയും പാട്ടെഴുത്തുകാരനും തിരക്കഥാകൃത്തും ഒക്കെ ആയി തമിഴ് സിനിമയില്‍ തിളങ്ങിനിന്ന ആളായിരുന്നു കരുണാനിധി.

കലൈഞ്ജര്‍

കലൈഞ്ജര്‍

കലൈഞ്ജര്‍ എന്നാണ് കരുണാനിധി അറിയപ്പെടുന്നത്. ഡിഎംകെ സ്ഥാപകനായ അണ്ണാ ദുരൈയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു. 1969 ല്‍ മുഖ്യമന്ത്രിയായ അണ്ണ ദുരൈ മരിച്ചപ്പോഴാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്.

എംജിആര്‍

എംജിആര്‍

രാജ്യത്ത് ആദ്യമായി മുഖ്യമന്ത്രിയായ സിനിമ നടന്‍ എന്ന റെക്കോര്‍ഡ് മലയാളിയായ എംജിആറിനാണ്. തമിഴ് മക്കളെ സിനിമയുടെ മാസ്മരികതയോടെ രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് ഇറക്കി വിട്ട ആളായിരുന്നു എംജിആര്‍.

മരത്തൂര്‍ ഗോപാലമേനോന്‍ രാമചന്ദ്രന്‍

മരത്തൂര്‍ ഗോപാലമേനോന്‍ രാമചന്ദ്രന്‍

മരത്തൂര്‍ ഗോപാല മേനോന്‍ രാമചന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്. കോണ്‍ഗ്രസില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പിന്നീട് ഡിഎംകെയില്‍ ചേര്‍ന്നു. ഒടുവില്‍ ഡിഎംകെ പിളര്‍ന്ന് എഐഎഡിഎംകെ ഉണ്ടാക്കി. 1977 ല്‍ ആണ് ആദ്യമായി മുഖ്യമന്ത്രി ആകുന്നത്.

എന്‍ടി രാമറാവു

എന്‍ടി രാമറാവു

പുതു ആന്ധ്രയുടെ ശില്‍പി എന്ന് വിളിക്കാവുന്ന ആളാണ് എന്‍ടിആര്‍ എന്നറിയപ്പെടുന്ന എന്‍ടി രാമറാവു. അഭിനയം, സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ വിവധ മേഖലകളില്‍ പ്രവീണ്യം തെളിയിച്ച വ്യക്തിയാണ് . സിനിമ നിര്‍ത്തിയതിന് ശേഷമായിരുന്നു രാഷ്ട്രീയ പ്രവേശനവും മുഖ്യമന്ത്രിയാകലും ഒക്കെ.

തെലുങ്ക് ദേശം പാര്‍ട്ടി

തെലുങ്ക് ദേശം പാര്‍ട്ടി

എന്‍ടിആര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് തെലുങ്ക് ദേശം പാര്‍ട്ടി. 1982 ല്‍ ആയിരുന്നു ഇത്. 1983 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടിഡിപി അധികാരം പിടിച്ചടക്കി, എന്‍ടിആര്‍ ആന്ധ്രയുടെ സിനിമാക്കാരനായ ആദ്യ മുഖ്യമന്ത്രിയും ആയി.

ജയലളിത

ജയലളിത

സിനിമയില്‍ നിന്ന് വന്ന നായിക. ഒരു കാലത്ത് വിവാദ നായിക. പിന്നെ രാഷ്ട്രീയത്തില്‍, ഒടുവില്‍ മുഖ്യമന്ത്രി. ഇതാണ് കുമാരി ജയലളിത. എംജിആര്‍ തുടങ്ങിവച്ച എഐഎഡിഎംകെ വഴിതന്നെയായിരുന്നു ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം.

പുരട്ചി തലൈവി

പുരട്ചി തലൈവി

വിപ്ലവ നായിക എന്നാണ് പുരട്ചി തലൈവി എന്ന വാക്കിന്റെ അര്‍ത്ഥം. ജയലളിയെ അമ്മ എന്ന് വിളിക്കാനാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഏറെ ഇഷ്ടപ്പെടുന്നത്. 1991 ല്‍ ആണ് ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്.

ചിരഞ്ജീവി

ചിരഞ്ജീവി

ആന്ധ്ര കാത്തിരിക്കുന്നത് സിനിമ താരമായ ഒരു മുഖ്യമന്ത്രിയെയാണോ... പ്രജാരാജ്യം പാര്‍ട്ടിയുണ്ടാക്കി ഒറ്റക്ക് രാഷ്ട്രീയത്തിലറങ്ങിയ ചിരഞ്ജീവി ഇപ്പോള്‍ കേന്ദ്ര മന്ത്രിയാണ്. ചിരഞ്ജീവിയെ ആന്ധ്ര മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് താത്പര്യപ്പെടുന്നുണ്ട്.

മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍

ഒരിക്കല്‍ അമിതാഭ് ബച്ചനോട് പോലും മാധ്യമങ്ങള്‍ ഉപമിച്ച താരമായിരുന്നു ചിരഞ്ജീവി. പ്രജാരാജ്യം പാര്‍ട്ടിയുണ്ടാക്കി ഒടുവില്‍ കോണ്‍ഗ്രസിന്റെ ലാവണത്തിലെത്തി. ഇനി കത്തിരിക്കുന്നത് മുഖ്യമന്ത്രി പദത്തിനാണ്.

English summary
Chief Ministers from Film Industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X