• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികള്‍ പ്രേമിക്കുമെന്ന പേടിയോ.... എന്തിനാണ് നമുക്ക് വെവ്വേറെ ആണ്‍- പെണ്‍ പള്ളിക്കൂടങ്ങള്‍?

  • By Desk

ഒരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചിരിക്കുകയാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളും പുരോഗമനപരമായ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇടക്കാലത്ത് കുട്ടികളില്ലാതെ തകര്‍ച്ചയിലേക്കു നീങ്ങിയിരുന്ന പൊതുവിദ്യാഭ്യാസ മേഖല ഇപ്പോള്‍ ഉണര്‍വ്വിന്റെ പാതയിലാണെന്നു പറയാം.

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പോലെ അതിനൂതനമായ മാര്‍ഗങ്ങളിലൂടെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഫലമാണിത്. പക്ഷേ, ഇന്നു നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ശാപം ആണ്‍- പെണ്‍ വേര്‍തിരിവാണെന്നു പറയേണ്ടിയിരിക്കുന്നു. പുരോഗമനത്തിന്റെ കുപ്പായം അണിയുമ്പോഴും സ്കൂള്‍ തലത്തില്‍‌ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചിരുത്താനാണ് പലര്‍ക്കും താല്‍പര്യം. അറിഞ്ഞോ അറിയാതെയോ സര്‍ക്കാരും ഇതിനു കൂട്ടുനില്‍ക്കുന്നു.

എന്തിനാണ് ഈ വേ‍തിരിവ്

എന്തിനാണ് ഈ വേ‍തിരിവ്

നമുക്കെന്തിനാണ് ഇത്തരത്തില്‍ വെവ്വേറെ സ്കൂളുകളെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. കാലങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണിത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് അവരെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് പെണ്‍പള്ളിക്കൂടങ്ങള്‍ തുടങ്ങിയതെന്നു പറയുന്നു. സ്വാഭാവികമായും ആണ്‍പള്ളിക്കൂടങ്ങളും ഉണ്ടായി. തലസ്ഥാന നഗരത്തിലെ പ്രമുഖങ്ങളായ രണ്ട് സ്കൂളുകള്‍പോലും ഇത്തരത്തില്‍ സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.

പ്രമുഖ സ്കൂളുകള്‍

പ്രമുഖ സ്കൂളുകള്‍

മോഹന്‍ലാലും ക്രിസ് ഗോപാലകൃഷ്ണനും ഒക്കെ പഠിച്ചിറങ്ങിയ തൈക്കാട് മോഡല്‍ സ്കൂള്‍ ഇന്നും ആണ്‍കുട്ടികള്‍ക്കു മാത്രമുള്ളതാണ്. വിജയശതമാനത്തിന്റെയും പഠനനിലവാരത്തിന്റെയും കാര്യത്തില്‍ ഇന്നും മോശമല്ലാത്ത, കുട്ടികളുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്ത കോട്ടണ്‍ ഹില്‍ സ്കൂള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. പട്ടത്ത് മോഡല്‍ ഗേള്‍സ് സ്കൂളെന്ന മറ്റൊരു പെണ്‍പള്ളിക്കൂടവുമുണ്ട്. നഗരമധ്യത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കായി ഗവ. വിമന്‍സ് കോളജും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മൂന്നും പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലായതിനാലാണ് ഇവയുടെ പേരെടുത്തു പറഞ്ഞത്. തിരുവനന്തപുരത്തു മാത്രമല്ല, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ ആണ്‍- പെണ്‍ പള്ളിക്കൂടങ്ങളുണ്ട്.

ക്ലാസ്സ് മുറികള്‍ക്കുള്ളിലും

ക്ലാസ്സ് മുറികള്‍ക്കുള്ളിലും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നുണ്ടെങ്കിലും വെവ്വേറെ ബ്ലോക്കുകളും ക്ലാസുകളുമാക്കി ഇരുത്തുന്ന പരിപാടിയും ഒട്ടേറെ സ്കൂളുകളിലുണ്ട്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായ പട്ടം സെന്റ് മേരീസ് ഒരുദാഹരണമാണ്. സംസ്ഥാന സിലബസില്‍ പഠിപ്പിക്കുന്ന എയ്ഡഡ് സ്കൂളാണിത്. അഞ്ചു മുതല്‍ പത്തുവരെ ഇവിടെ ആണ്‍കുട്ടികളേയും പെണ്‍‌കുട്ടികളേയും വെവ്വേറെ ബ്ലോക്കുകളിലിരുത്തിയാണ് പഠിപ്പിക്കുന്നത്.

എന്താണ് വേണ്ടത്

എന്താണ് വേണ്ടത്

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കണമെന്ന് പറയുന്നില്ല. പക്ഷേ, എല്ലാ സ്കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുകകയും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഓരോ ഡിവിഷനുകളിലേക്കും തുല്യമായി വിന്യസിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

പത്തു വയസ്സിനു മുന്‍പും പതിനഞ്ചു വയസ്സിനു ശേഷവും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്താമെന്നു പറയുമ്പോള്‍ ഇതിനിടയിലുള്ള ക്രിട്ടിക്കലായ സമയം, കൗമാരത്തിന്റെ തുടക്കം, എന്തുകൊണ്ടതു പറ്റില്ലെന്നതിന് കൃത്യമായ മറുപടിയൊന്നും ആര്‍ക്കുമില്ല.

പ്രേമം ആണോ പ്രശ്നം

പ്രേമം ആണോ പ്രശ്നം

ഒരിക്കല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ഏഴാംക്ലാസില്‍ കുട്ടികള്‍ പ്രേമം തുടങ്ങുമെന്ന മറുപടിയാണ് ചില അധ്യാപകര്‍ നല്‍കിയത്. അത് കൗമാര ചാപല്യമായി കാണാതെ, പ്രേമവും സൗഹൃദവും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാതെ അവരെന്തോ കുറ്റമാണ് ചെയ്യുന്നതെന്ന തരത്തിലുള്ള പെരുമാറ്റവും മുന്‍ധാരണകളുമാണ് നമ്മുടെ പ്രധാന പ്രശ്നം. അത്തരത്തിലുള്ള അനുഭവമുണ്ടാകുന്നിടത്ത് നല്ല സൗഹൃദങ്ങള്‍ കടന്നുവരാത്ത സ്ഥിതിയുമുണ്ടാകും.

 പ്രേമിക്കണം എന്ന് അവര്‍ വിചാരിച്ചാല്‍....

പ്രേമിക്കണം എന്ന് അവര്‍ വിചാരിച്ചാല്‍....

ഒരുമിച്ചിരുത്തി പഠിപ്പിച്ചില്ലെങ്കിലും പ്രേമിക്കണമെന്നു വച്ചാല്‍ പ്രേമിക്കാന്‍ യാതൊരു ബുദ്ധിമുട്ടും നമ്മുടെ കുട്ടികള്‍ക്കിടിയിലില്ലാത്ത കാലമാണിതെന്നോര്‍ക്കണം.

പ്രേമിക്കുന്നതിനേക്കാള്‍ കുട്ടികള്‍ തമ്മില്‍ നല്ല കൂട്ടുകാരാകാന്‍ കഴിയുമെന്ന കാര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. അതിന്റെ തുടക്കമായി ആണ്‍ പള്ളിക്കൂടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും പെണ്‍പള്ളിക്കൂടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. അതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടെന്നു തോന്നുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനമെടുത്താല്‍ മാത്രം മതി. ആണ്‍- പെണ്‍ വേര്‍തിരിവ് സ്കൂളുകളില്‍ പാടില്ലെന്നും എല്ലാ ക്ലാസുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരിക്കണമെന്നും ഒരു സര്‍ക്കുലര്‍ ഇറക്കുകയെന്നത് വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

വേര്‍തിരിവ് അവസാനിപ്പിക്കുന്പോള്‍

വേര്‍തിരിവ് അവസാനിപ്പിക്കുന്പോള്‍

ഓരോ ദിവസവും പീഡനത്തിന്റെ കഥകള്‍ ധാരാളം നാം കേള്‍ക്കാറുണ്ട്. പക്ഷേ, ഇതുവരെ ഏതെങ്കിലും പെണ്‍‌കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി പീഡിപ്പിച്ചതായി കേട്ടിട്ടില്ല. ചെറുപ്പം മുതല്‍ നല്ല കൂട്ടുകാരായി വളരുന്നവര്‍ക്ക് അതിനു സാധിക്കില്ലെന്നതാണ് വസ്തുത. പ്രേമമൊക്കെ ഉണ്ടായെന്നിരിക്കാം. അതുപക്ഷേ, പിന്നീടായാലും ഉണ്ടാകും. പ്രേമത്തിലുപരി നല്ല സൗഹൃദങ്ങളിലേക്ക് കുട്ടികളെ നയിക്കാന്‍ ആണ്‍- പെണ്‍ വേര്‍തിരിവ് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു പെണ്‍കുട്ടിക്ക് എവിടെ നിന്നെങ്കിലും മോശം അനുഭവമോ പെരുമാറ്റമോ ഉണ്ടായാല്‍ ഒരുപക്ഷേ, അവള്‍ അക്കാര്യം ആദ്യം പറയുക തന്റെ കൂട്ടുകാരനോടായിരിക്കും, രക്ഷിതാക്കളോടോ അധ്യാപകരോടോ പോലും ആയിരിക്കണമെന്നില്ല. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്, അല്ലെങ്കില്‍ അവരോട് പറയാന്‍ ഭയക്കുന്നത് കൂട്ടുകാരനോട് പറഞ്ഞെന്നിരിക്കാം. അത് സൗഹൃദത്തിന്റെ കരുത്താണ്. മാതാപിതാക്കളേക്കാള്‍ വലുതാണോ സുഹൃത്തുക്കളെന്നു ചോദിച്ചാല്‍ ചിലപ്പോഴൊക്കെ അതെയെന്നുതന്നെ ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് മാതാപിതാക്കളെ മക്കള്‍ ചെറുതായി കാണുന്നുവെന്നു കരുതുകയുമരുത്.

അവര്‍ വെറും ശരീരങ്ങളല്ല

അവര്‍ വെറും ശരീരങ്ങളല്ല

പെണ്‍കുട്ടികളെ വെറും ശരീരമായി കാണുന്നിടത്താണ് പ്രശ്നങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്. വേര്‍തിരിവുകള്‍ ഉണ്ടാക്കുന്ന മനോഭാവവും അതുതന്നെയാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ മിണ്ടിയാലുടന്‍ അതിനെ സംശയത്തോടെ കാണുകയും കണ്ണുരുട്ടുകയും ചെയ്യുന്ന അധ്യാപകരും ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. പലപ്പോഴും അധ്യാപികമാരാണ് ഇതിനു മുന്നിട്ടു നില്‍ക്കുന്നതെന്നതാണ് സങ്കടകരം. ഒളിച്ചു നിന്നു കണ്ടാസ്വദിക്കപ്പെടേണ്ട ശരീരമല്ല പെണ്‍കുട്ടികളെന്ന ബോധ്യം ബാല്യം മുതല്‍ കുട്ടികളില്‍ ഉണ്ടാകേണ്ടതുണ്ട്. നാലാം ക്ലാസ് വരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന കുട്ടികളെ അഞ്ചാം ക്ലാസ് മുതല്‍ വേര്‍പിരിക്കുമ്പോള്‍ അവരില്‍ സ്വാഭാവികമായ സംശയം ഉടലെടുക്കാം. പെണ്ണെന്നത് അകറ്റിനിറുത്തേണ്ട, അല്ലെങ്കില്‍ അകലം വച്ച് പെരുമാറേണ്ട ഒന്നാണെന്ന ബോധം ആണ്‍കുട്ടികളിലും, പെണ്‍കുട്ടിയായതിനാല്‍ ആണ്‍കുട്ടികളില്‍ നിന്ന് അകലം പാലിച്ചില്ലെങ്കില്‍ അപകടമാണെന്ന ബോധം പെണ്‍കുട്ടികളിലും പൊട്ടിമുളയ്ക്കുന്നത് അവിടം മുതലാണ്.

ചെങ്ങന്നൂരെന്ന ചൂണ്ടുപലക.. സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും നിർണായകം

സിനിമയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്....അഭിപ്രായസ്വാതന്ത്ര്യം സിനിമാനിരൂപണത്തിന് ബാധകമല്ലേ?

English summary
Do we need separate schools for boys and girls? TC Rajesh writes...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more