കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരക്കുളം;കോണ്‍ഗ്രസ് വാദം അസംബന്ധം;തിര കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: ആരു കേട്ടാലും ഇവര്‍ക്കെന്താ ഭ്രാന്തായോ എന്ന് ചോദിച്ചുപോകുന്ന ആവശ്യമായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചത്. കുളത്തില്‍ പൂത്തുനില്‍ക്കുന്ന താമര വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ളതിനാല്‍ ആ കുളങ്ങള്‍ മൂടിക്കളയണം എന്നായിരുന്നു വിചിത്രമായ ആവശ്യം.

എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യം കയ്യോടെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചാല്‍ അത് വോട്ടര്‍മാരെ മന്ദബുദ്ധികളായി കാണുന്നതിന് തുല്യമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് പ്രതികരിച്ചത്. നേതാക്കളെ പോലെയല്ലല്ലോ വോട്ടര്‍മാര്‍, അവര്‍ താമര കണ്ടതുകൊണ്ട് മാത്രം താമരയ്ക്ക് കുത്താനിടയില്ല എന്നാണ് കമ്മീഷന്‍ കരുതുന്നത്.

കോണ്‍ഗ്രസ് പറഞ്ഞതനുസരിച്ച് താമരക്കുളം മൂടിയാല്‍ നാളെ ഹസ്തദാനം പാടില്ല എന്ന് ബി ജെ പി ആവശ്യപ്പെട്ടാല്‍ അതും അംഗീകരിക്കേണ്ടി വരില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു. ചോദ്യം ന്യായമാണ്.

താമരയും കൈപ്പത്തിയും മാത്രമല്ല, രാഷ്ട്രീയ മുത്തശ്ശിയുടെ ന്യായം നോക്കിയാല്‍ പണി കിട്ടാന്‍ പോകുന്ന ചിഹ്നങ്ങളും പാര്‍ട്ടികളും വേറെയുമുണ്ട്. വിശദമായി കാണൂ.

ആം ആദ്മി പാര്‍ട്ടിയുടെ ചൂല്

ആം ആദ്മി പാര്‍ട്ടിയുടെ ചൂല്

ദില്ലിയിലെങ്കിലും ഇനി മുറ്റമടിക്കാന്‍ ആരും ചൂല് ഉപയോഗിക്കരുത്, രാവിലെ ചൂലുകൊണ്ട് മുറ്റമടിച്ച് ശീലിച്ച ആളുകള്‍ ചൂലിനെ കുത്തൂ എന്ന് തലസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ വാദിച്ചാല്‍ അതിശയപ്പെടാനില്ല.

മുസ്ലിം ലീഗിന്റെ കോണി

മുസ്ലിം ലീഗിന്റെ കോണി

സംഭവം സഖ്യ കക്ഷിയൊക്കെയാണ്. എന്നാലും മലപ്പുറത്തുകാര്‍ ഏണി ഉപയോഗിക്കുന്നത് തങ്ങള്‍ക്കത്ര പിടിക്കുന്നില്ല എന്ന് പാര്‍ട്ടിയുടെ കേരള ഘടകം ആവശ്യപ്പെട്ടാല്‍ തെറ്റ് പറയുന്നതെങ്ങിനെ. ഞാനോ നീയോ എന്നൊരു തര്‍ക്കം മുന്നണിക്കുള്ളില്‍ തുടങ്ങിയിട്ടുമുണ്ട്.

കേരള കോണ്‍ഗ്രസിന്റെ രണ്ടില

കേരള കോണ്‍ഗ്രസിന്റെ രണ്ടില

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസ് രണ്ട് സീറ്റ് ചോദിക്കാന്‍ സാധ്യതയുണ്ടെന്നൊരു റൂമറുണ്ട്. സംഭവം ഹരിത എം എല്‍ എമാരൊക്കെ ഉള്ള പാര്‍ട്ടിയാണെങ്കിലും മരങ്ങളില്‍ രണ്ടില പോയിട്ട് ഒറ്റയില പോലും ബാക്കി വെക്കരുതെന്ന് കെ പി സി സിക്ക് തോന്നിയാലോ. കൂട്ടത്തില്‍ ജയലളിതയ്ക്കും കൊടുക്കാം ഒരു പണി.

ശിവസേനയുടെ അമ്പും വില്ലും

ശിവസേനയുടെ അമ്പും വില്ലും

പുരാണ സീരിയലുകളില്‍ അമ്പും വില്ലും ഇനി വേണ്ട എന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് ന്യായമായും ആവശ്യപ്പെടാവുന്നതാണ്. പകരം വേണമെങ്കില്‍ ഓരോ ബോഫോഴ്‌സ് പീരങ്കികള്‍ കൊടുക്കാം.

യെഡിയൂരപ്പയുടെ തേങ്ങ

യെഡിയൂരപ്പയുടെ തേങ്ങ

പുട്ടുണ്ടാക്കുമ്പോള്‍ ഇനി തേങ്ങ ചേര്‍ക്കണ്ട എന്ന് യെഡിയൂരപ്പയുടെ കെ ജെ പിക്കാരോട് പറഞ്ഞാലെന്ത് എന്നൊന്നും കര്‍ണാടകയിലെ കോണ്‍ഗ്രസുകാര്‍ക്ക് തോന്നാതിരുന്നാല്‍ ഭാഗ്യം.

ഡിഎംകെയുടെ ഉദയസൂര്യന്‍

ഡിഎംകെയുടെ ഉദയസൂര്യന്‍

സണ്‍ നെറ്റ് വര്‍ക്കിന്റെ ചാനലുകളും ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീമിന്റെ ലോഗോയും പോട്ടെ, ഉച്ചയായിട്ടേ ഉറങ്ങിയെഴുന്നേല്‍ക്കാവൂ ഇല്ലെങ്കില്‍ ഉദയസൂര്യനെ കണ്ടുപോകും എന്നെങ്ങാന്‍ പറഞ്ഞാല്‍ തീര്‍ന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ച സാഹചര്യത്തില്‍ അങ്ങനെ ഒരാവശ്യം വന്ന് കൂടായ്കയില്ല. കോണ്‍ഗ്രസാണേ പാര്‍ട്ടി.

ഇടതരുടെ അരിവാള്‍

ഇടതരുടെ അരിവാള്‍

നക്ഷത്രവും മുട്ടിയും ആണെങ്കിലും അല്ല നെല്‍ക്കതിരാണെങ്കിലും അരിവാള് കണ്ടവര് കൈപ്പത്തി മറക്കും എന്നെങ്ങാനും കോണ്‍ഗ്രസിന് തോന്നിയാല്‍ പെട്ടു. പിന്നെ പുല്ലരിയാനും നെല്ല് കൊയ്യാനും വെട്ടുകത്തി ഉപയോഗിക്കേണ്ടിവരും രണ്ട് മൂന്ന് സംസ്ഥാനങ്ങളിലെ ആളുകള്‍.

പട്ടാളി മക്കള്‍ കക്ഷിയുടെ മാങ്ങ

പട്ടാളി മക്കള്‍ കക്ഷിയുടെ മാങ്ങ

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പോയി പട്ടാളി മക്കള്‍ കക്ഷിക്കാരോട് മാങ്ങ തിന്നരുത് എന്ന് പറഞ്ഞാല്‍ തിരിച്ചെന്ത് കേള്‍ക്കും എന്ന് ഊഹിക്കാന്‍ കഴിയുന്നവരാരും അങ്ങനെ ഒരു ആവശ്യം പറയില്ല എന്ന് പ്രതീക്ഷിക്കാം.

ബി എസ് പിയുടെ ആന

ബി എസ് പിയുടെ ആന

തൃശ്ശൂര്‍ പൂരം കേരളത്തിലായത് ഭാഗ്യം. യു പിയിലെങ്ങാന്‍ ആയിരുന്നെങ്കില്‍ പൂരത്തിന് ആന വേണ്ട എന്ന് വരെ പറഞ്ഞേനെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാര്‍.

ശിരോമണി അകാലിദളിന്റെ ത്രാസ്

ശിരോമണി അകാലിദളിന്റെ ത്രാസ്

ശിരോമണി അകാലിദള്‍ ഭരിക്കുന്ന പഞ്ചാബില്‍ ഇനിയാരും ത്രാസ് ഉപയോഗിക്കരുത് സാധനങ്ങള്‍ എല്ലാം വാരിക്കൊടുത്താല്‍ മതി എന്ന് പഞ്ചാബിലെ കോണ്‍ഗ്രസുകാര്‍ക്ക് പറഞ്ഞുനോക്കാവുന്നതാണ്. പോരാത്തതിന് ഈ പറഞ്ഞ ശിരോമണി അകാലിദള്‍ 'മറ്റേപ്പാര്‍ട്ടി'യാണ് താനും.

എസ് പിയുടെയും ടി ഡി പിയുടെയും സൈക്കിള്‍

എസ് പിയുടെയും ടി ഡി പിയുടെയും സൈക്കിള്‍

കൊല്‍ക്കത്തയില്‍ സൈക്കിള്‍ വേണ്ട എന്ന് മമതാ ബാനര്‍ജി പറഞ്ഞത് ഈ ദീര്‍ഘവീക്ഷണം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ദീദിയെ ചാക്കിടാന്‍ കോണ്‍ഗ്രസിന് പറ്റിയ ചാന്‍സാണ്. യു പിയിലും ഹൈദരാബാദിലും സൈക്കിളുകള്‍ നിരോധിച്ചാല്‍ മാത്രം മതി

ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കടുവ

ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കടുവ

ദേശീയമൃഗമാണെങ്കിലും കടുവയെ ഇനി ലിമിറ്റഡ് ആയി പുറത്ത് കാണിച്ചാല്‍ മതി എന്ന് വരെ കോണ്‍ഗ്രസ് ആലോചിക്കാനിടയുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ചിഹ്നമാണല്ലോ കടുവ.

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ കുട

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ കുട

മഴ പെയ്താല്‍ കുടയ്ക്ക് പകരം വാഴയുടെയോ ചേമ്പിന്റെയോ ഇല ചൂടി നടന്നാല്‍ മതി എന്ന് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടുകാരോട് പറയാന്‍ പററുമോ?

കോണ്‍ഗ്രസിന്റെ കൈപ്പത്തി

കോണ്‍ഗ്രസിന്റെ കൈപ്പത്തി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചത് പോലെ, ഇനി ഹസ്തദാനം കൊടുക്കാന്‍ പാടില്ലെന്ന് മറ്റ് പാര്‍്ട്ടിക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈ പറഞ്ഞ കോണ്‍ഗ്രസുകാരന്റെ സ്ഥിതിയെന്താകും. ഹസ്തദാനം പോട്ടെ, കൈ കൊണ്ട് ബാക്കിയെന്തെല്ലാം ഉപയോഗങ്ങള്‍ കിടക്കുന്നു അല്ലേ..

English summary
EC rejects absurd Congress demand to hide lotus ponds in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X