കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പത് പിന്നിട്ട ദിലീപ്; ജനപ്രിയന്റെ ജീവിതത്തിലെ അമ്പത് സംഭവങ്ങള്‍... മൂന്നാം വിവാഹവും പീഡന കേസും, പ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിവാഹം, വിവാദം, ജയില്‍! ദിലീപിന് ഇന്ന് പിറന്നാള്‍ | Oneindia Malayalam

ഒരു മിമിക്രി താരമായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്...മെല്ലെമെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ അദ്ദേഹത്തിന് ആരാധകര്‍ സമ്മാനിച്ചതാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റെ സല്‍പേരുകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീണു.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

ഇപ്പോള്‍ ദിലീപ് തന്റെ അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. സംഭവബഹുലമായ അമ്പത് വര്‍ഷങ്ങള്‍... എന്നാല്‍ അരനൂറ്റാണ്ടിന്റെ ആ ആഘോഷങ്ങള്‍ക്ക് മുകളില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ കളങ്കം മായുന്നില്ല.

ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...

അമ്പത് വര്‍ഷങ്ങളില്‍ ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച അമ്പത് കാര്യങ്ങള്‍... അതില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും വിജയങ്ങളും... എല്ലാം ഉണ്ട്.

അമ്പത് വര്‍ഷങ്ങള്‍

അമ്പത് വര്‍ഷങ്ങള്‍

ദിലീപ് ജനിച്ചിട്ട് അമ്പത് വര്‍ഷങ്ങളാകുന്നു. 1968 ഒക്ടോബര്‍ 27 ന് ആലുവക്കാരനായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകന്‍ ആയിട്ടായിരുന്നു ജനനം.

ഗോപാലകൃഷ്ണന്‍

ഗോപാലകൃഷ്ണന്‍

അമ്പത് വര്‍ഷം മുമ്പ് ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു. ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള. സിനിമയില്‍ എത്തിയതിന് ശേഷം മാത്രമാണ് ദിലീപ് ആയി മാറുന്നത്.

മിമിക്രി

മിമിക്രി

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസിലും ആയിരുന്നു ദിലീപിന്റെ പഠനം. ഇക്കാലത്ത് തന്നെ ദിലീപ് മിമിക്രിയില്‍ ശ്രദ്ധേയനായി തുടങ്ങിയിരുന്നു. എക്കണോമിക്‌സില്‍ ബിരുദവും നേടി.

കലാഭവന്‍

കലാഭവന്‍

കൊച്ചി കലാഭവനില്‍ എത്തിയതായിരുന്നു ദിലീപിന്റെ ജീവിതത്തിലെ ആദ്യത്തെ നിര്‍ണായക സംഭവം. പിന്നീട് നാദിര്‍ഷയ്‌ക്കൊപ്പം കൂടി പുറത്തിറക്കിയ ആക്ഷേപഹാസ്യ, കോമഡി ഓഡിയോ കാസറ്റുകള്‍ ഏറെ വിജയിച്ചു. ദേ മാവേലി കൊമ്പത്ത് എന്നായിരുന്നു അതിന്റെ പേര്.

ടിവി സ്‌ക്രീനില്‍

ടിവി സ്‌ക്രീനില്‍

ദിലീപിനെ ആദ്യം ജനങ്ങള്‍ ടിവിയിലൂടെ കണ്ടത് ഏഷ്യാനെറ്റിലൂടെ ആയിരുന്നു. കോമിക്കോള എന്ന പരിപാടി ദിലീപിന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവായിരുന്നു.

സിനിമയിലേക്ക്

സിനിമയിലേക്ക്

നടനാവുക എന്ന സ്വപ്‌നവുമായി എത്തിയ ഗോപാലകൃഷ്ണന് ആദ്യം ചെയ്യേണ്ടി വന്നത് സംവിധാന സഹായിയുടെ റോള്‍. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തുടക്കം കുറിച്ചു.

ആദ്യ സിനിമ

ആദ്യ സിനിമ

ദിലീപിന്റെ ജീവിതത്തിലെ ആദ്യ സിനിമാഭിനയം നടക്കുന്നത് 1992 ല്‍ ആയിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം നല്‍കി സംവിധായകനായ കമല്‍. അതൊരു ചെറിയ തുടക്കമായിരുന്നില്ല.

വിക്രത്തിനൊപ്പം

വിക്രത്തിനൊപ്പം

അന്ന് ദിലീപിനെ പോലെ തന്നെ അവസരങ്ങള്‍ തേടി നടക്കുന്ന ഒരു പുതുമുഖം ആയിരുന്നു ഇപ്പോഴത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം. സൈന്യം എന്ന ജോഷി ചിത്രത്തില്‍ മമ്മൂട്ടിക്കും വിക്രത്തിനും ഒപ്പം അഭിനയിക്കാനും ദിലീപിന് കഴിഞ്ഞു.

മാനത്തെ കൊട്ടാരത്തിലൂടെ

മാനത്തെ കൊട്ടാരത്തിലൂടെ

എന്നാല്‍ ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സിനിമ മാനത്തെ കൊട്ടാരം ആയിരുന്നു. സുനില്‍ സംവിധാനം ചെയ്ത ഈ സിനിമ ദിലീപിനെ നടന്‍ എന്ന രേഖപ്പെടുത്തി.

ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്

ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്

അതുവരെ ഗോപാലകൃഷ്ണന്‍ എന്ന് തന്നെ ആയിരുന്നു പേര്. എന്നാല്‍ മാനത്തെ കൊട്ടാരത്തിലെ കഥാപാത്രത്തിന്റെ പേര് ദിലീപ് എന്നായിരുന്നു. പിന്നീട് ആ പേര് ഒപ്പം കൂടുകയായിരുന്നു. ഇപ്പോഴിതാ അമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ആ പേരിന് മാറ്റമൊന്നും ഇല്ല.

ഹാസ്യ താരം

ഹാസ്യ താരം

ചെറുപ്പക്കരാനായ, സുമുഖനായ ഹാസ്യ താരം എന്ന പ്രതിച്ഛായ വളരെ പെട്ടെന്ന് തന്നെ ദിലീപ് സ്വന്തമാക്കി. സ്വതസിദ്ധമായ ഹാസ്യത്തിലൂടെ പ്രേക്ഷകരേയും സിനിമാക്കാരേയും കൈയ്യിലെടുത്തു.

നായകന്‍....

നായകന്‍....

ഹാസ്യ താരത്തില്‍ നിന്ന് ഒരു നായകനായുള്ള സ്ഥാനക്കയറ്റം നല്‍കിയത് സംവിധായകന്‍ സുന്ദര്‍ദാസ് ആയിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ ദിലീപിന്റെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 മഞ്ജു വാര്യരുമായുള്ള വിവാഹം

മഞ്ജു വാര്യരുമായുള്ള വിവാഹം

സല്ലാപത്തില്‍ ഒരുമിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യയരും പിന്നീടും പല ഹിറ്റ് സിനിമകളിലെ താര ജോഡികളായി. ഒടുവില്‍ ഏവരേയും അത്ഭുതപ്പെടുത്തി ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു.

കാവ്യക്കൊപ്പം ആദ്യ സിനിമ

കാവ്യക്കൊപ്പം ആദ്യ സിനിമ

ബാലതാരമായി വന്ന കാവ്യ മാധവന്‍ നായിക ആയി ആദ്യം അഭിനയിച്ച ചിത്രം ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. ദിലീപിനൊപ്പം കമലിന്റെ സഹസംവിധായകന്‍ ആയിരുന്ന ലാല്‍ ജോസിന്റെ ആദ്യ സ്വതന്ത്ര ചിത്രം. ഈ സിനിമയും വലിയ ഹിറ്റ് തന്നെ ആയിരുന്നു അന്ന്.

മിനിമം ഗ്യാരണ്ടി നായകന്‍

മിനിമം ഗ്യാരണ്ടി നായകന്‍

മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചരിത്ര വിജയം ദിലീപിന്റെ കൂടി വിജയം ആയിരുന്നു.ഈ ചിത്രത്തിലും കാവ്യ മാധവന്‍ ആയിരുന്നു നായിക. ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രം ഉണ്ടാക്കിയ മികച്ച അഭിപ്രായവും ദിലീപിന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായകമാണ്.

സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്

സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്

തമാശകള്‍ കാണിക്കുന്ന ഒരു നായക നടന്‍ എന്നതിനപ്പുറത്തേക്ക് ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് എത്തിക്കുന്നത് ജോഷി ആയിരുന്നു. ജോഷിയുടെ റണ്‍വേ എന്ന ഒറ്റ സിനിമ ദിലീപിന് സമ്മാനിച്ചത് അപ്രതീക്ഷിത ഉയരങ്ങള്‍ ആയിരുന്നു.

വച്ചടി വച്ചടി കയറ്റം

വച്ചടി വച്ചടി കയറ്റം

ദിലീപ് എന്ന നടന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റ് സിനിമകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. അതോടൊപ്പം മലയാള സിനിമയിലെ നിര്‍ണായക സാന്നിധ്യവും ആയി മാറി ദിലീപ്.

തീയേറ്റര്‍ ഉടമ, നിര്‍മാതാവ്, വിതരണക്കാരന്‍

തീയേറ്റര്‍ ഉടമ, നിര്‍മാതാവ്, വിതരണക്കാരന്‍

ഇതിനിടെ ദിലീപ് നിര്‍മാതാവായി, തീയേറ്റര്‍ ഉടമയായി, വിതരണക്കമ്പനി ഉടമയായി. മലയാള സിനിമയുടെ സമസ്ത മേഖലകളിലും അപ്രമാദിത്തമുള്ള സൂപ്പര്‍ നായകനായി ദിലീപ് മാറി.

ഇനി വിവാദങ്ങളിലേക്ക്

ഇനി വിവാദങ്ങളിലേക്ക്

മേല്‍പറഞ്ഞതെല്ലാം ദിലീപിന്റെ വിജയകഥകള്‍ ആയിരുന്നു. ഇന്ന് കാണുന്ന ദിലീപിനെ സൃഷ്ടിച്ച കഠിനപരിശ്രമങ്ങളുടേയും അധ്വാനത്തിന്റേയും കഥകള്‍. എന്നാല്‍ ഇനി പറയുന്നത് മുഴുവന്‍ വിവാദങ്ങളെ കുറിച്ചാണ്....

തിലകന്‍ പറഞ്ഞത്

തിലകന്‍ പറഞ്ഞത്

മലയാള സിനിമയിലെ വിഷമാണ് ദിലീപ് എന്ന് പറഞ്ഞത് മലയാളത്തിന്റെ അനുഗ്രഹീത നടന്‍ തിലകന്‍ ആയിരുന്നു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആയിരുന്നു. അന്ന് ദിലീപ് ഇന്ന് കാണുന്നത് പോലെ സര്‍വ്വശക്തന്‍ ഒന്നും ആയിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം.

അസ്വാരസ്യങ്ങള്‍

അസ്വാരസ്യങ്ങള്‍

അതിനും വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ദിലീപിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്. എല്ലാ വാര്‍ത്തകളിലും അന്ന് ദിലീപിന്റെ മറ്റ് ചില ബന്ധങ്ങള്‍ ആയിരുന്നു ഓരോപണ വിഷയം.

വിവാഹമോചനം

വിവാഹമോചനം

ഏറെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. അതുപോലെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു ദിലീപ്- മഞ്ജുവാര്യര്‍ വിവാഹമോചനവും. വലിയ നൂലാമാലകളിലേക്ക് കടക്കാതെ പരസ്പര സമ്മതത്തോടെ ആയിരുന്നു ആ വിവാഹമോചനം.

കാവ്യയെ കുറിച്ച്

കാവ്യയെ കുറിച്ച്

ദിലീപിനേയും കാവ്യയേയും ചേര്‍ത്ത് ഗോസിപ്പ് വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു അക്കാലത്ത്. എന്നാല്‍ ദിലീപും കാവ്യയും അതെല്ലാം നിഷേധിച്ചു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു.

ഞെട്ടിച്ച് ആ വിവാഹം

ഞെട്ടിച്ച് ആ വിവാഹം

എന്നാല്‍ ദിലീപ് വീണ്ടും ഞെട്ടിച്ചു. ഒരു സുപ്രഭാതത്തില്‍ ആണ് എല്ലാവരും അറിയുന്നത് ദിലീപ് , കാവ്യ മാധവനെ വിവാഹം കഴിക്കുന്നു എന്നത്. പിന്നീട് അങ്ങോട്ട് മാധ്യമങ്ങളുടെ ഒഴുക്കായിരുന്നു.

ആ പരാമര്‍ശം

ആ പരാമര്‍ശം

താനും കാവ്യയും ആയി അടുപ്പത്തിലായിരുന്നു എന്ന കാര്യം അപ്പോഴും ദിലീപ് പറഞ്ഞില്ല. താന്‍ കാരണം ചീത്തപ്പേര് കേള്‍ക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു വിശദീകരണം. ഇതും ദിലീപിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു

നടി ആക്രമിക്കപ്പെട്ടു

നടി ആക്രമിക്കപ്പെട്ടു

2017 ഫെബ്രുവരി 17 ന് പ്രമുഖ നടി കാറില്‍ വച്ച് അതി ക്രുരമായി ആക്രമിക്കപ്പെട്ടു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു അത്.

സംശയങ്ങള്‍ ദിലീപിലേക്ക്

സംശയങ്ങള്‍ ദിലീപിലേക്ക്

തൊട്ടടുത്ത ദിവസം തന്നെ പലരും സംശയത്തിന്റെ മുന ദിലീപിലേക്ക് നീട്ടിത്തുടങ്ങിയിരുന്നു. ദിലീപിനെതിരെ നടി മുമ്പ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ തന്നെ ആയിരുന്നു ഇതിന് കാരണം.

ഒടുവില്‍ മഞ്ജു വാര്യരും

ഒടുവില്‍ മഞ്ജു വാര്യരും

നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചി ദര്‍ബാര്‍ ഹാളില്‍ സിനിമ താരങ്ങളുടെ പ്രതിഷേധ കൂട്ടായ്മയുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത് അവിടെ വച്ചായിരുന്നു. ആ യോഗത്തില്‍ ദിലീപും പങ്കെടുത്തിരുന്നു.

ചോദ്യം ചെയ്‌തെന്ന് വാര്‍ത്തകള്‍

ചോദ്യം ചെയ്‌തെന്ന് വാര്‍ത്തകള്‍

നടിയുടെ കേസ് കത്തി നില്‍ക്കുന്ന സമയം. ദിലീപിനെ പോലീസ് ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തുവെന്ന് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും റിപ്പോര്‍ട്ട് ചെയ്തു. ദിലീപിനെ ഇത് പ്രകോപിപ്പിക്കുയും ചെയ്തു.

അതുവരെ പറഞ്ഞത്

അതുവരെ പറഞ്ഞത്

ആലുവയിലെ പ്രമുഖ നടനെ ചോദ്യം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതിനെതിരെ ദിലീപ് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായി. ഇതോടെ ആ നടന്‍ ദിലീപ് ആണെന്ന് എല്ലാവര്‍ക്കും വ്യക്തമാവുകയും ചെയ്തു.

പള്‍സര്‍ സുനിയുമായി

പള്‍സര്‍ സുനിയുമായി

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു പള്‍സര്‍ സുനി. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വെളിപ്പെടുത്തലുമായി സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി രംഗത്ത് വന്നതായിരുന്നു മറ്റൊരു നിര്‍ണായക സംഭവം.

പള്‍സറിന്റെ കത്ത്, ഫോണ്‍ വിളികള്‍

പള്‍സറിന്റെ കത്ത്, ഫോണ്‍ വിളികള്‍

നടി ആക്രമിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. ദിലീപിന്റെ പേര് ചിത്രത്തില്‍ നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴാണ് പള്‍സര്‍ സുനിയുടെ കത്തും വിവാദ ഫോണ്‍ കോള്‍ വിവരങ്ങളും പുറത്ത് വരുന്നത്. പിന്നീടങ്ങോട്ട് വിവാദങ്ങളുടെ തുടര്‍ക്കഥയായിരുന്നു.

വിവാദ അഭിമുഖം

വിവാദ അഭിമുഖം

ഇതിനിടെയാണ് ദിലീപിന്റെ വിവാദ അഭിമുഖം പുറത്ത് വരുന്നത്. മനോരമ ഓണ്‍ലൈനിന് ആയിരുന്നു ആ അഭിമുഖം നല്‍കിയത്. അതിലെ പല പരാമര്‍ശങ്ങളും ദിലീപിന് വലിയ തിരിച്ചടിയായി.

മഞ്ജു വാര്യരും നടിയും

മഞ്ജു വാര്യരും നടിയും

മഞ്ജു വാര്യരെ കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും ദിലീപ് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നല്ല വേഷങ്ങള്‍ നല്‍കിയത് താനാണെന്ന് പോലും പറഞ്ഞു. അവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ കാര്യവും ദിലീപ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയില്‍

റിപ്പോര്‍ട്ടര്‍ ടിവിയില്‍

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടത്തിയ പരാമര്‍ശം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു. നടിയും പള്‍സര്‍ സുനിയും പരിചയക്കാരായിരുന്നു എന്നാണ് അന്ന് ദിലീപ് പറഞ്ഞത്. എന്നാല്‍ ഇത് പിന്നീട് ഭാഗികമായെങ്കിലും തിരുത്തേണ്ടിയും വന്നു.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു പിന്നീട് ആ വാര്‍ത്ത പുറത്ത് വന്നത്. ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നു എന്നതായിരുന്നു അത്. നാദിര്‍ഷയ്ക്കും മാനേജര്‍ അപ്പുണ്ണിയ്ക്കും ഒപ്പം 12 മണിക്കൂറിലേറെ നേരം പോലീസ് ദിലീപിനെ ചോദ്യം ചെയ്തു.

അമ്മയുടെ യോഗം

അമ്മയുടെ യോഗം

ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അടുത്ത ദിവസം പങ്കെടുത്തത് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ആയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുകേഷും ഗണേഷ് കുമാറും പ്രകോപിതരായി മറുപടി നല്‍കിയതും തിരിച്ചടിയായത് ദിലീപിന് തന്നെ ആയിരുന്നു.

അമ്പരപ്പിച്ച് അറസ്റ്റ്

അമ്പരപ്പിച്ച് അറസ്റ്റ്

വിവാദങ്ങള്‍ തുടര്‍ന്നുപോകുന്നതിനിടെ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. ജൂലായ് 10 ന് രാവിലെ ആയിരുന്നു കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വിവരം പുറംലോകം അറിയുന്നത് അന്ന് വൈകീട്ട് മാത്രം ആയിരുന്നു.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍

ഇതിന് ശേഷം പള്‍സര്‍ സുനി പല വെളിപ്പെടുത്തലുകളും നടത്തി. ദിലീപി തവന്നെയാണ് തന്നെ ഈ ക്വട്ടേഷന്‍ ഏല്‍പിച്ചത് എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. ഒന്നര കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ എന്നും സുനി പറഞ്ഞിരുന്നു.

ജാമ്യത്തിന് വേണ്ടി

ജാമ്യത്തിന് വേണ്ടി

അറസ്റ്റിലായതിന് ശേഷം ഉടന്‍ തന്നെ ദിലീപ് ജാമ്യത്തിന് വേണ്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി നിഷ്‌കരുണം കോടതി തള്ളിക്കളഞ്ഞു.

ആദ്യ വിവാഹത്തെ കുറിച്ച്

ആദ്യ വിവാഹത്തെ കുറിച്ച്

ഇതിനിടെയാണ് മാധ്യമങ്ങളില്‍ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്നായിരുന്നു ആ വാര്‍ത്ത. എന്നാല്‍ അത് സംബന്ധിച്ച് പിന്നീട് സ്ഥിരീകരണങ്ങള്‍ ഒന്നും വന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

നിരസിക്കപ്പെട്ട ജാമ്യാപേക്ഷകള്‍

നിരസിക്കപ്പെട്ട ജാമ്യാപേക്ഷകള്‍

മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അഡ്വ ബി രാം കുമാര്‍ ആയിരുന്നു വക്കീല്‍. എന്നാല്‍ ഇവിടേയും ജാമ്യം തള്ളപ്പെട്ടതോടെ ദിലീപ് അഭിഭാഷകനെ തന്നെ മാറ്റുകയായിരുന്നു.

ബി രാമന്‍ പിള്ള

ബി രാമന്‍ പിള്ള

രാംകുമാറിന് ശേഷം ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തത് ബി രാമന്‍ പിള്ള ആയിരുന്നു. കാവ്യയ മാധവന്റെ ആദ്യ വിവാഹമോചന കേസില്‍ എതിര്‍ കക്ഷിയുടെ വക്കീല്‍ ആയിരുന്നു രാമന്‍ പിള്ള. പക്ഷേ ദിലീപിന്റെ കാര്യത്തില്‍ രാമന്‍ പിള്ള തുണയായി.

റേപ്പ് ക്വട്ടേഷന്‍

റേപ്പ് ക്വട്ടേഷന്‍

ചരിത്രത്തിലെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആണ് നടിയെ ആക്രമിച്ച സംഭവം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചത് ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടും. അത്ര ശക്തമായിട്ടായിരുന്നു കോടതിയില്‍ ദിലീപിനെതിരെയുള്ള വാദങ്ങള്‍.

പ്രഥമ ദൃഷ്ട്യാ തെളിവ്

പ്രഥമ ദൃഷ്ട്യാ തെളിവ്

ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. പോലീസിനെതിരെ ദിലീപ് ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ല.

അച്ഛന്റെ ശ്രാദ്ധം

അച്ഛന്റെ ശ്രാദ്ധം

ഇതിനിടെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ എത്തി. കോടതിയുടെ പ്രത്യേക അനുമതിയോടെ ആയിരുന്നു ഇത്.

ഒടുവില്‍ ജാമ്യം

ഒടുവില്‍ ജാമ്യം

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒടുവില്‍ ദിലീപ് ജാമ്യം ലഭിച്ചു. അഞ്ചാമത്തെ ജാമ്യ ഹര്‍ജിയില്‍ ആയിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതോടെ ആയിരുന്നു ദിലീപിന് ജാമ്യത്തിനുള്ള സാഹചര്യം ഒരുങ്ങിയത്. രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് പുറത്തിറങ്ങണം എന്നായിരുന്നു ദിലീപിന്റെ ആഗ്രഹം. പക്ഷേ അത് നടന്നില്ല.

രാമലീല

രാമലീല

ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ തന്നെ രാമലീല റിലീസ് ചെയ്തു. ബലാത്സംഗ കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയുടെ സിനിമ എന്ന രീതിയില്‍ പലരും അതിലെ വിലയിരുത്തിയെങ്കിലും രാമലീല തീയേറ്ററുകളില്‍ വന്‍ വിജയമായി മാറി.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

കടുത്ത വ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം അനിവദിച്ചത്. പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ വന്‍ പുരുഷാരം തന്നെ ഉണ്ടായിരുന്നു. ഇതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

സ്വകാര്യ സുരക്ഷ

സ്വകാര്യ സുരക്ഷ

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് വീണ്ടും വിവാദത്തില്‍ പെട്ടു. ഗോവയില്‍ നിന്നുള്ള സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സംഘം വീട്ടില്‍ എത്തിയതായിരുന്നു അതിന് വഴിവച്ചത്. ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സായുധ സുരക്ഷ തേടുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്.

അമ്പതാം പിറന്നാള്‍

അമ്പതാം പിറന്നാള്‍

ഒടുവില്‍ ദിലീപിന് അമ്പതാം പിറന്നാള് ആഘോഷവും എത്തി. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കുണ്ട് ദിലീപിന്, 85 ദിവസത്തെ ജയില്‍ വാസത്തിന്റെ കടുത്ത ഓര്‍മകളും.

English summary
Dileep turns 50 and 50 important incidents in his life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X