കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തത് ദിലീപോ? ധര്‍മജന്‍, പിഷാരടി, ഇടവേള ബാബു, മേജര്‍ രവി...ഇനിയും വരും! അടിമുടി താരനിബിഡമാകാന്‍ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇത്തവണ ഏത് വിധേനയും അധികാരം പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വെറുതേ പറയുന്നതല്ല. അതിനായി എന്ത് വഴിയും പയറ്റാനുള്ള നീക്കത്തില്‍ തന്നെയാണ് കോണ്‍ഗ്രസും യുഡിഎഫും. ജനപ്രിയ സിനിമ താരങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യം ധര്‍മജനും പിന്നെ രമേശ് പിഷാരടിയും ഒടുവില്‍ ഇടവേള ബാബുവും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിയിരിക്കുകയാണ്. അതിന് മുമ്പേ കോണ്‍ഗ്രസ് രാഷ്ട്രീയം പ്രഖ്യാപിച്ച താരങ്ങള്‍ വേറേയും ഉണ്ട്. ഇക്കണക്കിന് പോയാല്‍ ദിലീപിനേയും കോണ്‍ഗ്രസില്‍ ചേര്‍ക്കുമോ എന്ന പരിഹാസവും മറ്റൊരുവഴിയ്ക്ക് ഉയരുന്നുണ്ട്. പരിശോധിക്കാം...

ധര്‍മജനിലൂടെ

ധര്‍മജനിലൂടെ

താന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പുറത്ത് വന്ന ഒരു അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. അതിന് ശേഷം ആണ് ധര്‍മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഒരേ വഴിയില്‍

ഒരേ വഴിയില്‍

ധര്‍മജന്റെ അടുത്ത സുഹൃത്താണ് രമേശ് പിഷാരടി. അദ്ദേഹം തന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ച് നേരത്തേ പറഞ്ഞിട്ടുള്ള ആളാണ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി വന്നിരിക്കുകയാണ് രമേശ് പിഷാരടിയും. പിഷാരടിയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമോ എന്ന് കൂടി കണ്ടറിയണം.

ഇനിയും താരങ്ങള്‍ വരും

ഇനിയും താരങ്ങള്‍ വരും

ധര്‍മജന്റേയും രമേഷ് പിഷാരടിയുടേയും നേതൃത്വത്തില്‍ ഇനിയും കൂടുതല്‍ താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് വരും എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുള്ള ചരടുവലികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലുകളാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനത്തിന് വഴിവച്ചത്.

അടുത്തത് ദിലീപോ?

അടുത്തത് ദിലീപോ?

ജനപ്രിയ താരം എന്ന് അറിയപ്പെട്ടിരുന്ന ദിലീപും കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം വലിയ പ്രതിച്ഛായാ നഷ്ടമാണ് ദിലീപ് നേരിട്ടിട്ടുള്ളത്. ക്കണക്കിന് പോയാല്‍ ദിലീപിനേയും കോണ്‍ഗ്രസിലേക്ക് എടുക്കുമെന്ന രീതിയില്‍ ഇപ്പോള്‍ തന്നെ പരിഹാസവും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. എന്തായാലും കോൺഗ്രസിനുള്ളിൽ ഇത്തരത്തിൽ ഉള്ള ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

സര്‍ക്കാര്‍ വേട്ടയാടൽ

സര്‍ക്കാര്‍ വേട്ടയാടൽ

എന്നാല്‍ ഇത്തരമൊരു സാധ്യതയെ പൂര്‍ണമായി തള്ളിക്കളയാന്‍ ആവില്ല എന്നും വിലയിരുത്തലുണ്ട്. പിണറായി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്ക് ഇരയായ താരം എന്ന മട്ടില്‍ ദീലിപിനെ കാണുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്. ആക്രമിക്കപ്പെട്ട നടിയേക്കാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ദിലീപിന് ലഭിച്ച പിന്തുണയും ഞെട്ടിക്കുന്നതായിരുന്നു. ജയില്‍ മോചിതനായ ദിലീപിന് നല്‍കിയ സ്വീകരണവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതെല്ലാം വോട്ടാക്കി മാറ്റാൻ കോൺഗ്രസ് മാത്രം തീരുമാനിച്ചാൽ പോര, ദിലീപ് കൂടി അതിന് സമ്മതം മൂളണം.

ഇടവേള ബാബു

ഇടവേള ബാബു

ഇതിനിടെയാണ് താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കോണ്‍ഗ്രസില്‍ എത്തിയത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തിലാണ് ഇടവേള ബാബു എത്തിയത്.

പഴയ കെഎസ് യു

പഴയ കെഎസ് യു

താന്‍ പുതിയതായി കോണ്‍ഗ്രസിലേക്ക് എത്തിയ ആളല്ല എന്നാണ് ഇടവേള ബാബു പറയുന്നത്. പഠിക്കുന്ന കാലത്ത് താന്‍ കെഎസ് യു പ്രവര്‍ത്തകന്‍ ആയിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. എന്തായാലും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് ബാബുവിനെ വേദിയിലേക്ക് സ്വീകരിച്ചു.

സലീം കുമാര്‍

സലീം കുമാര്‍

ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ നേരത്തെ തന്നെ കോണ്‍ഗ്രസ്സുകാരന്‍ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐഎഫ്എഫ്‌കെയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന പരിപാടിയിലേക്ക് സലീം കുമാറിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണ് തന്നെ ഒഴിവാക്കിയത് എന്നാണ് സലീം കുമാറിന്റെ വാദം.

ജഗദീഷ്

ജഗദീഷ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി മത്സര രംഗത്തിറങ്ങിയ ആളായിരുന്നു ജഗദീഷ്. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതിരെ ആയിരുന്നു പോരാട്ടം. ആ തിരഞ്ഞെടുപ്പ് പ്രചാരണവും താരസംഘടനയില്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് സലീം കുമാര്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു.

സിദ്ദിഖ്

സിദ്ദിഖ്

നടന്‍ സിദ്ദിഖും കോണ്‍ഗ്രസ് രാഷ്ട്രീയം പിന്‍പറ്റുന്ന ആളാണ്. 2016 ല്‍ സിദ്ദിഖിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങാന്‍ സിദ്ദിഖ് ഉണ്ടാകും.

അപ്രതീക്ഷിതം... മേജര്‍ രവി

അപ്രതീക്ഷിതം... മേജര്‍ രവി

സംവിധായകനും നടനും ആയ മേജര്‍ രവിയുടെ കോണ്‍ഗ്രസ് ക്യാമ്പിലേക്കുള്ള വരവാണ് ഇത്തവണ ശരിക്കും ഞെട്ടിച്ചത്. ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവിയും ഐശ്വര്യകേരള യാത്രയില്‍ അണിചേരുകയായിരുന്നു. ബിജെപിക്കാര്‍ നന്ദിയില്ലാത്തവരെന്ന് പറഞ്ഞ രവി, രമേശ് ചെന്നിത്തല പിണറായി വിജയനേക്കാള്‍ മികച്ച നേതാവാണെന്നും പറഞ്ഞിരുന്നു.

താരങ്ങള്‍ ഇറങ്ങിയാല്‍

താരങ്ങള്‍ ഇറങ്ങിയാല്‍

സിനിമാക്കാരെ രംഗത്തിറക്കിയതിന്റെ പേരില്‍ കഴിഞ്ഞ തവണ ഏറെ വിമര്‍ശനം കേട്ട പാര്‍ട്ടിയാണ് സിപിഎം. അന്ന് വലിയ വിമര്‍ശനം ഉന്നയിച്ചത് കോണ്‍ഗ്രസ്സുകാരും ആയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ നേരെ തിരിച്ചാകാന്‍ ആണ് സാധ്യത. സിപിഎമ്മിന് വേണ്ടി എത്ര സിനിമാക്കാര്‍ രംഗത്തിറങ്ങുമെന്ന് ഇപ്പോഴും വ്യക്തമല്ല.

English summary
After Dharmajan and Pisharody will Dileep join Congress? Party to attract maximum celebrities time time to win over LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X