• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? പ്രതികരിച്ച് താരം, യാഥാര്‍ത്ഥ്യം ഇങ്ങനെ..

തിരുവനന്തപുരം: അശാസ്ത്രീയമായ പ്രസ്താവനകളിലൂടെ സാമുഹ്യമാധ്യമങ്ങളില്‍ ശ്രിദ്ധിക്കപ്പെട്ടിരുന്ന ഡോ. രജത് കുമാറെന്ന കാലടി ശ്രീ ശങ്കര കോളെജിലെ ബോട്ടണി അധ്യാപകന്‍ അത്ഭുതപൂര്‍വ്വമായ പിന്തുണ നേടികൊടുത്തത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ 2 ആയിരുന്നു. ഈ റിയാലിറ്റി ഷോയോടെ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു സെലിബ്രേറ്റിയായി അദ്ദേഹം മാറി.

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയ അദ്ദേഹത്തിന് വിജയസാധ്യത കൂടുതലുള്ളതായും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായത് അദ്ദേഹത്തിന്‍റെ ആരാധകരെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങള്‍ രജത്കുമാറിനെ വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നരിക്കുകയാണ്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

രജിത് കുമാറും സിനിമാ-സീരിയില്‍ നടി കൃഷ്ണ പ്രഭയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാവാന്‍ തുടങ്ങിയത്. രജിത് കുമാറും കൃഷ്ണ പ്രഭയും വധു-വരന്‍മാരുടെ വേഷത്തില്‍ തുളസിമാലയണിഞ്ഞ് നില്‍ക്കുന്നതിന്‍റെയും മധുരം കൈമാറുന്നതിന്‍റെയും ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

അതിവേഗം

അതിവേഗം

സാമൂഹ്യ മാധ്യങ്ങളിലെ വിവിധ ഗ്രൂപ്പുകളില്‍ ചിത്രം അതിവേഗം പ്രചരിച്ചു. വിവാഹ മോചിതനായ രജത് കുമാര്‍ വീണ്ടും വിവാഹിതനായോ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. ബിഗ് ബോസ് മത്സര സമയത്ത് രൂപീകരിക്കപ്പെട്ട ഫാന്‍സ് ഗ്രൂപ്പുകളിലായിരുന്നു പുതിയ ഫോട്ടോയെ കുറിച്ചു ചര്‍ച്ചകള്‍ സജീവമായി നടന്നത്.

പുതിയ തീരുമാനം

പുതിയ തീരുമാനം

ജീവിതത്തില്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് രജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ സംബന്ധിച്ചുള്ള പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അതിന് വിപരീതമായി പുതിയ തീരുമാനം താരം സ്വീകരിച്ചോയെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.

യാഥാര്‍ത്ഥ്യങ്ങള്‍

യാഥാര്‍ത്ഥ്യങ്ങള്‍

എന്നാല്‍ ആരാധകരുടെ സംശയങ്ങള്‍ ദൂരൂകരിച്ചു കൊണ്ട് ഈ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരികയും ചെയ്തു. രജിത് കുമാര്‍ നായകനായി അഭിനയിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൃഷ്ണപ്രഭയാണ് സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ പ്രമോ ഉടന്‍ തന്നെ പുറത്തുവരും. ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും വിവാഹമാണെന്ന തരത്തിലുള്ള വിവരങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി ചാനല്‍ പ്രതിനിധികള്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

അവിവാഹിതയാണ്

അവിവാഹിതയാണ്

ഫോട്ടോ വൈറലാവുകയും അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് നടി കൃഷ്ണ പ്രഭയും രംഗത്തെത്തിയിട്ടുണ്ട്. രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ലെന്നും ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും ചിരിച്ചുകൊണ്ട് കൃഷ്ണ പ്രഭ പറയുന്നു.

 എന്റെ കല്യാണം ഇങ്ങനെയല്ല

എന്റെ കല്യാണം ഇങ്ങനെയല്ല

'രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ'- താരം ഫേസ്ബുക്കില്‍ കുറിച്ചു.

രസകരമായ കമന്‍റുകള്‍

രസകരമായ കമന്‍റുകള്‍

രസകരമായ പല കമന്‍റുകളും കൃഷ്ണ പ്രഭയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. സാധാരണ ആളുകൾ കല്യാണം അറിയിക്കാൻ ആണ് ഫോട്ടോ ഇടുന്നത് ഇത് ഇപ്പൊ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കാന്‍ വേണ്ടി പോസ്റ്റ് ഇടേണ്ട ഗതികേടായെന്നായിരുന്നു ചിലരുടെ കമന്‍റുകള്‍. മറ്റ് ചിലരാവട്ടെ തങ്ങളെ അറിയിക്കാതെ രജിത് സര്‍ ഇങ്ങനെ ഒരു തീരുമാനം നടത്തില്ല എന്നും കമന്‍റിട്ടു.

അപ്പോള്‍ ആലോചിക്കാം

അപ്പോള്‍ ആലോചിക്കാം

ആദ്യ വിവാഹത്തിന്‍റെ തകര്‍ച്ചയക്ക് ശേഷം ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജോലിയുമായി പോവാനാണ് തീരുമാനമെന്നായിരുന്നു രജത് കുമാര്‍ നേരത്തെ പറഞ്ഞത്. പ്രായമാവുമ്പോള്‍ സഹായത്തിന് ഒരാളെ വേണമെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വലിച്ചുകെട്ടി പോയിട്ട്

വലിച്ചുകെട്ടി പോയിട്ട്

ഭാര്യ രണ്ടു വട്ടം ഗര്‍ഭിണിയായിട്ടും അബോര്‍ഷനാവുകായിരുന്നു. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെയാണ് ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് തോന്നിയതെന്നും രജിത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാന്‍ തീരുമാനിച്ചിരുന്നു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.

പണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരം

English summary
Did Rajit Kumar marry Krishna Prabha? photo for a tv programme went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X