കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയില്‍ ഇത്തവണയും പിടി തോമസ്? കോണ്‍ഗ്രസിന് എതിരില്ലാത്ത കോട്ട, പൊളിക്കാന്‍ സിപിഎം

Google Oneindia Malayalam News

തൃക്കാക്കരയില്‍ ഇത്തവണ ആര് മത്സരിക്കുമെന്ന ചോദ്യം കോണ്‍ഗ്രസില്‍ സജീവമായിട്ടുണ്ട്. അത് പിടി തോമസ് മാറുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ താന്‍ തൃക്കാക്കരയില്‍ തന്നെ മത്സരിക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് തോമസ്. എന്നാല്‍ യുവനേതൃത്വം മണ്ഡലത്തിനായി പിടിമുറുക്കുകയാണ്. പിടി തോമസിനെ ഇടുക്കിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അവിടെയുള്ള നേതൃത്വം. എവിടെ നിന്നാലും ജയിക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ട്. പക്ഷേ തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്. അതാണ് സീറ്റിനായി വലിയ പോരാട്ടം തന്നെ കോണ്‍ഗ്രസില്‍ നിന്ന് ജയിക്കുന്നത്. അധികം മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ഉറച്ച പ്രതീക്ഷയുള്ളതില്ല.

1

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് ഉള്‍പ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതല്‍ 51 വരെയുള്ള വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് തൃക്കാക്കര. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവില്‍ വന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തില്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. അന്ന് കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന്‍ വന്‍ ജയം തന്നെ ഇവിടെ നേടി. എംഇ ഹസൈനാരെയാണ് വീഴ്ത്തിയത്. 22406 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബെന്നി ബെഹനാന്റെ ജയം. സിപിഎമ്മും ബിജെപിയും അടക്കം ഇവിടെ അപ്രസക്തമായി.

തൃപ്പൂത്തുറയില്‍ നേരത്തെ കെ ബാബുവിനെ മത്സരിപ്പിക്കാന്‍ 2016ല്‍ മെനക്കെട്ടത് ഉമ്മന്‍ ചാണ്ടിയായിരുന്നു. അതുപോലെ തൃക്കാക്കരയില്‍ ബെന്നി ബെഹനാനെ മത്സരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്റെ ബ്ലാക് ലിസ്റ്റില്‍ ഉണ്ടായിരുന്ന ബെന്നി ബെഹനാന്‍ പക്ഷേ മാറേണ്ടി വന്നു. പകരം തൃക്കാക്കര പിടി തോമസിന് കിട്ടി. കടുത്ത വെല്ലുവിളിയാണ് പക്ഷേ പിടി തോമസ് നേരിട്ടത്. എല്‍ഡിഎഫ് ഇറക്കിയത് സെബാസ്റ്റിയന്‍ പോളിനെയാണ്. ജയിച്ചെങ്കിലും ഭൂരിപക്ഷം വന്‍ തോതില്‍ ഇടിഞ്ഞു. ഇരുപതിനായിരത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം 11996ലേക്ക് ഇടിഞ്ഞു. ഇത്തവണ മണ്ഡലം കൂടെ പോരുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ഇത്തവണ എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കോണ്‍ഗ്രസ് നടത്തിയെങ്കിലും പ്രതീക്ഷിച്ച അത്ര ഉയര്‍ന്നില്ല. മേയര്‍ സ്ഥാനവും നഷ്ടമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കോണ്‍ഗ്രസിനായിരുന്നു. പിടി തോമസിന് തന്നെ സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവിടെ മത്സരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. അതേസമയം സെബാസ്റ്റ്യന്‍ പോള്‍ തന്നെ ഇവിടെ മത്സരിക്കാനുള്ള സാധ്യത കുറവാണ്. പകരം ശക്തനായ യുവസ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. പിടി തോമസിന് മണ്ഡലത്തില്‍ നല്ല പ്രതിച്ഛായയുണ്ട്. എന്നാല്‍ മധ്യകേരളത്തില്‍ അടക്കം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാവുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതിലാണ്

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
congress may contesting pt thomas in thrikkakara expecting an easy win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X