കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം വിചാരിച്ചിട്ടും തളരാത്ത ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിങ്ങിൽ ഇടിവില്ല... ഇടത് പ്രേക്ഷകർ ആർക്കൊപ്പം

Google Oneindia Malayalam News

കേരളത്തിലെ ദൃശ്യവാര്‍ത്താ ചരിത്രം ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നാണ് തുടങ്ങുന്നത്. തുടക്കത്തില്‍ ഇടതുരാഷ്ട്രീയത്തോട് ചേര്‍ന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ റിപ്പോര്‍ട്ടിങ് ശൈലി. എന്നാല്‍ പിന്നീട് കാലക്രമേ അതില്‍ മാറ്റം വന്നു. ഇപ്പോള്‍ സിപിഎം നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചപ്പോഴും റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല.

റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24

സിപിഎം ബഹിഷ്‌കരണം

സിപിഎം ബഹിഷ്‌കരണം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ സിപിഎം ആയിരുന്നു പ്രതിസ്ഥാനത്ത്. ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് ജനാധിപത്യപരമായി സമയം ലഭിക്കുന്നില്ല എന്നതായിരുന്നു സിപിഎമ്മിന്റെ പരാതി. ഇതേ തുടര്‍ന്നാണ് ചര്‍ച്ച ബഹിഷ്‌കരണ തുടങ്ങിയത്.

റെക്കോര്‍ഡ് റേറ്റിങ്

റെക്കോര്‍ഡ് റേറ്റിങ്

സ്വര്‍ണക്കടത്ത് വാര്‍ത്ത പുറത്ത് വന്ന ആഴ്ചയില്‍ റെക്കോര്‍ഡ് പ്രേക്ഷകരായിരുന്നു വാര്‍ത്താചാനലുകള്‍ക്ക് മുന്നിലെത്തിയത്. ജൂലായ് നാല് മുതല്‍ 10 വരെയുള്ള ആഴ്ച 27 ലെ റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യസിന് ലഭിച്ചത് 73,812 പോയന്റുകള്‍ ആയിരുന്നു.

വിനോദ ചാനലുകള്‍ക്കൊപ്പം

വിനോദ ചാനലുകള്‍ക്കൊപ്പം

ഏഷ്യാനെറ്റും ഫ്‌ലവേഴ്‌സും ഒഴികെയുള്ള വിനോദന ചാനലുകളേക്കാള്‍ മികച്ച റേറ്റിങ്ങിലേക്ക് വാര്‍ത്താ ചാനല്‍ ആയ ഏഷ്യാനെറ്റ് എത്തിയ ആഴ്ച കൂടിയായിരുന്നു അത്. ഈ പ്രകടനം ആഴ്ചകളോളം തുടരുകയും ചെയ്തു.

റെക്കോര്‍ഡ് നേട്ടം

റെക്കോര്‍ഡ് നേട്ടം

ജൂലായ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ ( ആഴ്ച 28) ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും അടക്കമുളള വാര്‍ത്താ ചാനലുകള്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് 85,493 വരെ എത്തി.

 ബഹിഷ്‌കരണം

ബഹിഷ്‌കരണം

ജൂലായ് 20 മുതലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ ആ ആഴ്ചയില്‍ ഏഷ്യാനെറ്റിന് വലിയ തിരിച്ചടിയൊന്നും പ്രേക്ഷകരുടെ എണ്ണത്തില്‍ നേരിടേണ്ടി വന്നില്ല.

വാര്‍ത്താ ചാനലുകള്‍

വാര്‍ത്താ ചാനലുകള്‍

എന്നാല്‍ ഓഗസ്റ്റ് എത്തിയപ്പോഴേക്കും വാര്‍ത്താ ചാനലുകള്‍ വന്‍ തിരിച്ചടി നേരിടാന്‍ തുടങ്ങിയിരുന്നു. ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നെങ്കിലും ഏറ്റവും വലിയ ഇടിവ് നേരിട്ടത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ ആയിരുന്നു. എന്നാല്‍ ഇതിന് കാരണം സിപിഎമ്മിന്റെ ബഹിഷ്‌കരണം ആയിരുന്നില്ല.

പ്രേക്ഷകര്‍ ആര്‍ക്കൊപ്പം

പ്രേക്ഷകര്‍ ആര്‍ക്കൊപ്പം

25 വര്‍ഷമായി വാര്‍ത്താ രംഗത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനെ കൈവിടാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. അതില്‍ വലിയൊരു പങ്ക് ഇടതുപക്ഷ അനുകൂലികള്‍ തന്നെ ആണെങ്കിലും ബഹിഷ്‌കരണം റേറ്റിങ്ങിനെ ബാധിച്ചില്ല.

ഇന്ത്യാവിഷന്‍ കാലം

ഇന്ത്യാവിഷന്‍ കാലം

ഏഷ്യാനെറ്റ് ന്യൂസിന് ഇക്കാലത്തിനിടയില്‍ അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞത് പൂട്ടിപ്പോയ ഇന്ത്യാവിഷന് തന്നെ ആയിരുന്നു. പിന്നീട് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ആയ ട്വന്റിഫോറിന് മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും

റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്

Recommended Video

cmsvideo
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36

English summary
CPM's decision to boycott Asianet News not affected their rating, still tops in the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X