• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെ

സിബിഐ അന്വേഷണങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്ന നിലപാടാണ് പല കാര്യങ്ങളിലും കോണ്‍ഗ്രിസനുള്ളത്. അതിപ്പോള്‍ എതിരാളികളെ സംബന്ധിച്ചുള്ള അഴിമതി ആരോപണം ആയാലും രാഷ്ട്രീയ കൊലപാതകം ആയാലും അങ്ങനെ തന്നെ.

ഉമ്മന്‍ ചാണ്ടിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം... അത് എന്തുകൊണ്ട്? നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കും

43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?

സിപിഎമ്മിന്റെ കാര്യവും ഏറെക്കുറേ അങ്ങനെ തന്നെയാണ്. പല വിഷയങ്ങളിലും സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട് സിപിഎമ്മും സര്‍ക്കാരും. സിബിഐയ്ക്ക് സംസ്ഥാനത്ത് സ്വയമേവെ കേസ് എടുക്കാനുള്ള അനുവാദവും ഈ സര്‍ക്കാര്‍ തന്നെയാണ് എടുത്ത് കളഞ്ഞിട്ടുളളതും. എന്നാല്‍ സോളാര്‍ പീഡന കേസില്‍ എത്തുമ്പോള്‍ രണ്ട് കൂട്ടരുടേയും നിലപാടുകള്‍ പാടെ മാറിമറിയുകയാണ് എന്നാണ് ആക്ഷേപം. പരിശോധിക്കാം...

രാഷ്ട്രീയം കളിച്ചിട്ടില്ലേ

രാഷ്ട്രീയം കളിച്ചിട്ടില്ലേ

കേസുകളുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ ആരും പിറകിലല്ല. ഒരുപക്ഷേ, അതിന് ഏറ്റവും അധികം ഇരയാക്കപ്പെട്ടിട്ടുള്ളത് ഇടതുപക്ഷമോ വിശിഷ്യാ സിപിഎമ്മോ തന്നെ ആയിരിക്കും. സമുന്നത നേതാക്കള്‍ പോലും ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ആ കേസുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് കൂടി ഓര്‍ക്കണം.

 ലാവലിനില്‍ തുടങ്ങി

ലാവലിനില്‍ തുടങ്ങി

സമീപകാലത്തെ ഇത്തരം രാഷ്ട്രീയ സംഭവങ്ങള്‍ എസ്എന്‍സി ലാവലിന്‍ കേസില്‍ ആണ് തുടങ്ങുന്നത്. പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന് കീഴിലുള്ള വിജിലന്‍സ് അന്വേഷണമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആ കേസ് സിബിഐയ്ക്ക് വിട്ടത് ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെ ഏറെ ബാധിച്ച സംഭവം എന്നും അതിനെ വിശേഷിപ്പിക്കാം.

ഒന്നുമാകാതെ

ഒന്നുമാകാതെ

ലാവലിന്‍ കേസില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കാന്‍ പിന്നേയും ഏഴ് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം ഹൈക്കോടതിയും സിബിഐ കോടതിയുടെ വിധി ശരിവച്ചു. ഇനിയിപ്പോള്‍ സുപ്രീം കോടതിയില്‍ എന്ത് നടക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ലൈഫിലെ സിബിഐ

ലൈഫിലെ സിബിഐ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ സംബന്ധിച്ച അഴിമതി ആരോപണത്തില്‍, സിബിഐ അന്വേഷണം തന്നെ വേണ്ടിയിരുന്നു കോണ്‍ഗ്രസിന്. അനില്‍ അക്കര എംഎല്‍എ ആയിരുന്നു ആ നീക്കത്തിന് നേതൃത്വം വഹിച്ചത്. ആ വിഷയം ഇപ്പോഴും കോടതിയില്‍ വിവാദ വിഷമായി തുടരുന്നു.

സോളാറില്‍ എന്താണ്

സോളാറില്‍ എന്താണ്

ഭരണ പക്ഷത്തെ കുറിച്ചും പ്രതിപക്ഷത്തെ കുറിച്ചും ഒരുപോലെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ലൈവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. അതിന് സമാനമല്ലേ ഇപ്പോഴത്തെ സോളാര്‍ പീഡന കേസും എന്ന ചോദ്യവും സ്വാഭാവികമായി ഉയരും. ഭരണ പക്ഷ നേതാവായ ജോസ് കെ മാണിയുടെ പേരും അതിലുണ്ട്. അപ്പോള്‍, ധാര്‍മികമായി ഇതിനെ എതിര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും സാധിക്കുമോ?

അത്ര പ്രശ്‌നമാണോ?

അത്ര പ്രശ്‌നമാണോ?

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേയുള്ള ടൈറ്റാനിയം കേസും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് സിബിഐയ്ക്ക് വിട്ടത്. 2019 ല്‍ ആയിരുന്നു ഇത്. എന്നാല്‍, മറ്റ് പല കേസുകളുടേയും കാര്യത്തില്‍ കാണിച്ച ഉത്സാഹം സിബിഐ ഈ കേസില്‍ ഇതുവരെ കാണിച്ചിട്ടില്ല. ഒരുപക്ഷേ, സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചാല്‍ ഉണ്ടാകുമായിരുന്ന പ്രശ്‌നങ്ങള്‍ പോലും ഇതുവരെയായി ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല.

ഇടതിന്റെ ഇരട്ടത്താപ്പോ

ഇടതിന്റെ ഇരട്ടത്താപ്പോ

പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടാണ് ഇടത് സര്‍ക്കാരിനും സിപിഎമ്മിനും. പ്രതിസ്ഥാനത്തുള്ളത് സിപിഎം തന്നെ. സിബിഐ കേസ് അന്വേഷിക്കാതിരിക്കാനുള്ള നിയമ പോരാട്ടവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതുപോലെ തന്നെയാണ് ലൈഫ് മിഷന്‍ കേസ് എന്ന് താരതമ്യം ചെയ്യാന്‍ ആവില്ല. എങ്കില്‍ പോലും ഇതില്‍ സിബിഐയുടെ ഇടപെടല്‍ സിപിഎം ആഗ്രഹിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

സിബിഐയ്ക്ക് എതിരല്ല

സിബിഐയ്ക്ക് എതിരല്ല

ഇടതുസര്‍ക്കാര്‍ സിബിഐ അന്വേഷണങ്ങള്‍ക്കെല്ലാം എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയും എന്ന മറുചോദ്യം കൂടി ഇവിടെ പരിശോധിക്കേണ്ടി വരും. കാരണം, ഏറെ വിവാദം സൃഷ്ടിച്ച വാളയാര്‍ കേസ്, സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രതിസ്ഥാനത്തുള്ളവരുടെ ബന്ധങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതല്ലേ എന്നും ചോദ്യം ഉയരാം.

പരാതിക്കാരിയുടെ പക്ഷം

പരാതിക്കാരിയുടെ പക്ഷം

വര്‍ഷം ഇത്രയായിട്ടും കേസില്‍ ഒരു പുരോഗതിയും ഇല്ലെന്ന കാര്യം പരാതിക്കാരി പറയുന്നുണ്ട്. കേരളത്തിലെ പോലീസിന് അന്വേഷിക്കാവുന്നതിന് അപ്പുറമാണ് കാര്യങ്ങള്‍ എന്ന തിരിച്ചറിവിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നാണ് പരാതിക്കാരിയുടെ നിലപാട്. ഇതില്‍ രാഷ്ട്രീയമില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നും ഉണ്ട്.

തിരഞ്ഞെടുപ്പും ഉമ്മന്‍ ചാണ്ടിയും

തിരഞ്ഞെടുപ്പും ഉമ്മന്‍ ചാണ്ടിയും

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചതിന് തൊട്ടുപിറകെയാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന വാദം ഒരുപക്ഷേ, ഇടതുപക്ഷക്കാര്‍ പോലും ഉയര്‍ത്തിയേക്കില്ല. 2006 ലെ സിബിഐ അന്വേഷണ പ്രഖ്യാപനത്തില്‍ ഉണ്ടായ കാവ്യനീതി എന്ന് ഒരുപക്ഷേ, വിശേഷിപ്പിച്ചെന്നും വരാം.

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

  ജോസഫിനും മുന്നണിയ്ക്കും ഒരുപോലെ കീറാമുട്ടി! 15 കിട്ടിയാലും ജോസഫിന് മതിയാവില്ല, പാതി കൊടുക്കാന്‍ യുഡിഎഫും

  English summary
  Congress and CPM like CBI investigation for sometime and act against this in some other time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X