കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!! വീഡിയോ ചാറ്റുകള്‍ പണിതരും: വീഡിയോ പ്രത്യക്ഷപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
സൈബർ ലോകത്ത് നമ്മൾ സുരക്ഷിതരല്ല വീഡിയോ പ്രത്യക്ഷപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളില്‍

ദില്ലി: മൊബൈല്‍ ആപ്പുകളില്‍ വീഡിയോ കോള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്ലുകള്‍ രംഗത്ത്. അശ്ലീല വെബ്സൈറ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയും മെസേജിംങ് ആപ്പുകളുടേയും വീഡ‍ിയോ ചാറ്റുകള്‍ ചോര്‍ത്തിയെടുത്ത് അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ‍് ചെയ്യുമെന്നാണ് സൈബര്‍ സെല്ലുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ സെല്ലിനെ ഉദ്ധരിച്ച് മെയില്‍ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത കാലത്ത് വിവാഹം കഴിഞ്ഞവരും പ്രണയ ബന്ധങ്ങളിലുള്ളവരും ഇത്തരം ചാരന്മാരെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലുള്ള വീഡിയോ കോളുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ ഏത് തരത്തിലുള്ള ചാറ്റുകളും ഉപയോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വ്യക്തിഗത വീഡിയോ കോളുകള്‍ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തയായി പരാതിയുയര്‍ന്നിരുന്നു. ഇതോടെയാണ് സൈബര്‍ സെല്ലുകള്‍ ഈ സംഭവം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഹെല്‍പ്പ് നമ്പറുകളിലും വ്യക്തിഗത വോയ്സ് കോളുകള്‍ സംബനന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വ്യാപകമായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡ‍ിയോ ചാറ്റുകള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു എന്ന പരാതിയുമായി ദില്ലി സ്വദേശിനിയും രംഗത്തെത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് സംഭവം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതി പോലീസിനെ സമീപിച്ചുവെങ്കിലും കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

വ്യക്തിഗത ചാറ്റുകള്‍ അശ്ലീല വെബ്സൈറ്റുകളില്‍

വ്യക്തിഗത ചാറ്റുകള്‍ അശ്ലീല വെബ്സൈറ്റുകളില്‍

നവംബറില്‍ വിവാഹിതയായ 25കാരിയാണ് അടുത്ത കാലത്ത് വ്യക്തിഗത വീഡിയോ കോള്‍ സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്. സ്കൈപ്പില്‍ ഭര്‍ത്താവുമൊത്ത് നടത്തിയ വീ‍ഡിയോ ചാറ്റ് അശ്ലീല വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തുുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി സൈബര്‍ സെല്ലിനെ സമീപിച്ചത്. വീഡിയോകളുടെ യുആര്‍എല്ലുകള്‍ സമര്‍പ്പിച്ച ശേഷം ഇവ നീക്കം ചെയ്യാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് യുവതി സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളത്. അടുത്ത കാലത്തായി വീഡിയോ ചാറ്റുകള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സൈബര്‌‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപയോക്താക്കളുടെ ലൈവ് വീഡിയോ കോള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ ഇവ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുന്നുവെന്നാണ് അശ്ലീല വെബ്സൈറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ കേസുകളില്‍ സ്വയംഭോഗം ചെയ്യുന്നതും വസ്ത്രമുരിയുന്നതുമായുള്ള വീഡിയോകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവ ലൈവ് റെക്കോര്‍ഡ‍് ചെയ്ത ശേഷമാണ് വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുന്നത്.

 എല്ലാം ഒരാള്‍ കാണുന്നുണ്ട്...

എല്ലാം ഒരാള്‍ കാണുന്നുണ്ട്...

വാട്സ്ആപ്പിലെ വീഡിയോ കോളിംങ് ഫീച്ചര്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ വീഡിയോ കോളിംഗ് ഓപ്ഷന്‍ തിരഞ്ഞെടുക്കരുതെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ വീഡിയോ ചാറ്റുകള്‍ നിരീക്ഷിക്കുകയും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാക്കര്‍മാര്‍ വീഡിയോ ചാറ്റുകളില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന വീഡിയോകള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍പ്പന നടത്തുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഐപി അഡ്രസുകള്‍ ഹാക്ക് ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ വീഡിയോ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ഇതോടെ ലൈവ് വീഡിയോ ചാറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് കാണാനും സാധിക്കും. കുടാതെ മൊ ബൈല്‍ ഫിഷിംഗ് മാല്‍വെയറുകള്‍ ഉപയോഗിച്ചും ഹാക്കര്‍മാര്‍ക്കും എളുപ്പത്തില്‍ വീഡിയോ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 വീഡിയോ കോളിംഗ് സുരക്ഷ വെറും വാക്ക്!

വീഡിയോ കോളിംഗ് സുരക്ഷ വെറും വാക്ക്!

വീഡിയോ കോളുകള്‍ സുരക്ഷിതല്ലെന്ന് ഇന്ത്യന്‍ സൈബര്‍ ആര്‍മിയെന്ന എന്‍ജിഒയുടെ ചെയര്‍മാന്‍ കിസ് ലെ ചൗധരിയും സ്ഥിരീകരിച്ചിരുന്നു. ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ എളുപ്പമുള്ള ഇടങ്ങളാണ് വീഡിയോ കോളുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മെയിന്‍ ഇന്‍ മിഡില്‍ അറ്റാക്ക് എന്ന പേരിലാണ് ഹാക്കര്‍മാരുടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അറിയപ്പെടുന്നത്. വ്യക്തിഗത വിവരങ്ങളും ചാറ്റുകളും പരസ്യപ്പെടുന്നത് ഗുരുതര പ്രശ്നമാണ്. അശ്ലീല വെബ്സൈറ്റുകളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ പോലും ഇരയാക്കപ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുകൊള്ളണമെന്നില്ലെന്നും ചൗധരി പറയുന്നു. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന ഹാക്കര്‍മാര്‍ക്ക് ക്യാമറയില്‍ നിന്നും മൈക്കില്‍ നിന്നുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. മറുഭാഗത്ത് സ്ക്രീന്‍ റെക്കോര്‍ഡിംങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കളുടെ വീഡിയോ കോളിംങ് വിവരങ്ങളും എളുപ്പത്തില്‍ ഹാക്കര്‍മാരുടെ കൈകളിലെത്തുമെന്ന് സൈബര്‍ വിദഗ്ധനായ മൊഹിത് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

 പൊതു വൈഫൈകള്‍ അപകടം!!

പൊതു വൈഫൈകള്‍ അപകടം!!


പൊതു വൈഫൈ നെറ്റ് വര്‍ക്കുകളാണ് ഹാക്കര്‍മാര്‍ക്ക് വീഡിയോ കോളിംങ് ഉള്‍പ്പെടെയുള്ള വ്യക്തിഗത ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്നത്. അതിനാല്‍ പൊതു വൈഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് അനിവാര്യമായ മാര്‍ഗ്ഗം. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃതമല്ലാത്തതും അപരിചിതവുമായ ലിങ്കുകളെ ആശ്രയിക്കുന്നതിന് പകരം ഗൂഗിള്‍ പ്ലേ സ്റ്റോറിനെ മാത്രം ആശ്രയിക്കുക എന്നുതുടങ്ങിയ നിര്‍ദേശങ്ങളാണ് സൈബര്‍ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. ഓരോ വെബ്സൈറ്റുകള്‍ക്കും വ്യത്യസ്തവും ശക്തവുമായ പാസ് വേര്‍ഡുകള്‍ നല്‍കുക എന്നിവയും മുന്‍കരുതലിന്റെ ഭാഗമെന്നോണം ചെയ്യാം. ഒരു വീഡിയോ കോളോ സംഭാഷണമോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഈ മുന്‍കരുതലുകള്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

<strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്!! വിശദീകരണം ജെയറ്റ്ലിയുടേത്, ഇടങ്കോലിട്ടത് ആന്ധ്ര തന്നെ!!!</strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്!! വിശദീകരണം ജെയറ്റ്ലിയുടേത്, ഇടങ്കോലിട്ടത് ആന്ധ്ര തന്നെ!!!

English summary
Porn sharks are watching your live WhatsApp and Skype video calls to upload them on porn sites, sources in the Cyber Cell told Mail Today. Newlyweds and couples in distant relationships are more vulnerable to the spying by porn site operators turned hackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X