കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1997ല്‍ സച്ചിന്‍ വിരമിച്ചിരുന്നെങ്കില്‍!!!

Google Oneindia Malayalam News

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചത് 2013 ല്‍ അല്ലേ. അതും സാധ്യമായ എല്ലാ റെക്കോര്‍ഡുകളും അടിച്ചെടുത്ത ശേഷം. പിന്നെന്താ പ്രശ്‌നം. എന്നാല്‍ പ്രശ്‌നമുണ്ട്. നേരത്തെ കളി നിര്‍ത്താന്‍ സച്ചിന്‍ തീരുമാനിച്ചിരുന്നത്രെ. അതും 1997 ല്‍. എങ്കില്‍ ഒന്നാലോചിച്ച് നോക്കിയേ, ഈ കാണുന്ന റണ്‍ ശേഖരവും സെഞ്ചുറി റെക്കോര്‍ഡുകളും ഒന്നുമുണ്ടാകുമായിരുന്നില്ല. വെറും 11 സെഞ്ചുറികളില്‍ തീരുമായിരുന്നു ഏകദിനത്തില്‍ സച്ചിന്റെ കരിയര്‍.

ഷാര്‍ജയിലെ മണല്‍കാറ്റിനോട് ജയിച്ച സെഞ്ചുറി ഉണ്ടാകുമായിരുന്നില്ല, ഏകദിനത്തിലെ 200 റണ്‍സ് ഉണ്ടാകുമായിരുന്നില്ല. എന്തിന് അധികം പറയുന്നു. സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം പോലും ഉണ്ടാകുമായിരുന്നില്ല. 1999 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ഇടയിലാണല്ലോ ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമാണെന്ന് ആ ആരാധകന്‍ ബാനര്‍ ഉയര്‍ത്തിയത്.

1997 ല്‍ ക്രിക്കറ്റ് കളി നിര്‍ത്തണമെന്ന് ചിന്തിക്കാന്‍ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സച്ചിന്‍ തന്നെ പറയുന്നു. കാണൂ.

ദൈവമായത് പിന്നീട്

ദൈവമായത് പിന്നീട്

1997 ല്‍ കളി നിര്‍ത്തണമെന്ന് തീരുമാനിക്കുമ്പോള്‍ സച്ചിന്റെ കരിയറില്‍ ആകെയുള്ളത് 11 ഏകദിന സെഞ്ചുറികള്‍. ടെസ്റ്റിലും അത്ര തന്നെ. എന്നാല്‍ 2014 ല്‍ കളി നിര്‍ത്തുമ്പോള്‍ സച്ചിന്റെ കിറ്റില്‍ 49 ഏകദിന സെഞ്ചുറികളും 51 ടെസ്റ്റ് സെഞ്ചുറികളും. ദൈവത്തിന്റെ ഒരു കളിയേ...

തോറ്റ് തോറ്റ് മതിയായി

തോറ്റ് തോറ്റ് മതിയായി

തന്റെ ക്യാപ്റ്റന്‍സിയില്‍ ടീം തോറ്റ് തോറ്റ് തൊപ്പിയിടുന്നത് കണ്ട് മടുത്താണ് സച്ചിന്‍ വിരമിക്കാന്‍ തീരുമാനിച്ചത്. ഇനിയും നന്നായി ശ്രമിക്കാമെന്ന് പോലും കരുതാന്‍ പറ്റില്ലായിരുന്നു, അത്രയ്ക്കും കഠിനമായി ഞാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു - സച്ചിന്‍ പറയുന്നു.

1997 മാര്‍ച്ച് 31, ദുരന്തദിനം

1997 മാര്‍ച്ച് 31, ദുരന്തദിനം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയിക്കാന്‍ 120 റണ്‍സ് വേണ്ട ഇന്ത്യ 81ന് ഓളൗട്ടായി തോറ്റതോടെയാണ് സച്ചിന്‍ തകര്‍ന്നത്. ഇന്ത്യയെ ഏറെക്കാലം പിടിച്ചുലച്ച തോല്‍വിയായിരുന്നു ഇത്.

സച്ചിന്റെ ആത്മവിശ്വാസത്തിനേറ്റ അടി

സച്ചിന്റെ ആത്മവിശ്വാസത്തിനേറ്റ അടി

ഒന്നാമിന്നിംഗ്‌സില്‍ ഫ്രാങ്കളില്‍ റോസിനെ സച്ചിന്‍ സിക്‌സിന് പറത്തിയിരുന്നു. അതുപോലെ ആംബ്രോസിനെയും പറത്താമെന്ന് സച്ചിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സച്ചിന്‍ നാല് റണ്‍സിന് പുറത്തായി.

ആത്മകഥ പറയുന്ന സച്ചിന്‍

ആത്മകഥ പറയുന്ന സച്ചിന്‍

പ്ലേയിംഗ് ഇറ്റ് മൈ വേ - എന്ന ആത്മകഥ പുറത്തിറങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സച്ചിന്‍. നവംബര്‍ ആറിനാണ് സച്ചിന്റെ ആത്മകഥ റിലീസാകുക.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദുരന്തം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദുരന്തം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദുരന്തകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഘട്ടമാണ് സച്ചിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച വര്‍ഷങ്ങള്‍. കളിച്ച കളികളെല്ലാം തോറ്റു. സച്ചിന്റെ ബാറ്റിംഗിനെയും തോല്‍വികള്‍ ബാധിച്ചു.

ടീമിനെ രക്ഷിച്ചത് ദാദ

ടീമിനെ രക്ഷിച്ചത് ദാദ

സൗരവ് ഗാംഗുലി ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെയാണ് ഇന്ത്യന്‍ ടീം കുതിപ്പ് തുടര്‍ന്നത്. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ സച്ചിന്റെ ചില മിന്നല്‍ പ്രകടനങ്ങള്‍ പുറത്തുവന്നു. ഗാംഗുലി പോയി ദ്രാവിഡ്, കുംബ്ലെ, ധോണി ഇവരൊക്കെ ക്യാപ്റ്റനായപ്പോഴും സച്ചിന്‍ റണ്‍വേട്ട തുടര്‍ന്നുകൊണ്ടേയിരുന്നു.

തകര്‍ന്നുപോയി ഞാന്‍

തകര്‍ന്നുപോയി ഞാന്‍

തോല്‍വികളില്‍ താന്‍ വളരെയധികം തകര്‍ന്നുപോയതായി സച്ചിന്‍ പറയുന്നു. അഞ്ജലിയോട് ഇതേക്കുറിച്ച് സംസാരിച്ചു. 0.1 ശതമാനം പോലും കൂടുതല്‍ ശ്രമിക്കാന്‍ എനിക്ക് പറ്റുമായിരുന്നില്ല. അത്രയ്ക്കും ഹാര്‍ഡ് വര്‍ക് ഞാന്‍ ചെയ്തു. എന്നിട്ടും തോല്‍വിയായിരുന്നു ഫലം.

അഞ്ജലി തുണയായി

അഞ്ജലി തുണയായി

പതിവ് പോലെ സച്ചിന് തുണയായത് ഭാര്യ അഞ്ജലിയാണ്. സച്ചിനില്‍ ഇനിയും എത്രയോ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അഞ്ജലിയുടെ പ്രചോദനം സച്ചിനെ കളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു, ക്രിക്കറ്റിലെ ദൈവവും ഭാരതരത്‌നയുമാക്കി.

English summary
He might be revered as the 'God of Cricket' but there was a phase in Sachin Tendulkar's awe-inspiring career when the batting maestro felt so "scarred" and "devastated" by the Indian team's ineptitude under his captaincy that he wanted to completely move away from the sport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X