ഒരു കളി ജയിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്കിട്ട് ട്രോള്‍!!! എന്നാലും ധോണിയ്ക്ക് പൊറുതിയില്ല!!!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആതിഥേയര്‍ തൂത്തുവാരി. അവസാന മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ഒരു ആശ്വാസ ജയം ലഭിച്ചത്.
എന്നാല്‍ ആദ്യ 20ട്വന്റി മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇതോടെ ഇത്രയും ദിവസം ഇന്ത്യന്‍ ടീമിനെ ട്രോളിക്കൊണ്ടിരുന്നവരൊക്കെ കളം മാറ്റിച്ചവിട്ടി.
ടീം ഉജ്ജ്വല വിജയം നേടിയിട്ടും ക്യാപ്റ്റന്‍ ധോണിയ്ക്ക് മാത്രം ഇപ്പോഴും വിമര്ശങ്ങള്ക്കും പരിഹാസങ്ങള്‍ക്കും ഒരു കുറവും ഇല്ല. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന യുവരാജ് സിങ്ങിനാകട്ടെ ഒടുക്കത്തെ സ്വീകരണവും!!!
ഒരു കളി ജയിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്കിട്ട് ട്രോള്‍!!! എന്നാലും ധോണിയ്ക്ക് പൊറുതിയില്ല!!!
ചക്ക് ദേ ഇന്ത്യ....
ബെസ്റ്റ് ആക്ടറില്‍ ലാലിനും കൂട്ടര്‍ക്കും കിട്ടിയ പണിപോലെ ആണ് ഇന്ത്യ ട്വന്റി 20 യില്‍ ഓസ്ട്രേലിയയ്ക്ക് കൊടുത്ത പണി.
കളി മാറിയപ്പോള്‍...
ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയ ആയിരുന്നു പുലികള്‍... പക്ഷേ ട്വന്റി 20 വന്നതോടെ കളി മാറിപ്പോയി കേട്ടോ....
ധോണി തിളങ്ങിയോ
മൂന്ന് പന്തില്‍ നിന്ന് ഒരു സിക്സറടക്കം 11 റണ്‍സാണ് ധോണി നേടിയത്. കളി ജയിപ്പിച്ചത് ധോണിയാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.
എന്തിര് ധോണീ...
ഓസ്ട്രേലിയയില്‍ വന്നിട്ടിപ്പോള്‍ ആറ് കളികളിച്ചു. എന്നിട്ടും എല്ലാം കൂടി ധോണിയ്ക്ക് 90 റണ്‍സ് തികയ്ക്കാനായിട്ടില്ല. കോലിയാണെങ്കില്‍ ട്വന്റി 20 യില്‍ മാത്രം എടുത്ത് 90 റണ്‍സ്.
യുവിയ്ക്ക് വേണ്ടി
യുവരാജ് സിങിന്റെ തിരിച്ചുവരവിന് വേണ്ടിയായിരുന്നു പലരുടേയും കാത്തിരിപ്പ്. യുവരാജ് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് വേണ്ടി ഇന്ത്യക്കാര്‍ ഔട്ട് ആകണം എന്ന് പോലും പലരും കൊതിച്ചിരുന്നു.
കുറച്ചൂടെ മൂക്കണം
യുവി എത്തിയില്ലേ.... അതുകൊണ്ടണത്രെ ഇന്ത്യ ജയിച്ചത്!!!
റെയ്നയുടെ കളി
വിരാട് കോലിയ്ക്ക് ട്വന്റി 20യില്‍ സുഖമായി സെഞ്ച്വറി നേടാമായിരുന്നു. അത് ഇല്ലാതാക്കിയത് ആ റെയ്നയാണത്രെ
അതും സെഞ്ച്വറിയോ...
ധോണി എടുത്തത് 11 റണ്‍സ്. എന്നാല്‍ ആരാധകരുടെ പറച്ചില് കേട്ടാല്‍ തോന്നും അടിച്ചത് സെഞ്ച്വറിയാണെന്ന്!!!
കോലി ഹേറ്റര്‍
നിങ്ങള്‍ ഇപ്പോഴും ഒരു കോലി ഹേറ്റര്‍ ആണെങ്കില്‍ എത്രയും പെട്ടെന്ന് പോയി ഒരു ഡോക്ടറെ കാണണം!!
റിപ്പബ്ലിക് ദിനത്തില്‍
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശഭക്തി കൂടിയതുകൊണ്ടാണോ ആവോ കളി ജയിച്ചത്.
അങ്ങനെ ജയിച്ചിരുന്നേല്‍
കഴിഞ്ഞ ദിവസത്തെ കളി എങ്ങാനും 11 റണ്‍സിനാണ് ജയിച്ചിരുന്നതെങ്കില്‍.... എന്താകും? അതിന്റെ ക്രെഡിറ്റ് ധോണി കൊണ്ടുപോകുമായിരുന്നല്ലേ...
അപ്പോ ആരാ ശശി?
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ആരാണ് ശശി ആയത്?
ഫാന്‍സിന് തോന്നുന്നത്
ധോണി എടുത്തത് വെറും 11 റണ്‍സ് ആണെങ്കിലും ആരാധകര്‍ കരുതുന്നത് 111 ആണെന്നാണ്!!!
സ്വാതന്ത്ര്യദിനം
ധോണി വിരമിയ്ക്കുന്ന ദിവസം ആയിരിയ്ക്കുമോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വാതന്ത്ര്യ ദിനം!
പൊട്ടനും പോയി... മണ്ടനുംപോയി...
നോട്ട് ഔട്ടും ആയി, ആവറേജും കിട്ടി, സിക്സും അടിച്ചു... ഹൈലേസാ...
എന്ത് മറിമായം!!!
മൂന്ന് പന്തില്‍ നിന്ന് 11 റണ്‍്സ്... ധോണി പോലും അത്ഭുതപ്പെട്ടുപോയി!!!
യുവി എത്തിയപ്പോള്‍
ഇത്രയും നാള് കളിച്ചതുപോലെയല്ല, ഇപ്പോള്‍ യുവരാജും ടീമില്‍ ഉണ്ടല്ലോ.
കാഞ്ചനമാല....
ഏകദിന സീരീസ് ഓസ്ട്രേലിയയ്ക്കുളളതാണെങ്കില് ട്വന്റി 20 ഇന്ത്യക്കുള്ളതാ...
തോണി ഉള്ളതിനാല്‍
യുവരാജ് സിങ് എത്തിയാല്‍ ഇന്ത്യ ജയിക്കും എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ജയിക്കൂല്ലാത്രെ, എന്താ കാരണം?
പങ്കായമല്ല
അത് പങ്കായമല്ല, തന്റെ ബാറ്റ് ആണെന്ന് ധോണി
അദാണ് ധോണി
യുവരാജ് സിങിനെ ടീമില്‍ എടുത്തു, പക്ഷേ ബാറ്റിംഗ് കൊടുക്കൂല്ലാന്ന്....
തോല്പിക്കാന് പറ്റില്ല
ഇപ്പോള്‍ ധോണി വിചാരിച്ചാലും ഇന്ത്യയെ തോല്പിയ്ക്കാന് പറ്റില്ലെന്ന സ്ഥിതിയായി.
പ്രേമം പോലെ
ആദ്യം നാല് കളി തോറ്റു. റിപ്പബ്ലിക് ദിനത്തില്‍ കളിയ്ക്കാനിറങ്ങിയപ്പോള് ഒടുക്കത്തെ ജയവും.
മാപ്പ് തരൂ...
ധോണിയെ സുരാജ് വെഞ്ഞാറമൂട് എടുത്ത് കിണറ്റിലിട്ടതായിരുന്നു. ഇപ്പോള്‍ അല്പം കുറ്റബോധം തോന്നുന്നുണ്ടത്രെ!
നന്നാകുമോ ആവോ...
സിക്സറൊക്കെ അടിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ധോണി നന്നായാല്‍ മതിയായിരുന്നു.
ക്രെഡിറ്റെടുത്താല്‍
കോല് കളിച്ച് ജയിപ്പിച്ച കളിയുടെ ക്രെഡിറ്റ് ധോണി എടുക്കാാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയാകും ഫലം!
വിമര്ശിയ്ക്കാം
മൂന്ന് ബോളില്‍ സെഞ്ച്വറി അടിച്ചിട്ട് മതി ധോണിയെ വിമര്ശിയ്ക്കല്!!!
ചേട്ടന് കളിച്ചോളോ...
സപ്തമശ്രീ തസ്കരയില്‍ ചെമ്പന്‍ വിനോദിന്റെ അവസ്ഥയിലായി യുവരാജ് സിങ്
സിംപിള്‍ ആക്കാന്‍ പറ്റില്ല
തോല്പിയ്ക്കുന്നത് ഇത്തിരി സിംപിളാക്കിക്കൂടേ....ഓസ്ട്രേലിയ ചോദിച്ചാല്‍ എന്തായിരിയ്ക്കും മറുപടി.
എന്ത് പറ്റി....
എന്താ ശരിയ്ക്കും ഓസ്ട്രേലിയയ്ക്ക് പറ്റിയത്....?
ലാസ്റ്റ് ഓവര്‍ സിക്സ്
ധോണിയ്ക്ക് അത് മാത്രമേ അറിയാവൂ അത്രേ... ലാസ്റ്റ് ബോളിലെ സിക്സ്!!!
ഇതാണോ അവസ്ഥ
ഇന്ത്യന്‍ ടീമിലെ അംഗങ്ങളുടെ അവസ്ഥ സത്യത്തില്‍ ഇതാണോ?
ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍