കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍... നിങ്ങള്‍ നുണപറയരുത്, നിയമസഭയിലെങ്കിലും

Google Oneindia Malayalam News

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവിറക്കിയെങ്കിലും ദാമോദരന്‍ അത് കൈപ്പറ്റിയിട്ടില്ലത്രെ.

Read Also: ശ്രീകലയും ശൈലജ ടീച്ചറും മാത്രമല്ല, സോഷ്യല്‍ മീഡിയയും വടക്കുംചേരിയെ 'വലിച്ചൊട്ടിച്ചു'... ട്രോളുകള്‍Read Also: ശ്രീകലയും ശൈലജ ടീച്ചറും മാത്രമല്ല, സോഷ്യല്‍ മീഡിയയും വടക്കുംചേരിയെ 'വലിച്ചൊട്ടിച്ചു'... ട്രോളുകള്‍

സംഗതി ഒരു പക്ഷേ ശരിയാകാം. എംകെ ദാമോദരന്‍ ആ ഉത്തരവ് ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടുണ്ടാവില്ല. അത് പറഞ്ഞ് സര്‍ക്കാരിന് കോടതിയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റുമായിരിക്കും. പക്ഷേ ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ കഴിയും.

ഉമ്മന്‍ ചാണ്ടി നുണപറയുന്നു എന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭയെ കുറിച്ചുള്ള ആക്ഷേപങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. അത് ശരിയും ആയിരുന്നു. സോളാര്‍ കേസില്‍ അടക്കം പലതവണം കേരളം ഉമ്മന്‍ ചാണ്ടിയുടെ മലക്കം മറിച്ചിലുകള്‍ കണ്ടതാണ്.

എന്നാല്‍ പിണറായി വിജയന്‍ ഇങ്ങനെ നുണ പറയും എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. നിയമസഭയില്‍ എങ്കിലും നിങ്ങള്‍ക്ക് സത്യം പറഞ്ഞുകൂടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?

എംകെ ദാമോദരന്‍

എംകെ ദാമോദരന്‍

എംകെ ദാമദരനെ നിയമോപദേശകനായി നിയമിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പറയുന്നത് എന്താണ്.

ഒരു തെറ്റും ഇല്ല

ഒരു തെറ്റും ഇല്ല

എംകെ ദാമോദരന്‍ സര്‍ക്കാരിനെതിരെയുള്ളതുള്‍പ്പെടെ ഏത് കേസും ഏറ്റെടുക്കാം എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പ്രതിഫലം വാങ്ങാതെയാണ് ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനാകുന്നതെന്നും പിണറായി ന്യായീകരിച്ചു.

നുണയല്ലേ... ശുദ്ധ നുണ

നുണയല്ലേ... ശുദ്ധ നുണ

നിയമസഭയില്‍ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും മുഖ്യമന്ത്രി അന്വേഷിക്കേണ്ടതായിരുന്നില്ലേ. എംകെ ദാമോദരന്‍ നിയമ ഉപദേശകനായി ചുമതലയേറ്റിട്ടുണ്ട് എന്ന രീതിയില്‍ തന്നെയല്ലേ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചത്.

ദാമോദരന്‍ അറിയാതെയോ

ദാമോദരന്‍ അറിയാതെയോ

എംകെ ദാമോദരന്‍ അറിയാതെയാണോ അദ്ദേഹത്തെ നിയമോപദേശകന്‍ ആയി നിയമിച്ചത്. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പെങ്കിലും എംകെ ദാമോദരനെ പിണറായി വിജയനോ സര്‍ക്കാരോ ഇക്കാര്യം അറിയിച്ചിരുന്നോ?

ഏറ്റെടുക്കാത്തത്

ഏറ്റെടുക്കാത്തത്

അത് പോകട്ടെ, എംകെ ദാമോദരന്‍ പദവി ഏറ്റെടുത്തിട്ടില്ലെന്ന കാര്യം പിണറായി വിജയന് ഇത്ര നാളായിട്ടും അറിയില്ലായിരുന്നോ?

എന്തുകൊണ്ട് പ്രതികരിച്ചില്ല

എന്തുകൊണ്ട് പ്രതികരിച്ചില്ല

തനിയ്ക്ക് താത്പര്യമില്ലാത്ത ഒരു പദവിയുടെ കാര്യത്തില്‍ തന്റെ അനുമതിയില്ലാതെയാണ് നിയമന ഉത്തരവ് ഇറക്കിയതെന്ന് തുറന്ന് പറയാന്‍ എംകെ ദാമദരന് ആര്‍ജ്ജവം ഉണ്ടായില്ലല്ലോ.

 ആരുടെ കണ്ണില്‍ പൊടിയിടാന്‍

ആരുടെ കണ്ണില്‍ പൊടിയിടാന്‍

ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരം കള്ളങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ വിളിച്ച് പറയുന്നത്. തെളിവുകള്‍ മാത്രം ഹാജരാക്കിയാല്‍ ജനങ്ങളെ വിശ്വസിപ്പിയ്ക്കാന്‍ കഴിയുമോ?

എന്ത് ന്യായം

എന്ത് ന്യായം

ജൂണ്‍ 9 നാണ് എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ഒരുമാസം കഴിഞ്ഞിട്ടാണോ അത് സ്വീകരിക്കില്ലെന്ന് പറയുക?

ആരോടാണ് പ്രതിബദ്ധത

ആരോടാണ് പ്രതിബദ്ധത

എംകെ ദാമോദരന് താത്പര്യമില്ലെങ്കില്‍ പിന്നെ ആരുടെ താത്പര്യപ്രകാരമാണ് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്. മറുപടി പറയാന്‍ പിണറായി വിജയന് ബാധ്യതയുണ്ട്.

ഇനി ബ്രിട്ടാസും

ഇനി ബ്രിട്ടാസും

മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ കാര്യത്തിലും സംഭവിയ്ക്കാന്‍ പോകുന്നത് ഇത് തന്നെ ആണോ?

English summary
Chief Minister Pinarayi Vijayan...Please don't tell lies to the People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X