കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലൈമാക്സ് റെഡി, ലാലേട്ടനോട് പറഞ്ഞു, പക്ഷേ... ദൃശ്യം മൂന്നിന് ആ പ്രശ്‌നമുണ്ടെന്ന് സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ചരിത്രത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു ദൃശ്യം. ആദ്യ ഭാഗം തിയേറ്ററില്‍ നിന്ന് 50 കോടിയിലേറെ നേടുകയും ചെയ്തു. രാജ്യത്തൊന്നാകെയും അന്തര്‍ദേശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടിയില്‍ റിലീസ് ചെയ്തത്. അത് അപ്രതീക്ഷിതമായി മെഗാ ഹിറ്റായി. ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചാണ്. ചിത്രത്തിനൊരു മൂന്നാം ഭാഗം ഉണ്ടാവുമെന്നും, എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. ചിത്രങ്ങളെ കുറിച്ചുള്ള ലോജിക്ക് പ്രശ്‌നങ്ങള്‍ ജീത്തു തള്ളി.

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചില്ല

രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചില്ല

ദൃശ്യം ചെയ്ത് കഴിഞ്ഞപ്പോള്‍ രണ്ടാം ഭാഗമുണ്ടാകില്ലെന്നാണ് എല്ലാവരോടും പറഞ്ഞത്. രണ്ടാം ഭാഗത്തെ കുറിച്ച് പ്ലാന്‍ ഇല്ലായിരുന്നു. അങ്ങനെ ഉണ്ടാക്കാനാവുമെന്ന് ഞാനും കരുതിയിരുന്നില്ല. കഥ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് എല്ലാവരും ആലോചിക്കാന്‍ തുടങ്ങി. ഹിന്ദിയില്‍ അടക്കം ആലോചന ഉണ്ടായിരുന്നു. ഇതോടെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത് അനുസരിച്ചാണ് രണ്ടാം ഭാഗത്തിന് ശ്രമിച്ച് നോക്കിയത്. അങ്ങനെയാണ് ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നത്.

ക്ലൈമാക്‌സ് റെഡി

ക്ലൈമാക്‌സ് റെഡി

ദൃശ്യത്തിന് മൂന്നാം ഭാഗം വരും. അതിന്റെ ക്ലൈമാക്‌സ് ഇപ്പോഴേ എന്റെ കൈയ്യിലുണ്ട്. അത് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം ചെയ്യണമെങ്കില്‍ നല്ലൊരു ഐഡിയ കിട്ടണം. എന്നാലേ ചെയ്യും. ബിസിനസ് വശം കണ്ടിട്ട് സിനിമ ചെയ്യില്ല. ഈ പറഞ്ഞ ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വരണം. അതുകൊണ്ട് നടക്കുമെന്ന് ഉറപ്പായും പറയാനാവില്ല. ഞാനൊന്ന് ശ്രമിച്ച് നോക്കും. അത് നടന്നില്ലെങ്കില്‍ വിട്ടുകളയും.

ആന്റണിയോട് പറഞ്ഞത്

ആന്റണിയോട് പറഞ്ഞത്

ദൃശ്യം മൂന്നാം ഭാഗം സ്‌ക്രിപറ്റ് റെഡിയായാലും ഉടനൊന്നും ഉണ്ടാവില്ല. രണ്ട് മൂന്ന് കൊല്ലമെങ്കിലും എടുക്കും. ആന്റണിയോട് ഞാന്‍ പറഞ്ഞത് ആറ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ്. അത് വലിയ ദൈര്‍ഘ്യമാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്ന് ആന്റണി എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും സമയത്തിനുള്ളില്‍ നടക്കുമോ എന്ന് ആദ്യം ഞാനൊന്ന് നോക്കട്ടെ. സിനിമ എന്തായാലും ഉണ്ടാവുമെന്ന് ഉറപ്പൊന്നും നല്‍കാനാവില്ലെന്നും ആന്റണിയോട് പറഞ്ഞിട്ടുണ്ടെന്നും ജീത്തു പറഞ്ഞു.

ലോജിക്ക് പ്രശ്‌നമുണ്ടോ?

ലോജിക്ക് പ്രശ്‌നമുണ്ടോ?

നൂറ് ശതമാനം ലോജിക്ക് വെച്ച് ഒരു സിനിമയും ചെയ്യാന്‍ സാധിക്കില്ല. അത് റിയല്‍ ലൈഫായി പോകും. ലോജിക്കും കുറച്ച് ഫിക്ഷനും ചേര്‍ത്താലേ ആളുകളെ എക്‌സൈറ്റ് ചെയ്യിക്കാനാവൂ. ദൃശ്യം രണ്ടിനായി എന്റെ സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥരുടെയും എന്റെ സുഹൃത്തായ ഫോറന്‍സിക് സര്‍ജന്‍ ഹിദേഷ് ശങ്കറിന്റെ സഹായവും തേടിയിരുന്നു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന് നല്‍കി ക്ലിയറാക്കിയാണ് ജോര്‍ജുകുട്ടിയുടെ ബുദ്ധി ഉണ്ടാക്കിയിരിക്കുന്നത്. ക്ലൈമാക്‌സിന്റെ കാര്യത്തില്‍ അവിശ്വസനീയത പലര്‍ക്കുമുണ്ട്. അതില്‍ 80 ശതമാനവും കറക്ടാണെന്ന് എനിക്ക് പറയാനാവും.

സംശയം ചോദിച്ചു

സംശയം ചോദിച്ചു

ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കഥ മുന്നില്‍ വെച്ച് ഇതേ സംശയം ഞാന്‍ ഹിദേഷിനോടും ചോദിച്ചിരുന്നു. ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുമോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും നടക്കുമെന്നായിരുന്നു മറുപടി. ഇത്രയും പ്ലാനിംഗും മുന്നൊരുക്കങ്ങളും ഉള്ളത് കൊണ്ട് ഇതൊക്കെ ഇവിടെയും സംഭവിക്കുമെന്നാണ് പറഞ്ഞത്. ഇതിനെ കുറിച്ച് അത്രയും പഠിച്ചിട്ടാണ് ഞാന്‍ ഇതൊക്കെ ചെയ്തത്. ഇപ്പോഴും പലര്‍ക്കും സംശയമുണ്ട്. കുറേ ഐഡിയ കൊണ്ട് കാര്യമില്ല. അത് എങ്ങനെ സിനിമയില്‍ കൊണ്ടുവരുന്നു എന്നത് പ്രധാനമാണെന്നും ജീത്തു പറഞ്ഞു.

ലാലേട്ടനോട് പറഞ്ഞു

ലാലേട്ടനോട് പറഞ്ഞു

റാം എന്ന ചിത്രത്തിന്റെ കഥ പറയാന്‍ ലാലേട്ടന്റെ അടുത്ത് ചെന്നപ്പോഴും ഞാന്‍ ആന്റണിയോട് ഇക്കാര്യം പറഞ്ഞു. ദൃശ്യം രണ്ടിനും പറ്റിയ സാധനം ഏതാണ്ട് വന്നിട്ടുണ്ട്. ഉറപ്പ് പറയാറായിട്ടില്ല. തീര്‍ച്ചയായും ഇത് ചെയ്യാം എന്ന് പറഞ്ഞു. റാമിന്റെ തിരക്കഥ വായിച്ച് കൊടുക്കുമ്പോഴാണ് ദൃശ്യം രണ്ടിന്റെ ഔട്ട്‌ലൈന്‍ ലാലേട്ടനോട് പറഞ്ഞത്. ഇത് കൊള്ളാലോ എന്ന് മറുപടിയും കിട്ടി. ലോക്ഡൗണ്‍ കാലത്ത് ഇതിന്റെ എഴുത്ത് തുടങ്ങി. മക്കളും ഭാര്യയും വേണ്ടെന്നാണ് പറഞ്ഞത്. അത് എഴുതി തീര്‍ന്നപ്പോള്‍ അവര്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. അവരാണ് ഇത് കിടിലനാണെന്ന് പറഞ്ഞത്.

ലാലേട്ടനും സംശയം

ലാലേട്ടനും സംശയം

ലാലേട്ടന് മൂന്ന് തവണയായിട്ടാണ് കഥ ഞാന്‍ പറഞ്ഞ് കൊടുത്തത്. അദ്ദേഹത്തിന് അതോടെ ബോധ്യമായി. സ്‌ക്രിപ്റ്റ് ഞാന്‍ അദ്ദേഹത്തിന് അയച്ച് കൊടുത്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒന്ന് രണ്ട് സംശയങ്ങളുണ്ടെന്നും പറഞ്ഞു. ലാലേട്ടന്‍ ലോജിക്കിന്റെ ആളാണ്. കുറച്ച് ഞാന്‍ വിശദീകരിച്ച് കൊടുത്തു. ഞാന്‍ ഇത് അന്വേഷിച്ച് അറിഞ്ഞതാണ് എന്ന് ലാലേട്ടന്‍ അടക്കം മനസ്സാലിക്കിയിരുന്നില്ല. ഇത് പറഞ്ഞതോടെ അദ്ദേഹം ഹാപ്പിയായി. ഇത് നൂറ് ശതമാനം പഴുതടച്ച സിനിമയല്ല. ദൃശ്യത്തിന് കാണിച്ചത് പോലെ സംഭവിക്കുമെന്ന് പോലീസുകാരാണ് പറഞ്ഞത്. സത്യത്തില്‍ മൃതാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന ചിത്രത്തില്‍ കാണുന്ന പോലെയാണ്. സീല്‍ ചെയ്യാറില്ലേ എന്ന് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു മറുപടി. പക്ഷേ അതിന് നിയമം ഉണ്ട്.

Recommended Video

cmsvideo
ദൃശ്യം2 വിനെതിരെ നോര്‍ത്ത് ഇന്ത്യന്‍ സംഘികളുടെ വിഷം ചീറ്റല്‍ | Oneindia Malayalam

English summary
director jeethu joseph says drishyam 3 ending is ready and mohanlal knows too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X