കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തൊഴുത്തില്‍ രക്ഷകന്‍ പിറന്നു വീണു

  • By Sruthi K M
Google Oneindia Malayalam News

ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യനാള്‍ എത്തി. ഉണ്ണിയേശു ഭൂമിയിലേക്ക് പിറന്നു വീണ ദിനം..ഡിസംബര്‍ 25.. നാടും നഗരവും ഉണ്ണിയേശുവിനെ പുല്‍കാന്‍ ഒരുങ്ങി നിന്നു. നക്ഷത്രങ്ങളുടെ വെട്ടത്തില്‍ ഉണ്ണിയേശുവിന്റെ വരവിനായി കാതോര്‍ത്തു. നക്ഷത്രങ്ങളിലൂടെ വെട്ടം വിതറിയും മധുര പലഹാരങ്ങള്‍ ഒരുക്കിയും ക്രിസ്തുമസ് അപ്പൂപ്പനെ കാത്തിരുന്നു കുരുന്നുകള്‍. ആഘോഷ പെരുമഴയാണ് നഗരങ്ങളില്‍ കണ്ടത്.

ക്രിസ്തുദേവന്റെ ജനനത്തെക്കുറിച്ചുള്ള ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 25. കൊട്ടിയടക്കപ്പെട്ട സത്രങ്ങളുടെ മുന്നിന്‍ നിന്ന് ഒരിടം തേടി വഴി നീളെ അലഞ്ഞ ഒരു മാതാവിന്റെ ഓര്‍മ്മ. അങ്ങനെ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍. മണ്ണിലും വിണ്ണിലും നറുവെട്ടം വിതറാനാണ് ഉണ്ണിയേശു എത്തുന്നത്. പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയായി ദാവീദിന്റെ പട്ടണത്തില്‍ രക്ഷകനായ ക്രിസ്തു ജനിച്ചു.

ബത്‌ലഹേമിലെ കാലിത്തൊഴുത്തായിരുന്നു മറിയത്തിന് അഭയമായത്. നക്ഷത്രങ്ങള്‍ ആയിരുന്നു മറിയത്തിനു വഴികാട്ടിയായത്. സന്മനസ്സുള്ളവര്‍ക്കു സമാധാനം എന്ന സന്ദേശം ലോകത്തിന് നല്‍കികൊണ്ടായിരുന്നു ഉണ്ണിയേശു പിറന്നു വീണത്.

amxmarkets

ബത്‌ലഹേമിലെ ആട്ടിന്‍പറ്റങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് കാവല്‍ നല്‍കിയത്. ക്രിസ്തു ജനിച്ചതിനുശേഷം ഒരു മലാഖ പ്രത്യക്ഷപ്പെട്ട് ജനങ്ങളോട് ഇങ്ങനെ പറഞ്ഞു.. നിങ്ങളുടെ രക്ഷകന്‍ ദാവീദിന്റെ പട്ടണത്തില്‍ ജനിച്ചിരിക്കുന്നു എന്ന്. അന്നു ബേത്‌ലഹേമില്‍ ഒട്ടേറെ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. അതില്‍ നിന്നും യേശുവിനെ തിരിച്ചറിയാന്‍ മാലാഖ രണ്ട് അടയാളങ്ങളാണ് പറഞ്ഞുകൊടുത്തത്. ഒന്ന് ശീലകള്‍ ചുറ്റിയിരിക്കും, മറ്റൊന്ന് കുഞ്ഞ് പശുത്തൊട്ടിയില്‍ കിടക്കുന്നുണ്ട്.

ഭൂമിയില്‍ നിന്ന് യാതനകള്‍ അനുഭവിച്ച് യേശുദേവന്‍ മരിച്ചു വീണിട്ടും പിന്നീട് ഉയര്‍ത്തെഴുന്നേറ്റു എന്നാണ് പറയപ്പെടുന്നത്. ഭൂമിയില്‍ നമുക്കുവേണ്ടി യാതനകള്‍ സഹിച്ച് മരണം വരിച്ച മനുഷ്യപുത്രനെ മനുക്ക് ഓര്‍ക്കാം. നമ്മിലൂടെ ആ ദൈവപുത്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ.

English summary
yesu kristu born in december 25,that day celebrate christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X