കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് 'ചെകുത്താന്റെ കൈ'... കണ്ണീരണിഞ്ഞ് ബ്രസീല്‍

Google Oneindia Malayalam News

മസാചുസെറ്റ്‌സ്: 1986 ജൂണ്‍ 22 ന് ആയിരുന്നു അത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന അര്‍ജന്‌റീന. 51 -ാം മിനിട്ടില്‍ ഡീഗോ മറഡോണ കൈകൊണ്ട് തട്ടിയിട്ട് ആ വിവാദ ഗോള്‍ സൃഷ്ടിച്ചു. ദൈവത്തിന്റെ കൈയ്യെന്ന് ആ ഗോളിനെ അര്‍ജന്‌റീന ആരാധകര്‍ വാഴ്ത്തി.

എന്നാല്‍ 2016 ജൂണ്‍ 12 ന് ഒരു 'കൈ' കൂടി അങ്ങനെ ഒരു ഗോള്‍ നേടി. എന്നാല്‍ അതിനെ 'ചെകുത്താന്റെ കൈ' എന്ന് വിശേഷിപ്പിയ്ക്കാനാകും ഫുട്‌ബോള്‍ ലോകം ഇഷ്ടപ്പെടുക. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബേള്‍ കരുത്തിന്റെ പര്യായമായ ബ്രസീല്‍ ചരിത്രത്തില്‍ ആദ്യമായ കോപ്പ അമേരിയ്ക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് കാരണം ആ ' ചെകുത്താന്റെ കൈ' ആയിരുന്നു.

റൗള്‍ റൂഡിയാസിന്റെ കൈകളായിരുന്നു ആ ഗോള്‍ തീര്‍ത്തത്. കാനറികളെ കണ്ണീര്‍ക്കടലിലാക്കിയ ആ ചെകുത്താന്റെ കൈ....

 75-ാം മിനിട്ട്

75-ാം മിനിട്ട്

കളിയുടെ 75-ാം മിനിട്ടിലാണ് ആ ഗോള്‍ പിറന്നത്. പോളോയുടെ അതി മനോഹരമായ ക്രോസ്സ് റൂഡിയാണ് കൈകൊണ്ട് തട്ടി പോസ്റ്റിലേയ്ക്കിട്ടു.

റഫറിയുടെ വിസില്‍

റഫറിയുടെ വിസില്‍

അത് ഗോള്‍ തന്നെയെന്ന് റഫറി വിധിച്ചു. വിസില്‍ മുഴങ്ങി.

ബ്രസീലിന്റെ പ്രതിഷേധം

ബ്രസീലിന്റെ പ്രതിഷേധം

കൈകൊണ്ട് തട്ടിയിട്ടതിനെ അംഗീകരിയ്ക്കാനാവില്ലെന്ന് ബ്രസീല്‍ താരങ്ങള്‍ വാദിച്ചു. ഗ്രൗണ്ടില്‍ വാദ പ്രതിവാദങ്ങള്‍.

ലൈന്‍ റഫറി കണ്ടു

ലൈന്‍ റഫറി കണ്ടു

ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഗോള്‍ റദ്ദാക്കിയതായി റഫറി അറിയിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.

പെറുവിന് കീഴടങ്ങി

പെറുവിന് കീഴടങ്ങി

ഗോള്‍ റദ്ദാക്കിയ തീരുമാനം അംഗീകരിയ്ക്കാന്‍ പെറു തയ്യാറായിരുന്നില്ല. മിനിട്ടുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റഫറി ഗോള്‍ വിധിച്ചു.

വീഡിയോയില്‍ വ്യക്തം

വീഡിയോയില്‍ വ്യക്തം

വീഡിയോയില്‍ വ്യക്തമാണ്- റൂഡിയാസ് ആ ഗോള്‍ അടിച്ചത് കൈകൊണ്ട് തന്നെയാണ്. പക്ഷേ വിധി ബ്രസീലിനെ കോപ്പയ്ക്ക് പുറത്തെത്തിച്ചു.

കാനറികള്‍

കാനറികള്‍

കളം നിറഞ്ഞ് കളിച്ചത് ബ്രസീല്‍ തന്നെ ആയിരുന്നു. ബോള്‍ പൊസഷനിലും പാസ്സിംഗിലും എല്ലാം മികച്ചു നിന്നു.

അര്‍ഹതപ്പെട്ട തോല്‍വി

അര്‍ഹതപ്പെട്ട തോല്‍വി

ബ്രസീലിന് ലഭിച്ചത് അര്‍ഹതപ്പെട്ട തോല്‍വിയാണെന്നാണ് ഒരു വിഭാഗം വാദിയ്ക്കുന്നത്. അനേകം സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ട് ഒന്ന് പോലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന ബ്രസീല്‍ ആ ഗോളിന്റെ പേരില്‍ ആരേയും പഴിയ്‌ക്കേണ്ടതില്ലെന്നാണ് വാദം.

വീഡിയോ കാണാം

ആ വിവാദ ഗോളിന്റെ വീഡിയോ കാണാം.

English summary
Devil's Hand...Copa America: A bad day for Brazil and a good day for Peru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X