കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഗതകുമാരിയുടെ വിവാദങ്ങള്‍... വംശീയത മുതല്‍ സ്ത്രീ വിരുദ്ധത വരെ; ഉയർന്ന വിമർശനങ്ങൾ

Google Oneindia Malayalam News

മലയാളികള്‍ അത്രയേറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്ത കവിയായിരുന്നു സുഗതകുമാരി. എന്നാല്‍ വിവാദങ്ങളുടെ കാലത്ത് ആ സ്‌നേഹവും ബഹുമാനവും മാറ്റിനിര്‍ത്തിക്കൊണ്ട് കടുത്ത വിമര്‍ശനങ്ങളും സുഗതകുമാരിയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

നിശബ്ദ താഴ്‌വരയുടെ സംരക്ഷക, അഭയമേകുന്ന അമ്മ, പോരാട്ടതീവ്രമാം ജീവിതം, കൃഷ്ണഭക്തമയം... സുഗതകുമാരിയ്ക്ക് വിടനിശബ്ദ താഴ്‌വരയുടെ സംരക്ഷക, അഭയമേകുന്ന അമ്മ, പോരാട്ടതീവ്രമാം ജീവിതം, കൃഷ്ണഭക്തമയം... സുഗതകുമാരിയ്ക്ക് വിട

സ്ത്രീപക്ഷത്തെന്ന് പറയുമ്പോള്‍ തന്നേയും സ്ത്രീ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് സുഗതകുമാരി. മനുഷ്യപക്ഷത്ത് നില്‍ക്കുമ്പോള്‍ തന്നെ കടുത്ത മനുഷ്യവിരുദ്ധ വംശീയ നിലപാടുകളും കവി സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. പരിശോധിക്കാം...

പെണ്‍കുട്ടികളും മൊബൈല്‍ ഫോണും

പെണ്‍കുട്ടികളും മൊബൈല്‍ ഫോണും

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞിട്ടുള്ള ആളാണ് സുഗതകുമാരി. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപക സംഗമത്തില്‍ വച്ചായിരുന്നു പരാമര്‍ശം. ഒരു മിസ്ഡ് കോല്‍ മതി പെണ്‍കുട്ടികള്‍ വഴി തെറ്റി പോകാന്‍ എന്നായിരുന്നു അന്ന് സുഗതകുമാരി പറഞ്ഞത്.

തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം

തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം

തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം പോലെയാണ് പെണ്‍കുട്ടികള്‍ എന്നും സുഗതകുമാരി പറഞ്ഞിരുന്നു. ശലഭം തീയിലേക്ക് വീഴാന്‍ തീരുമാനിച്ചാല്‍ അതിന്റെ ചിറകുകള്‍ കരിഞ്ഞുപോകുന്നത് കണ്ടുനില്‍ക്കാനല്ലേ പറ്റൂ എന്നും ടീച്ചര്‍ പറഞ്ഞു. ഇത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആയിരുന്നു വഴിവച്ചത്.

ബീഫ് വിവാദകാലത്ത്

ബീഫ് വിവാദകാലത്ത്

ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്ന് സുഗതകുമാരി പറഞ്ഞത് ബീഫ് വിവാദ കാലത്തായിരുന്നു. മാതൃഭൂമിയില്‍ എഴുതിയ ജാഗ്രത എന്ന ലേഖനത്തിലായിരുന്നു ഇത്. രാജ്യത്ത് ഹിന്ദു വര്‍ഗ്ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്ലീങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്ലീമിന്റെ കടമയാണെന്നും സുഗതകുമാരി എഴുതി.

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പലപ്പോഴായി പല നിലപാടുകളായിരുന്നു സുഗതകുമാരി സ്വീകരിച്ചത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നാണ് ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴുള്ള ജനത്തിരക്ക് തന്നെ ശബരിമലയ്ക്ക് താങ്ങാന്‍ ആകുന്നതിലും മുകളിലാണ് എന്നതായിരിന്നു ഇതിന് ന്യായമായി അവര്‍ പറഞ്ഞത്. ശബരിമലയില്‍ പുരുഷന്‍മാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും സുഗതകുമാരി പറഞ്ഞിട്ടുണ്ട്.

കാമത്തിന്റെ നഖങ്ങള്‍

കാമത്തിന്റെ നഖങ്ങള്‍

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരക്കല്‍ മറ്റൊന്നായിരുന്നു സുഗതകുമാരി പറഞ്ഞത്. തിരക്കിനിടയിലെ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ല എന്നതായിരുന്നു അത്. അയ്യപ്പ ഭക്തരെ അധിക്ഷേപിക്കുന്നതാണ് കവിയുടെ പരാമര്‍ശം എന്ന വലിയ വിമര്‍ശനം ഇതിനെതിരെ ഉയരുകയും ചെയ്തു.

ലിംഗ നീതി ഉയരുമോ

ലിംഗ നീതി ഉയരുമോ

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ സ്ത്രീകളുടെ പദവി ഉയരുമോ എന്നതായിരുന്നു മറ്റൊരിക്കല്‍ കവി ചോദിച്ച ചോദ്യം. അതുകൊണ്ട് ലിംഗ നീതി ഉറപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വംശീയതില്‍ ഖേദമില്ലാതെ

വംശീയതില്‍ ഖേദമില്ലാതെ

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിന് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. സുഗതകുമാരി ടീച്ചറുടെ മനസ്സില്‍ കവിതയില്ലെന്നും വെറുപ്പ് മാത്രമാണെന്നും വരെ വിമര്‍ശനം ഉയര്‍ന്നു. പക്ഷേ, അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും ടീച്ചര്‍ തയ്യാറായില്ല.

സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിസുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്

'അങ്ങനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു', സുഗതകുമാരിയെ അനുസ്മരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ'അങ്ങനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു', സുഗതകുമാരിയെ അനുസ്മരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

നിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻനിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻ

Recommended Video

cmsvideo
സുഗതകുമാരി അന്തരിച്ചു ..അറിയണം ഈ പ്രകൃതിയുടെ കവിയെ

English summary
Controversies related to Sugathakumari... from Sabarimala Women entry to Migrant labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X