കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നത് അവധികളുടെ ആഴ്ച

  • By Aswathi
Google Oneindia Malayalam News

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് പൊതു അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ തുടങ്ങി വരുന്ന ആഴ്ചയിലെ അവധികളുടെ പരുമഴ.

നടുവില്‍ ഒരു വെള്ളിയും (ഏപ്രില്‍ 11) ബുധനും (ഏപ്രില്‍ 16) ഇല്ലായിരുന്നെങ്കില്‍ പത്ത് മുതല്‍ 21 വരെ തുടര്‍ച്ചയായി അവധി. വേനലവധിക്ക് കുട്ടികള്‍ക്ക് സ്‌കൂള്‍ അവധിയായതിനാല്‍ ദൂരയാത്ര പോകാന്‍ കൊതിച്ചവര്‍ക്ക് പറ്റിയ സമയം.

happy-holiday

ഏപ്രില്‍ പത്തിന് വോട്ടു രേഖപ്പെടുത്തി യാത്ര തുടങ്ങാം. പതിനൊന്നാം തിയ്യതി ഒരു ദിവസം അവധിയെടുക്കാം. പന്ത്രണ്ടിന് രണ്ടാം ശനി പ്രമാണിച്ച് അവധി. പതിമൂന്ന് ഞായറവധി. ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാം പൊതു മേഖല സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 14ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ പതിനഞ്ചിനാണ് വിഷു. അതും ഒരവധി. പതിനാറിന് ഒരു ലീവ് കൂടെ രേഖപ്പെടുത്താം. പതിനേഴിന് പെസഹവ്യാഴം. ക്രിസ്തു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് പന്ത്രണ്ട് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹവ്യാഴം ആചരിക്കുന്നത്.

പതിനെട്ടിന് യേശുവിനെ കുരിശില്‍ തറച്ചു. അത് ദുഖവെള്ളി. ഞായറാഴ്ച ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമായ ഈസ്റ്ററും ആഘോഷിക്കും. തിരഞ്ഞെടുപ്പില്‍ തുടങ്ങി ഈസ്റ്ററെത്തുമ്പോഴേക്കും ആഘോഷങ്ങളുടെ മാസമായ ഏപ്രിലിന്റെ പകുതിയും കഴിഞ്ഞു.

English summary
Coming week is holiday. Start from 10th April with election to Easter on 20th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X