കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനേക്കാള്‍ എത്ര മെച്ചം എല്‍ഡിഎഫ്? എല്ലാവരും 'കണക്കല്ല'! ഇതാണ് ആ വ്യത്യാസം... പരിശോധിക്കാം

Google Oneindia Malayalam News

ഇടത് സര്‍ക്കാരിന്റെ ഈ കാലാവധിയിലെ അവസാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചുകഴിഞ്ഞത്. ഇതോടെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേയും പിണറായി വിജയന്‍ സര്‍ക്കാരിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരുപാട് പരാമര്‍ശങ്ങള്‍ പുറത്ത് വരികയും ചെയ്തു.

ലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണംലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണം

കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യംകര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യം

വികസന പ്രവര്‍ത്തനങ്ങളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിലാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നാണ് ഇടതുപക്ഷം പറയുന്നത്. അതിന് ബജറ്റിനെ അടിസ്ഥാനമാക്കി ചില കണക്കുകളും അവര്‍ പറയുന്നുണ്ട്. അവ പരിശോധിക്കാം.

സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച

2011 മുതല്‍ 2016 വരെയുള്ള കാലത്തെ സാമ്പത്തിക വളര്‍ച്ച 4.9 ശതമാനം മാത്രമായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2016 മുതല്‍ 2021 വരെയുള്ള കാലത്ത് സംസ്ഥാനം 5.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും പറയുന്നു. മുമ്പില്ലാത്ത വിധം പ്രകൃതി ദുരന്തങ്ങളും രോഗബാധകളും നിറഞ്ഞതായിട്ടും ഇത്രയും വളര്‍ച്ച നേടിയത് ഇടതുസര്‍ക്കാരിന്റെ നേട്ടമായി എടുത്ത് കാണിക്കുകയാണ്.

ക്ഷേമ പെന്‍ഷനുകള്‍

ക്ഷേമ പെന്‍ഷനുകള്‍

ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. എന്നാല്‍ കണക്ക് നോക്കിയാല്‍ ഇടതുസര്‍ക്കാര്‍ ഏറെ മുന്നിലാണുതാനും.

2011 മുതല്‍ 2016 വരെ ആകെ 34 ലക്ഷം ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത് 9,011 കോടി രൂപയാണ്. 2016 മുതല്‍ 2021 വരെ ഉള്ള കാലത്ത് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 59.5 ലക്ഷം ആണ്. വിതരണം ചെയ്ത തുക യുഡിഎഫ് കാലത്തേതിന്റെ മൂന്നിരട്ടിയില്‍ കൂടുതലും- 32,034 കോടി രൂപ.

പൊതുവിരണവും ദുരിതാശ്വാസ നിധിയും

പൊതുവിരണവും ദുരിതാശ്വാസ നിധിയും

പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 5,242 കോടി രൂപയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാലത്തിനിടയില്‍ ചെലവിട്ടത് 10,697 കോടി രൂപയും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നിലാണ്. യുഡിഎഫ് സര്‍ക്കാര്‍ 503 കോടി രൂപ വിതരം ചെയ്തപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,703 കോടി രൂപ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ തുക കൂട്ടാതെയുള്ള കണക്കാണിത്.

റോഡും വൈദ്യുതിയും കുടിവെള്ളവും

റോഡും വൈദ്യുതിയും കുടിവെള്ളവും

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൊത്തത്തില്‍ 7,780 കിലോമീറ്റര്‍ റോഡ് നവീകരണം ആണ് നടന്നതെങ്കില്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 11,580 കിലോമീറ്റര്‍ ആണ്,

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4.9 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയപ്പോള്‍ എല്‍ഡിഎഫ് കാലത്ത് നല്‍കിയത് 11.02 ലക്ഷം കുടിവെള്ള കണക്ഷനുകളാണ്.

വൈദ്യുതി ഉത്പാദനത്തിലും മികച്ച നേട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്. 88 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉത്പാദനശേഷി വര്‍ദ്ധന 236 മെഗാവാട്ട് ആണ്.

ആരോഗ്യരംഗം

ആരോഗ്യരംഗം

ആരോഗ്യമേഖലയുടെ കാര്യം എടുത്താല്‍ ആര്‍ക്കും ഇടത് സര്‍ക്കാരിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതു ആരോഗ്യ സംവിധാനങ്ങളുടെ ഉപയോഗം വെറും 38 ശതമാനം ആയിരുന്നു. ഇടുതസര്‍ക്കാരിന്റെ കാലത്ത് അത് 48 ശതമാനമായി ഉയര്‍ന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരവും സൗകര്യങ്ങളും വളരെയേറെ മെച്ചപ്പെട്ടതിന്റെ തെളിവാണിത്.

ശിശുമരണ നിരക്ക് കുറയ്ക്കാനായി എന്നതും ഇടതുപക്ഷത്തിന്റെ നേട്ടമാണ്. യുഡിഎഫിന്റെ കാലത്ത് ആയിരത്തില്‍ 12 എന്നതായിരുന്നു ശിശുമരണ നിരക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, അത് ആയിരത്തില്‍ ഏഴായി കുറഞ്ഞു.

പ്രവാസി ക്ഷേമം

പ്രവാസി ക്ഷേമം

പ്രവാസി ക്ഷേമത്തിന്റെ കാര്യത്തിലും ഇടതുമുന്നണിയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1.1 ലക്ഷം ആയിരുന്നു പ്രവാസി ക്ഷേമനിധിയിലെ അംഗങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് 5.06 ലക്ഷം ആയി ഉയര്‍ന്നു.

യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി ആകെ ചെലവിട്ടത് 68 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് 180 കോടി രൂപയും

കുടുംബശ്രീയും കൃഷിയും

കുടുംബശ്രീയും കൃഷിയും

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ വിതരണം ചെയ്ത കുടുംബശ്രീ വായ്പ 5,717 കോടി രൂപ ആയിരുന്നു. എല്‍എഫി സര്‍ക്കാരിന്റെ കാലത്ത് ഇത് 11,804 കോടി രൂപയായി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നെല്‍വയല്‍ വിസ്തൃതി 1.7 ലക്ഷം ഹെക്ടര്‍ ആയിരുന്നു. ഇടതുസര്‍ക്കാരിന്റെ കാലത്ത് അത് 2.23 ലക്ഷം ഹെക്ടര്‍ ആയി ഉയര്‍ന്നു എന്നത് ചെറിയ കാര്യമല്ല.

പൊതുമേഖലയിലെ കണക്കുകള്‍

പൊതുമേഖലയിലെ കണക്കുകള്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലാവുകയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലാവുകയും എന്നതാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പൊതുമേഖല ഉത്പാദനം 2,799 കോടി രൂപയുടേതായിരുന്നു. എല്‍ഡിഎഫിന്റെ കാലത്ത് അത് 3,148 കോടി രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലയുടെ സഞ്ചിത നഷ്ടം 213 കോടി രൂപ ആയിരുന്നു. ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ സഞ്ചിത ലാഭം 102 കോടി രൂപയായി എന്നതും വലിയ നേട്ടമാണ്.

സംരംഭങ്ങളിലും മുന്നില്‍

സംരംഭങ്ങളിലും മുന്നില്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയത് 82,000 ചെറുകിട/മൈക്രോ സംരഭങ്ങളായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ എണ്ണം 1.4 ലക്ഷം ആയി.

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും വലിയ നേട്ടമാണ് എല്‍ഡിഎഫിന് അവകാശപ്പെടാനുള്ളത്. യുഡിഎഫ് കാലത്ത് ആകെ തുടങ്ങിയത് 300 സ്റ്റാര്‍ട്ടപ്പുകള്‍ ആയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 3,900 സ്റ്റാര്‍ട്ടപ്പുകളാണ് തുടങ്ങിയത്.

പൊതുവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസം

ഇടത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാവുന്ന ഒന്നാണ് പൊതുവിദ്യാഭ്യാസ മേഖല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊതു വിദ്യാലയങ്ങളില്‍ നിന്ന് 4.9 ലക്ഷം കുട്ടികളാണ് കൊഴിഞ്ഞുപോയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 6.97 ലക്ഷം കുട്ടികളുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍

English summary
Comparison between Oommen Chandy Government and Pinarayi Vijayan Government on Budget Data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X