കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നാട്ടില്‍ നിറയെ സന്പത്തും ഭാഗ്യവും നല്‍കുന്ന പ്രേതങ്ങളാണ്, പ്രേതങ്ങള്‍ വിലസുന്ന ഒരു ഗ്രാമം, കാണൂ

  • By ജാനകി
Google Oneindia Malayalam News

പ്രേതത്തിലും ആത്മാക്കളിലും ഒക്കെ വിശ്വസിയ്ക്കുന്നവര്‍ വളരെയേറെയാണ്. ഏത് വികസിത രാജ്യത്തിലും കാണും ഇതുപോലെ വിശ്വാസം പുലര്‍ത്തുന്നവര്‍. വളരെ കൗതുകകരമായ ഇത്തരം വിശ്വാസങ്ങള്‍ ചിലപ്പോള്‍ വളരെ മനോഹരമായ ചില നിര്‍മിതികളെ സമ്മാനിയ്ക്കും. ഇത്തരം വിശ്വാസത്തിന്റെ പേരില്‍ പ്രേതങ്ങള്‍ക്കും ആത്മാക്കള്‍ക്കും വേണ്ടി മാത്രം പണികഴിപ്പിച്ച വളരെ ആഡംബര പൂര്‍ണമായ ഒരു നഗരമുണ്ട്.

ഈ നഗരത്തില്‍ മനുഷ്യരെക്കാള്‍ ആഢംബരജീവിതം നയിക്കുന്നത്, മരിച്ച് മണ്ണോട് ചേര്‍ന്നവരാണ്. വിയറ്റ്‌നാമിലെ ഹ്യൂ നഗരമാണ് പ്രേതങ്ങളുടെ നഗരമായി മാറുന്നത്. കാണൂ...പ്രേതങ്ങളുടെ നഗരത്തിലെ ഞെട്ടിപ്പിയ്ക്കാത്ത മനോഹര കാഴ്ചകള്‍.

ഹ്യൂ നഗരം

ഹ്യൂ നഗരം

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള പ്രദേശമാണ് ഹ്യൂ. വളരെ രസകരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ഒട്ടേറെ വിശ്വാസങ്ങള്‍ ഇവര്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്.

മരിച്ച് മണ്ണടിഞ്ഞവര്‍

മരിച്ച് മണ്ണടിഞ്ഞവര്‍

മരിച്ച് മണ്ണോട് ചേര്‍ന്ന തങ്ങളുടെ പൂര്‍വ്വികരെ പോലും ബഹുമാനിയ്ക്കുന്നവരാണ് ഹ്യൂ നഗരത്തിലുള്ളത്. പിന്തുടര്‍ന്ന് വന്ന ബുദ്ധമത വിശ്വാസങ്ങളാകാം അതിന് കാരണം. അതിനാല്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടി മനോഹരമായ ശവകുടീരങ്ങള്‍ ഇവര്‍ തീര്‍ക്കുന്നു. ഇവിടെ ആരാധന നടത്തുന്നു

ആഢംബര ജീവിതം

ആഢംബര ജീവിതം

ജീവിച്ചിരിയ്ക്കുന്നവര്‍ക്ക് ലഭിയ്ക്കുന്നതിനെക്കാള്‍ സുഖ സൗകര്യങ്ങളാണ് മരിച്ചവര്‍ക്ക് ലഭിയ്ക്കുന്നതെന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ട് ശവകുടീരങ്ങളിലെ സൗകര്യങ്ങള്‍

ആന്‍ ബാംഗ്

ആന്‍ ബാംഗ്

ഹ്യൂവിലെ തന്നെ ആന്‍ ബാംഗ് ഗ്രാമമാണ് ഇത്തരം ശവകുടീരങ്ങളുടെ നിര്‍മ്മിതിയില്‍ ഒന്നാമത്.

ഓരോ കുടുംബങ്ങളും

ഓരോ കുടുംബങ്ങളും

പൂര്‍വ്വികര്‍ക്ക് വേണ്ടി ശവകുടീരം പടുത്തുയര്‍ത്തുന്നത് അഭിമാനമായിട്ടാണ് ഓരോ കുടുംബവും കാണുന്നത്.

വിശ്വാസം

വിശ്വാസം

പൂര്‍വ്വികരെ പ്രീതിപ്പെടുത്തിയാല്‍ ഭാഗ്യവും സമ്പത്തും ഉണ്ടാകുമെന്നാണ് ഇവര്‍ കരുതി പോരുന്നത്.

കുടുംബ കല്ലറകള്‍

കുടുംബ കല്ലറകള്‍

പല നീളത്തിലും വലിപ്പത്തിലുമാണ് കല്ലറകള്‍ പണിയുന്നത്. സാമ്പത്തിക ശേഷി അനുസരിച്ചാണ് ഓരോ കുടുംബവും ഇതെല്ലാം ചെയ്യുന്നത്

വിദേശ പണം

വിദേശ പണം

വിദേശത്ത് ജോലി ചെയ്യുന്ന വിയറ്റ്‌നാമുകാരുടെ പണം തന്നെയാണ് ഇത്തരം ശവകുടീരങ്ങളുടെ നിര്‍മ്മിതിയ്ക്ക് വേണ്ടി ഉപയോഗിയ്ക്കുന്നത്.

English summary
'City of Ghosts', where the dead live lavish and in style.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X