കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ്ഉപരോധം തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രമോ

  • By Soorya Chandran
Google Oneindia Malayalam News

തലസ്ഥാനത്ത് ഒരു ലക്ഷം പ്രവര്‍ത്തകരെ കൊണ്ടുവന്ന് സെക്രട്ടേറിയറ്റ് ഉപരോധിച്ച പാര്‍ട്ടിയാണ് സിപിഎം. ഉപരോധം എങ്ങുമെത്താതെ അവസാനിച്ചെങ്കിലും പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ ആ സമരം കൊണ്ട് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഇനിയും ഭീതിയുണര്‍ത്താന്‍ സിപിഎമ്മിന് കഴിയുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

ഡിസംബറില്‍ തുടങ്ങാനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധത്തെയാണ് കോണ്‍ഗ്രസും സര്‍ക്കാരും ഏറ്റവും അധികം ഭയക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയും തോറും ഇടത് സമരങ്ങളെ എങ്ങനേയെങ്കിലും തളര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

CM Hospital

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കാറിന് നേരെയുണ്ടായ കല്ലേറിനേയും അദ്ദേഹത്തിനേറ്റ പരിക്കിനേയും വിലയിരുത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇടത് സമരങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഈ സംഭവം. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് നേരെ ആക്രമണസമരം അഴിച്ചുവിടുന്നതിനെ കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ലെന്നും ഉറപ്പാണ്.

കൃത്യമായ സമരരീതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കെ എല്‍ഡിഎഫിന്റേയോ സിപിഎമ്മിന്റേയോ ഭാഗത്ത് നിന്ന് ഇത്തരം ഒരു ആക്രമണം ഉണ്ടാകുമോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. കോണ്‍ഗ്രസ് ഈ സംഭവത്തില്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ പരിശോധിച്ചാലും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കും.

ക്ലിഫ് ഹൗസ് ഉപരോധത്തെ എങ്ങനെ നേരിടും എന്നൊരു ശങ്ക സര്‍ക്കാരിന് തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാരിന് ഒരു തുരുപ്പ് ചീട്ടാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ട് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ മാത്രം മതിയാകും ക്ലിഫ് ഹൗസ് ഉപരോധം പൊളിക്കാന്‍.

സെക്രട്ടേറിയറ്റ് ഉപരോധ സമയത്ത് സര്‍ക്കാരിന് ഏറെ ചീത്തപ്പേരുണ്ടാക്കിയത് കേന്ദ്ര സേനയെ വിന്യസിച്ചതാണ്. അന്ന് സര്‍ക്കാരിന്റെ മാത്രം തീരുമാനമായിരുന്നു അത്. എന്നാല്‍ ഇന്ന് വേണമെങ്കില്‍ കോടതിയുടെ ഉത്തരവ് പോലും ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേടിയെടുക്കാമെന്ന സ്ഥിതിയായി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരു തവണ ആക്രമണം നേരിട്ടു. ഇനി പ്രതിപക്ഷം ക്ലിഫ് ഹൗസ് ഉപരോധിക്കുകയാണെങ്കില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കോടതിയും സര്‍ക്കാരിനൊപ്പം നില്‍ക്കാനാണ് സാധ്യതയും.

ക്ലിഫ് ഹൗസ് ഉപരോധത്തിന് കോടതിയുടെ വിലക്ക് വരികയോ, കേന്ദ്ര സേനയെ ഇറക്കി സമരത്തെ നേരിടാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്താല്‍ സിപിഎമ്മും എല്‍ഡിഫും സമീപ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാകും അത്. പൊതു തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സമരം ശക്തമാക്കി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം ഇതോടെ പൂര്‍ണമായും പാളിപ്പോകും. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം പോലും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടേക്കും.

കോണ്‍ഗ്രസിനെ സംബന്ധിച്ചും ഈ പ്രതീക്ഷകളൊക്കെ തന്നെയാണ് ഉള്ളത്. അതിനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും. കല്ലേറും പരിക്കും ഒരു പാട് സംശയങ്ങള്‍ ഇപ്പോഴും ബാക്കിനിര്‍ത്തുമ്പോള്‍ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനകള്‍ തന്നെ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരും.

English summary
Stone pelting toward Chief Minister Oommen Chandy may be Congress' trick to battle the Cliff House siege announced by LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X