കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്ഗര്‍ കോട്ടയിലെ നിധി ഇന്ദിരഗാന്ധി സ്വന്തമാക്കിയോ

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഉന്നവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിധിക്ക് വേണ്ടി ഖനനം തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ പല പഴയ രാജ കൊട്ടാരങ്ങളും കോട്ടകളും അമ്പലങ്ങളും ഒക്കെ ഇത്തരത്തില്‍ നിധിയുണ്ടെന്ന് കരുതി പോരുന്ന ഇടങ്ങളാണ്. നമ്മുടെ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറയിലെ മഹാനനിധി ഇപ്പോള്‍ പ്രശസ്തവും ആണ്.

എന്നാല്‍ ഇപ്പോള്‍ ആരും അധികം ഓര്‍ക്കാത്ത ഒരു നിധിക്കഥയുണ്ട്. പണ്ട് അടിയന്തരാവസ്ഥക്കാലത്തായിരുന്നു ഇത് പ്രചരിച്ചിരുന്നത്. രാജസ്ഥാനിലെ ജയ്ഗര്‍ കോട്ടയിലെ നിധിയെ കുറിച്ചായിരുന്നു ആ കഥ.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോട്ടയിലെ നിധിക്ക് വേണ്ടി അന്ന് വലിയ പരിശോധനക്ക് ഉത്തരവിട്ടതാണ്. മൂന്ന് മാസത്തിനൊടുവില്‍ ഒന്നും കിട്ടിയല്ലെന്ന് പറഞ്ഞ് പരിശോധന നിര്‍ത്തി. പക്ഷേ കാലം അടിയന്തരാവസ്ഥയുടേതായിരുന്നല്ലോ. എന്തും സംഭവിച്ചിട്ടുണ്ടാകാം.

ഇന്ദിരാഗാന്ധി ആ നിധി സ്വന്തമാക്കിയോ. ആ ചരിത്രം അറിയാം.

രാജാ മാന്‍സിങിന്റെ നിധി

രാജാ മാന്‍സിങിന്റെ നിധി

അക്ബറിന്റെ പ്രതിരോധ മന്ത്രിയായിരുന്നു രാജാ മാന്‍സിങ്. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശ പ്രകാരം മാന്‍സിങ് അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി. എന്നാല്‍ അവിടെ നിന്ന് സ്വന്തമാക്കിയ സമ്പത്തൊന്നും മാന്‍സിങ് അക്ബറിന് നല്‍കിയല്ല.

കോട്ടയിലെ തടാകം

കോട്ടയിലെ തടാകം

ജയ്ഗര്‍ കോട്ടക്കുള്ളില്‍ വലിയൊരു തടാകമുണ്ട്. ഈ തടാകത്തിനുള്ളിലാണ് ആ നിധി മുഴുവന്‍ നിക്ഷേപിച്ചതെന്ന് കരുതപ്പെടുന്നു. ഇതേപ്പറ്റി കഥകള്‍ ഏറെയുണ്ട്.

രാജകുടുംബവും കോണ്‍ഗ്രസും

രാജകുടുംബവും കോണ്‍ഗ്രസും

ജയ്ഗര്‍ കോട്ടയുടെ അധിപരായ രാജകുടുംബവും സ്വാതന്ത്രത്തിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. തിരഞ്ഞെടുപ്പുകളില്‍ എന്നും രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കോണ്‍ഗ്രസിനെ തോല്‍പിച്ചു പോന്നു.

ഇന്ദിര ഗാന്ധിയും ഗായത്രി ദേവിയും

ഇന്ദിര ഗാന്ധിയും ഗായത്രി ദേവിയും

അടിയന്തരാവസ്ഥ കാലത്ത് കോട്ടയുടെ ഉടമ രാജ സ്വാമി മാന്‍സിങ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു ഗായത്രി ദേവി. മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ച പാരമ്പര്യം ഉണ്ട് ഇവര്‍ക്ക്. അടിയന്തരാവസ്ഥയുടെ വലിയ വിമര്‍ശകരില്‍ ഒരാളായിരുന്നു ഗായത്രി ദേവി.

ഇന്ദിരയുടെ ദേഷ്യം

ഇന്ദിരയുടെ ദേഷ്യം

ഇന്ദിരയുടെ ദേഷ്യം പ്രസിദ്ധമാണല്ലോ. ജയ്ഗര്‍ കോട്ടയില്‍ വരുമാന നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തണം എന്ന് ഇന്ദിര ഉത്തരവിട്ടു. രാജകുടുംബത്തിന്റെ വരുമാനവും ആസ്തിയും അറിയുകയായിരുന്നു ലക്ഷ്യം. റെയ്ഡിന് സൈന്യത്തിന്റെ സഹായം വേണം എന്ന് വരുമാന നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

എന്തിനായിരുന്നു സൈന്യം

എന്തിനായിരുന്നു സൈന്യം

ഒരു ഇന്‍കം ടാക്‌സ് റെയ്ഡിന് എന്തിനായിരുന്നു സൈന്യത്തിന്റെ സഹായം തേടിയത്. സംശയത്തിന്റെ മുന നീങ്ങുന്നത് ജയ്ഗര്‍ കോട്ടയിലെ നിധിയിലേക്ക് തന്നയാണ്.

പരാജയമെന്ന് പറഞ്ഞ് പിന്‍മാറ്റം

പരാജയമെന്ന് പറഞ്ഞ് പിന്‍മാറ്റം

മൂന്ന് മാസം നീണ്ട പരിശോധനകള്‍ക്കൊടുവില്‍ നിധിയൊന്നുമില്ലെന്ന് പറഞ്ഞ് സൈന്യം പദ്ധതി തന്നെ ഉപേക്ഷിച്ചു.

ജയ്പൂര്‍-ദില്ലി ഹൈവേ അടച്ചത് എന്തിന്

ജയ്പൂര്‍-ദില്ലി ഹൈവേ അടച്ചത് എന്തിന്

ഒടുവില്‍ പര്യവേഷണം ഉപേക്ഷിച്ച സൈനിക വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ദില്ലി-ജയ്പൂര്‍ ദേശീയ പാത മൂന്ന് ദിവസം അടച്ചിട്ടു. സൈനിക വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ വേണ്ടി മാത്രം ദേശീയ പാത അടക്കേണ്ടതുണ്ടായിരുന്നോ?. കോട്ടയില്‍ നിന്ന് കണ്ടെത്തിയ നിധി സൈന്യത്തെ ഉപയോഗിച്ച് ഇന്ദിരാഗാന്ധി കടത്തുകയായിരുന്നു എന്നാണ് ആരോപണം.

ഗായത്രി ദേവിയുടെ എതിര്‍പ്പ്

ഗായത്രി ദേവിയുടെ എതിര്‍പ്പ്

കോട്ടയിലെ പരിശോധനയെ ഗായത്രി ദേവി ശക്തമായി എതിര്‍ത്തിരുന്നു.തന്റെ ആത്മകഥയായ 'ഒരു രാജ കുമാരി ഓര്‍മിക്കുന്നു' എന്ന പുസ്തകത്തില്‍ ഈ സംഭവങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. ഇപ്പോഴും ജയ്ഗര്‍ കോട്ടയിലെ നിധി ഒരു നിഗൂഢതയായി തുടരുന്നു.

English summary
It was believed that a large cache of Mughal treasure lay hidden inside the Jaigarh Fort in Rajasthan. The excavation was ordered by none other than then PM Indira Gandhi during the time of emergency, 1975-76.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X