കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാനുണ്ടായ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണമാണെന്ന് യുഡിഎഫ് തന്നേയും അംഗീകരിക്കുന്ന സ്ഥിതിയാണിപ്പോള്‍. മധ്യ തിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ വലിയതോതില്‍ ചോരാനിടയാക്കിയത് ഇത് തന്നെയാണ്. ഒരുവിഭാഗം മുസ്ലീം വോട്ടുകളും ഇത്തരത്തില്‍ യുഡിഎഫിന് നഷ്ടമായിരുന്നു.

ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?

'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും

തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്ത ആരോപണം വീണ്ടും ഉന്നയിച്ച് യുഡിഎഫിനേയും കോണ്‍ഗ്രസിനേയും വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ നീക്കം. നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ സമീപനം തന്നെ എല്‍ഡിഎഫ് തുടര്‍ന്നേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പരിശോധിക്കാം...

ലീഗും വെല്‍ഫെയറും

ലീഗും വെല്‍ഫെയറും

യുഡിഎഫില്‍ മുസ്ലീം ലീഗിനേയും അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണത്തേയും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ബന്ധത്തെ യുഡിഎഫ് അംഗീകരിച്ചു എന്നാണ് അദ്ദഹം പറഞ്ഞത്.

അടിച്ചുറപ്പിക്കാന്‍

അടിച്ചുറപ്പിക്കാന്‍

യുഡിഎഫില്‍ മുസ്ലീം ലീഗ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന എല്‍ഡിഎഫ് ആരോപണം ഒന്നുകൂടി അടിച്ചുറപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് വേണം വിലയിരുത്താന്‍. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും യുഡിഎഫ് ശ്രമിച്ചത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആണെന്ന ആരോപണവും എ വിജയരാഘവന്‍ ഉന്നയിക്കുന്നുണ്ട്.

സ്പഷ്ടമാക്കി സിപിഎം

സ്പഷ്ടമാക്കി സിപിഎം

'നമ്മുടെ സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് യുഡിഎഫ് പരിശ്രമിച്ചത്. അത് എല്ലാ അതിരുകളും ലംഘിച്ച വര്‍ഗ്ഗീയവത്കരണമായിരുന്നു. ഒരു ഭാഗത്ത് പതിവുപോലെ ബിജെപിയുമായി വോട്ട് വച്ചവടം, വേറൊരു ഭാഗത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക. ആ മുസ്ലീം ലീഗ്- വെല്‍ഫെയര്‍ സഖ്യത്തെ യുഡിഎഫ്, വിശേഷിച്ച് കോണ്‍ഗ്രസ് അംഗീകരിക്കുന്ന എന്ന നിലയിലേക്ക് രാഷ്ട്രീയത്തെ അവര്‍ മാറ്റി''- എ വിജയരാഘവന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

 കോണ്‍ഗ്രസ് എങ്ങനെ അംഗീകരിച്ചു

കോണ്‍ഗ്രസ് എങ്ങനെ അംഗീകരിച്ചു

മുസ്ലീം ഏകീകരണത്തിന്റേയും മതരാഷ്ട്രത്തിന്റേയും വക്താക്കളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണം എങ്ങനെയാണ് കോണ്‍ഗ്രസ് അംഗീകരിച്ചത് എന്നാണ് വിജയരാഘവന്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. ദേശീയതലത്തിലെ കോണ്ഗ്രസിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ നയമാണ് കേരളത്തില്‍ സമീപിച്ചത് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

 പ്രതിസന്ധിയിലാക്കിയത്

പ്രതിസന്ധിയിലാക്കിയത്

എ വിജയരാഘവന്റേയോ സിപിഎമ്മിന്റേയോ ആരോപണം എന്നത് മാത്രമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ യഥാര്‍ത്ഥത്തില്‍ ബാധിച്ചത് ഈ വിഷയം തന്നെ ആയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം ഒടുവില്‍ കോണ്‍ഗ്രസിനും അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. അപ്രതീക്ഷിത തിരിച്ചടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും നേരിട്ടത്.

മുറിവുണക്കാന്‍ കോണ്‍ഗ്രസ്

മുറിവുണക്കാന്‍ കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായ പ്രതിച്ഛായയില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ഇപ്പോള്‍ തന്നെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കില്ല.

ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരും

ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരും

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസ് അടുത്തതായി ലക്ഷ്യമിടുന്നത്. ജനപിന്തുണയ്ക്കപ്പുറം സാമുദായിക സമവാക്യങ്ങള്‍ കൂടി ഇതോടെ പാലിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എംഎം ഹസ്സനെ മാറ്റി ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ എത്തുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

വോട്ടുകള്‍ തിരികെ വരുമോ

വോട്ടുകള്‍ തിരികെ വരുമോ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മധ്യ തിരുവിതാംകൂറിലെ വോട്ടുകള്‍ തിരികെ എത്തുമോ എന്നതും കോണ്‍ഗ്രസിന് വലിയ ആശങ്കയാണ്. ജോസ് കെ മാണി മുന്നണി വിട്ടത് മാത്രമല്ല, കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി പേരും രണ്ടില എന്ന പാര്‍ട്ടി ചിഹ്നവും കൂടിയാണ് എല്‍ഡിഎഫിലേക്ക് പോയത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്നിരുന്ന പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ഇതോടെ എല്‍ഡിഎഫിലേക്ക് എത്തിയോ എന്നാണ് ആശങ്ക.

ഭരണനേട്ടത്തിനൊപ്പം

ഭരണനേട്ടത്തിനൊപ്പം

എന്തായാലും ഭരണ നേട്ടത്തിനൊപ്പം എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കാന്‍ പോകുന്നത് യുഡിഎഫിന്റെ വര്‍ഗീയ ധ്രുവീകരണ നിലപാടുകള്‍ കൂടി ആയിരിക്കും എന്ന് എ വിജയരാഘവന്റെ പ്രതികരണത്തിലൂടെ ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇനി യുഡിഎഫ് നടത്തുന്ന ഏത് നീക്കത്തേയും ഇതേ നാണയത്തില്‍ തന്നെ ആക്രമിക്കാനായിരിക്കും എല്‍ഡിഎഫ് ശ്രമിക്കുക.

സിപിഎമ്മിന്റെയും വെള്ളാപ്പള്ളിയുടെയും ലക്ഷ്യം അപകടകരം; മറുപടിയുമായി മുസ്ലിം ലീഗ്സിപിഎമ്മിന്റെയും വെള്ളാപ്പള്ളിയുടെയും ലക്ഷ്യം അപകടകരം; മറുപടിയുമായി മുസ്ലിം ലീഗ്

തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതിപക്ഷത്ത് തുടരാം: കെപിസിസി നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ

കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി കോട്ടയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലേക്ക്കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി കോട്ടയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലേക്ക്

English summary
CPM to campaign the same topic in Assembly Election too, A Vijayaraghavan's statement is the pointer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X