കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ കാണൂ... മോഡി ഇഫക്ട്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവര്‍ക്കൊക്കെ തെറ്റിയോ...? മോഡി ഇഫക്ട് എന്നൊരു സാധനം നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുകയേ ഇല്ല എന്ന് ആവര്‍ത്തിച്ച് ആണയിട്ടവര്‍ക്ക് എവിടയെങ്കിലും പിഴച്ചു പോയോ...

ഇതാ നോക്കൂ... നിയമസഭ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും കാണാം ബിജെപിയുടെ മോഡി ഇഫക്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ദില്ലിയിലും ഇത് വ്യക്തമാണ്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവക്കുന്നുണ്ടെങ്കിലും ഭരണ മാറ്റം ഉണ്ടാകുമോ എന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

Narendra Modi

മോഡി ഇഫക്ട് എന്ന് വെറുതേ പറയുന്നതല്ല. ഈ പറയുന്ന നാല് സംസ്ഥാനങ്ങളിലും മുന്നില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മറ്റാരും ആയിരുന്നില്ലല്ലോ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞ് നിന്നിരുന്നത് ബിജെപി വിരുദ്ധ വികാരങ്ങളായിരുന്നു. പ്രത്യേകിച്ചും മോഡി വിരുദ്ധ വാര്‍ത്തകള്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സമയത്തേക്കാള്‍ മോഡിയുടെ ജനപിന്തുണ കുറഞ്ഞിരിക്കുന്നു, മോഡി ഇഫക്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രാദേശികമായ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നതാണ്. കേരളത്തിലേയോ, ബംഗാളിലേയോ, ത്രിപുരയിലേയോ ചില കമ്യൂണിസ്റ്റ് കോട്ടകള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. എന്നാലും പ്രാദേശിക സംഭവങ്ങള്‍ക്കുള്ള പ്രാധാന്യത്തെ കുറച്ച് കാണാന്‍ കഴിയില്ല. മെച്ചപ്പെട്ട ഒരു ബദല്‍ ആരാണോ മുന്നോട്ട് വക്കുന്നത്, അവര്‍ക്ക് തന്നെയായിരിക്കും എല്ലാ തിരഞ്ഞെടിുപ്പുകളിലും മുന്‍തൂക്കം ലഭിക്കുക.

ദില്ലിയില്‍ ആം ആദ്മിക്ക് ലഭിച്ച സ്വീകാര്യത ഇതിന് തെളിവാണ്. കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ ബിജെപിയാണെന്ന് ജനങ്ങള്‍ക്ക് തോന്നിച്ചതാണ് ദില്ലിയിലെ ബിജെപിയുടെ മെച്ചപ്പെട്ട പ്രകടനം. ഷീല ദീക്ഷിത്തിനെപ്പോലെയോ, അരവിന്ദ് കെജ്രിവാളിനെപ്പോലെയോ എടുത്ത് പറയാവുന്ന ഒരു നേതൃത്വം പോലും ഇല്ലാതെയാണ് ദില്ലിയില്‍ ബിജെപി മത്സരിച്ചത് എന്നോര്‍ക്കണം. അപ്പോള്‍ മോഡിയല്ലാതെ മറ്റാരായിരിക്കും ദില്ലി തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഭരണത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ലഭിക്കുന്നത്. വസുന്ധര രാജ സിന്ധ്യ എന്ന മികച്ച നേതൃത്വമാണ് അവിടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് രാജസ്ഥാനില്‍ ബിജെപി നീങ്ങുന്നത്. ഇത്രയും മികച്ച വിജയത്തിന് കാരണം മോഡി ഫാക്ടര്‍ മാത്രമാണെന്ന് വസുന്ധര രാജ സിന്ധ്യ തന്നെ പറയുന്നു.

മധ്യപ്രദേശും ഛത്തീസ്ഗഢും കഴിഞ്ഞ തവണയും ബിജെപിക്ക് ഒപ്പം ആയിരുന്നു. എന്നിട്ടും ഭരണ വിരുദ്ധ വികാരമില്ലാതെ ഇപ്പോഴും ജനങ്ങള്‍ ബിജെപിയെ തന്നെ പിന്തുണക്കുന്നുണ്ടെങ്കില്‍ പിന്നെ അവിടേയും കാണുന്നത് മോഡി ഇഫക്ട് തന്നെയല്ലേ....

കൃത്യമായ ബദല്‍ മുന്നോട്ട് വക്കാനില്ലത്തത് തന്നെയാണ് കോണ്‍ഗ്രസിന്റെ പരാജയം. ഭരിക്കാന്‍ കിട്ടിയ 10 വര്‍ഷം നന്നായി ഭരിച്ചിരുന്നെങ്കില്‍ ഏത് തിരഞ്ഞെടുപ്പും അവര്‍ക്ക് പുഷ്പം പോലെ ജയിക്കാമായിരുന്നു. ഒരു മാതൃക പോലും കാണിക്കാനില്ലാത്തവര്‍ക്ക് മുന്നിലാണ് പുതിയൊരു മാതൃകയുമായി നരേന്ദ്ര മോഡി കടന്നുവരുന്നത്. അപ്പോള്‍ അവിടെ മോഡി ഇഫക്ട് ഉണ്ടാവുക തന്നെ ചെയ്യും.

English summary
The Assembly election result of Four sates implies the real Modi effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X