കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് കോണ്‍ഗ്രസിന് കടുപ്പം, സിപിഎമ്മിനായി മനു റോയ് വന്നേക്കും, മണ്ഡല പരിചയം!!

Google Oneindia Malayalam News

എറണാകുളത്ത് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പാണ്. അത്ര എളുപ്പമല്ല ഇവിടെ കാര്യങ്ങള്‍. ഹൈബി ഈഡന്‍ പോയതോടെ ഇവിടെ കരുത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ് എറണാകുളം. അതുപോലെ തന്നെ ആരെ നിര്‍ത്തിയാലും ജയിക്കാമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ അത്ര നല്ല സൂചനയല്ല കോണ്‍ഗ്രസിന് ലഭിച്ചത്. ടിജെ വിനോദ് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. സ്ഥാനാര്‍ത്ഥി തര്‍ക്കം അടക്കം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ടെങ്കിലും പരസ്പരമുള്ള കാലുവാരല്‍ ഉറപ്പാണ്.

Recommended Video

cmsvideo
ഞങ്ങൾ ട്വന്റി 20യെ ജയിപ്പിക്കും..എറണാകുളം പറയുന്നു
1

കൊച്ചി നഗരസഭയുടെ 26ാം വാര്‍ഡും 32, 35, 52 മുതല്‍ 66 വരെയുമുള്ള വാര്‍ഡുകളും ചേരാനെല്ലൂര്‍ പഞ്ചായത്ത് ചേര്‍ന്നതാണ് എറണാകുളം നിയമസഭാ മണ്ഡലം. 1957 മുതല്‍ ഇത്രയും കാലം വരെ 14 തവണയാണ് കോണ്‍ഗ്രസ് മണ്ഡലം കൈവശം വെച്ചത്. സിപിഎം രണ്ട് തവണ സ്വതന്ത്രരെ നിര്‍ത്തി ഈ മണ്ഡലം പിടിച്ചിട്ടുണ്ട്. 1987ല്‍ എംകെ സാനുവും 1998ല്‍ സെബാസ്റ്റ്യന്‍ പോളുമാണ് ഇടതുസ്വതന്ത്രരായി ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഹൈബി ഈഡനും പിതാവ് ജോര്‍ജ് ഈഡനും ഈ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട് എന്നത് ചരിത്രമാണ്. ഹൈബി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് പോയപ്പോഴാണ് വിനോദ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

മണ്ഡലത്തിന്റെ ചരിത്രമെടുത്താല്‍ 1957 മുതല്‍ 1987 വരെ കോണ്‍ഗ്രസിന് എതിരില്ലാതിരുന്ന മണ്ഡലമാണ് ഇത്. എഎല്‍ ജേക്കബിലൂടെ തുടങ്ങിയതാണ് വിജയഗാഥ. രണ്ട് തവണ അദ്ദേഹം മണ്ഡലം തുടര്‍ച്ചയായി ജയിച്ചു. പിന്നീട് അലക്‌സാണ്ടര്‍ പറമ്പിത്തറ വന്നുവെങ്കില്‍ അടുത്ത തവണ ജേക്കബ് തന്നെ തിരിച്ചെത്തി. 1987 വരെ ഇത് തുടര്‍ന്നു. പിന്നീടാണ് എംകെ സാനു ഈ മണ്ഡലത്തില്‍ അട്ടിമറി ജയം നേടുന്നത്. അതിന് ശേഷം ജോര്‍ജ് ഈഡനും സെബാസ്റ്റിയന്‍ പോളും കെവി തോമസും ഡൊമിനിക് പ്രസന്റേഷനും ഈ മണ്ഡലത്തില്‍ ജയിച്ചു. അതിന് ശേഷം മണ്ഡലം യുവതലമുറയിലേക്ക് എത്തുകയായിരുന്നു. ഹൈബി ഈഡന്‍ ഈ മണ്ഡലത്തില്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

2011ല്‍ ഹൈബി മികച്ച പോരാട്ടത്തില്‍ സെബാസ്റ്റിയന്‍ പോളിനെയാണ് വീഴ്ത്തിയത്. 32487 വോട്ടിനായിരുന്നു ജയം. 2016ലെ ഇടതുതരംഗത്തില്‍ ആ ഭൂരിപക്ഷം ഇടിഞ്ഞു. എം അനില്‍ കുമാറിനെതിരെ 21949 വോട്ടിനായിരുന്നു ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ഹൈബി റെക്കോര്‍ഡ് ജയം നേടി. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കഷ്ടിച്ചായിരുന്നു ജയം. 34141 വോട്ട് മനു റോയ് പിടിച്ചു.തോല്‍വി വെറും 3750 വോട്ടിനായിരുന്നു. ഇത്തവണ എറണാകുളം സീറ്റിനായി ഇത്തവണ കോണ്‍ഗ്രസില്‍ വലിയ മത്സരം തന്നെയുണ്ട്. എങ്കിലും വിനോദ് തന്നെയാവും മത്സരിക്കുക. അതേസമയം സിപിഎം മനു റോയിയെ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചത് മനുവായിരുന്നു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
cpm set for a tight fight with congress in ernakulam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X