• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീകൃഷ്ണനെ മാത്രമല്ല, നമുക്കിന‍ി യേശുവിനേയും പ്രവാചകനേയും സഖാക്കളാക്കാം....

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

ചരിത്ര പുരുഷന്‍മാരെല്ലാം മാനവികതയുടെ ആള്‍രൂപങ്ങളായിരുന്നു കേട്ടോ. ഈ മാനവിതയുടെ ആള്‍രൂപങ്ങളെല്ലാം തന്നെ നല്ലലോകം പിറക്കണം എന്ന് കൊതിച്ചവരായിരുന്നു കേട്ടോ... അങ്ങനെ കൊതിച്ചിരുന്നവരെല്ലാം സഖാക്കളായിരുന്നു കേട്ടോ...

ശ്രീകൃഷ്ണനും യേശുദേവനും പ്രവാചകന്‍ മുഹമ്മദ് നബിയും ഒക്കെ സാധാരണ മനുഷ്യരായിരുന്നു എന്ന് പറയാന്‍ പറ്റുമോ ആവോ? എന്തായാലും ഇവരൊക്കെ നന്മയുള്ളവരായിരുന്നു. അങ്ങനെ നന്മയുള്ളവരെ കൂടെ കൂട്ടാന്‍ എല്ലാര്‍ക്കും വലിയ താത്പര്യം ഉണ്ടാകേണ്ടതല്ലേ...!

അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി കാണുന്നവനാണ് കമ്യൂണിസ്റ്റ്. ഉയര്‍ച്ചതാഴ്ചകളില്ലാത്ത ഒരു ലോകം സ്വപ്‌നം കാണുന്നവനാണ് കമ്യൂണിസ്റ്റ്. നീതിയ്ക്ക് വേണ്ടി പോരാടുന്നവനാണ് കമ്യൂണിസ്റ്റ്- ഇങ്ങനെയൊക്കെയല്ലേ പറയാറുള്ളത്. അപ്പോള്‍ പിന്നെ മേല്‍പറഞ്ഞവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്ന് പറഞ്ഞാല്‍ എന്തെങ്കിലും പിശകുണ്ടോ(അന്ന് കമ്യൂണിസം ചുട്ടെടുക്കാന്‍ അടുപ്പ് കത്തിച്ചിട്ടുപോലുമില്ല എന്ന സൈദ്ധാന്തിക വാദക്കാര്‍ ഒരു കൈയ്യകലം മാറി നില്‍ക്കേണ്ടതാകുന്നു).

അപ്പോള്‍ പറഞ്ഞുവന്നത് കമ്യൂണിസ്റ്റുകാരെ കുറിച്ചാണ്. നമ്മുടെ നാട്ടിലെ പ്രഖ്യാപിത കമ്യൂണിസ്റ്റുകാര്‍ എന്ന് പറയുമ്പോള്‍ അത് സിപിഎമ്മുകാരാണല്ലോ. അവര്‍ ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു എന്നാണല്ലോ ചിലര്‍ പറയുന്നത്. അവര്‍ക്കെന്താ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചൂടെ? സഖാവ് കൃഷ്ണ പിള്ള ദിനവും ഇഎംഎസ് ദിനവും നായനാര്‍ ദിനവും ഒക്കെ ആഘോഷിയ്ക്കുന്നവരല്ലേ അവര്‍.

കാലാകാലങ്ങളായി ആര്‍എസ്എസ്സുകാര്‍ ബാലഗോകുലത്തിന്റെ പേരില്‍ ശോഭായാത്ര നടത്തുന്നില്ലേ... കൃഷ്ണന്‍ അവരുടെ ആളാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ... അങ്ങനെ പറഞ്ഞാല്‍ തന്നേയും കമ്യൂണിസ്റ്റുകാര്‍ ഘോഷയാത്ര നടത്തിയതിനെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം നമ്മളിപ്പോഴും ഒരു ജനാധിപത്യ രാജ്യത്താണല്ലോ ജീവിയ്ക്കുന്നത്.

ഇനിയിപ്പോ ഹിന്ദുക്കളെ പ്രീണിപ്പിയ്ക്കാന്‍ വേണ്ടിയാണ് സഖാക്കള്‍ ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞാലോ... വേണമെങ്കില്‍ അവര്‍ യേശുക്രിസ്തുവിനേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും പോലും സഖാക്കളാക്കും. ഒരു മതേതര ക്രിസ്മസ് കരോളും, മതേതര നബിദിന റാലിയും അങ്ങ് നടത്തിക്കളയും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ വരുമോ എന്ന് നോക്കാമല്ലോ. പാര്‍ട്ടി ഓഫീസുകളില്‍ സഖാവ് ശ്രീകൃഷ്ണന്റേയും സഖാവ് യേശുക്രിസ്തുവിന്റേയും സഖാവ് മുഹമ്മദ് നബിയുടേയും(ലഭ്യമാണെങ്കില്‍!) ചിത്രങ്ങള്‍ രക്തഹാരം അണിയിച്ച് തൂക്കിയിടുകയും ചെയ്യാവുന്നതാണ്.

ഇത്രയൊക്കെ പറഞ്ഞ് വന്നപ്പോഴും ഒരു സംശയം ബാക്കിയാണ് കേട്ടോ... ഈ സഖാക്കളുടെ പണി എന്ന് പറയുന്നത് ഇമ്മാതിരി ആഘോഷങ്ങള്‍ നടത്തുക എന്നതാണോ? ഇന്നാട്ടില്‍ വേറെ ഒരു പ്രശ്‌നവും ഇല്ലേ അവര്‍ക്ക് ഏറ്റെടുക്കാന്‍? സമരം ചെയ്യാനിറങ്ങിയാല്‍ പണ്ടൊക്കെ തടികേടാകും എന്ന പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോഴാണെങ്കില്‍ മാനഹാനിയും ഉണ്ട്, കേസ് ആയിക്കഴിഞ്ഞാല്‍ ധനനഷ്ടവും!

English summary
Let us make Sree Krishnan, Jesus Christ, Prophet Mohammed comrades- Binu Phalgunan writes in Vedivazhipadu column.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more