കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാനും ഗ്രാവിറ്റിയും മറ്റ് ചില ചൊവ്വാ പര്യവേഷണങ്ങളും...

  • By Soorya Chandran
Google Oneindia Malayalam News

ഇന്ത്യ ഒരു ചൊവ്വ പര്യവേഷണം നടത്തുക എന്നത് അമേര്ക്കയും റഷ്യയും യൂറേപ്യന്‍ രാജ്യങ്ങളും ഒക്കെ അല്‍പം കൗതുകത്തോടേയും അസൂയയോടേയും നോക്കുന്ന കാര്യമാണ്. അതും അടുത്തിടെ നടന്ന പര്യവേഷണങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍.

അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റിക്ക് ചെലവായ പണം പോലും മംഗള്‍യാന് വേണ്ടി ഇന്ത്യ ചെലവാക്കിയിട്ടില്ലെന്നതാണ് സത്യം. ചൈന നടത്തിയ പരാജയപ്പെട്ട ചൊവ്വാ ദൗത്യത്തിനും ഏറെ പണച്ചലവ് വന്നിട്ടുണ്ട്.

അടുത്തിടെ നടന്ന ചൊവ്വാ പര്യവേഷണങ്ങളും അവയുടെ ചെലവും വിജയവും ഒന്ന് പരിശോധിക്കാം. കൂടെ ഗ്രാവിറ്റി എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയും....

മാവെന്‍

മാവെന്‍

ചൊവ്വ പര്യവേഷണത്തിനായി ഏറ്റവും പണം മുടക്കിയിട്ടുണ്ടാവുക അമേരിക്കയായിരിക്കും. മംഗള്‍യാനിനൊപ്പം തുടങ്ങിയ നാസയുടെ മാവെന്‍ ദൗത്യത്തിന് ചെലവ് 671 മില്ല്യണ്‍ ഡോളറാണ്. ഏതാണ്ട് നാലായിരത്തി ഒരുനൂറ് കോടി രൂപ.

മാര്‍സ് എക്‌സ്പ്രസ്സ്

മാര്‍സ് എക്‌സ്പ്രസ്സ്

യൂറോപ്യന്‍ യൂണിയന്‍ 2003 ല്‍ തുടങ്ങിയ ചൊവ്വാ പര്യവേഷണമാണ് മാര്‍സ് എക്സ്പ്രസ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയായിരുന്നു ഇതിന് പിന്നില്‍. സംഭവം വിജയകരമാണ്. ചെലവായത് 386 മില്യണ്‍ ഡോളര്‍. ഏതാണ്ട് രണ്ടായിത്തി മുന്നൂറ്റി അറുപത്തിയൊന്ന് കോടി.

നോസോമി

നോസോമി

ജപ്പാന്റെ ചൊവ്വ പര്യവേഷണ ദൗത്യമായിരുന്നു നോസോമി. 1998 ല്‍ ആയിരുന്നു അവരുടെ ശ്രമം. പക്ഷേ പരാജയപ്പെട്ടു. ചെലവ് 189 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. ഏതാണ്ട് ആയിരത്തി ഒരുനൂറ്റി അമ്പത്തിയാറ് കോടി രൂപ.

ഫോബോസ് ഗ്രണ്ട്

ഫോബോസ് ഗ്രണ്ട്

റഷ്യയുടെ അവസാനത്തെ ചൊവ്വാ പര്യവേഷണം ആയിരുന്നു ഫോബോസ് ഗ്രണ്ട്. 2011 ല്‍ നടത്തിയ ദൗത്യം പക്ഷേ പരാജയപ്പെട്ടു. 117 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ചെലവ്. ഏതാണ്ട് 715 കോടി രൂ.

മംഗള്‍യാന്‍

മംഗള്‍യാന്‍

ഇതാവരുന്നു ഇന്ത്യയുടെ മംഗള്‍യാന്‍. ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യം ചെലവായത് വെറും 74 മില്യണ്‍ ഡോളര്‍ മാത്രം. 450 കോടി രൂപ.

ഗ്രാവിറ്റി

ഗ്രാവിറ്റി

ബഹിരാകാശത്തെ ജീവിതമായിരുന്നു ഗ്രാവിറ്റി എന്ന ഹോളിവുഡ് സിനിമയുടെ അടിസ്ഥാനം. കോടികള്‍ കൊയ്ത സിനിമ നിര്‍മിച്ചതും കോടികള്‍ ഇറക്കിയായിരുന്നു. 100 മില്യണ്‍ ഡോളറായിരുന്നു ഗ്രാവിറ്റിയുടെ നിര്‍മാണ ചെലവ്. ഏതാണ്ട് 612 കോടി രൂപ. മംഗള്‍യാനേക്കാളും 162 കോടി രൂപ അധികം!!!

English summary
Comparison of Mars Mission cost of different countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X