കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്

Google Oneindia Malayalam News

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നോ അദ്ദേഹത്തെ എഐസിസി പ്രവര്‍ത്തക സമിതി അംഗമാക്കുമെന്നോ കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരമൊരു നീക്കമേ ഇല്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വിശദീകരണം.

ചെന്നിത്തല 17 വര്‍ഷം പിറകിലേക്ക് തിരിച്ചുപോകുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്ത് പ്രസക്തി?ചെന്നിത്തല 17 വര്‍ഷം പിറകിലേക്ക് തിരിച്ചുപോകുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്ത് പ്രസക്തി?

കൂറ് മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍; മനസാക്ഷിയുടെ കോടതിയിൽ തലയുയർത്തി നടക്കണംകൂറ് മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍; മനസാക്ഷിയുടെ കോടതിയിൽ തലയുയർത്തി നടക്കണം

കേരളത്തില്‍ നിന്ന് ഇനിയൊരാള്‍ എഐസിസി പ്രവര്‍ത്തക സമിതിയിലേക്ക് എത്തില്ലെന്ന് പറയാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അല്ലെങ്കില്‍ നിലവിലുള്ള ആരെയെങ്കിലും ഒഴിവാക്കേണ്ടി വരും. അതിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തലുകളുണ്ട്. എന്തുകൊണ്ട്? പരിശോധിക്കാം...

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

പ്രവര്‍ത്തക സമിതിയില്‍

പ്രവര്‍ത്തക സമിതിയില്‍

19 പേരാണ് നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്ളത്. ഡോ മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്റണി, അജയ് മാക്കന്‍, അംബിക സോണി, ആനന്ദ് ശര്‍മ, ഗെയ്ഖാന്‍ഗം ഗംഗ്മേനി, ഗുലാം നബി ആസാദ്, ഹരീഷ് റാവത്ത്, ജിതേന്ദ്ര സിങ്, കെസി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, രണ്‍ദീപ് സിങ് സുര്‍ജേവാല, രഘുവീര്‍ സിങ് മീണ, താരിഖ് അന്‍വര്‍ എന്നിവരാണ് അവര്‍.

19 ല്‍ നാല് പേര്‍

19 ല്‍ നാല് പേര്‍

പത്തൊമ്പത് അംഗ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളത് നാല് പേരാണ്. എകെ ആന്റണി, കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പിന്നെ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ നിന്നുള്ള എംപി എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നുള്ള ആളായി കണക്കാക്കുന്നത്.

ചെന്നിത്തല കൂടി വന്നാല്‍

ചെന്നിത്തല കൂടി വന്നാല്‍

രമേശ് ചെന്നിത്തലയെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. പ്രവര്‍ത്തക സമിതിയുടെ നാലില്‍ ഒന്നും കേരളത്തില്‍ നിന്നുള്ളവര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. അത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തില്ലെന്നാണ് വിവരം.

2016 ന് ശേഷം

2016 ന് ശേഷം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃത്വസ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കൈയ്യാളാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതും പ്രവര്‍ത്തക സമിതിയില്‍ എടുക്കുന്നതും.

ചെന്നിത്തല വന്നാല്‍

ചെന്നിത്തല വന്നാല്‍

ഏതെങ്കിലും ഘട്ടത്തില്‍ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലേക്ക് എടുക്കുന്ന സ്ഥിതി വന്നാല്‍, കേരളത്തില്‍ നിന്ന് മറ്റൊരാളെ ഒഴിവാക്കേണ്ടി വരും എന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി ആകാനാണ് സാധ്യത കൂടുല്‍. എകെ ആന്റണിയും കെസി വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ തുടരും.

പുതിയ സമവാക്യം

പുതിയ സമവാക്യം

രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കുകയും ചെയ്താല്‍, കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമവാക്യങ്ങള്‍ മാറിമറിഞ്ഞേക്കും. എകെ ആന്റണിയ്ക്ക് ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം ആര് എന്നത് നിര്‍ണായക ചോദ്യമാണ്.

രമേശും വേണുഗോപാലും

രമേശും വേണുഗോപാലും

കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ തന്നെ കെസി വേണുഗോപാല്‍ ഗ്രൂപ്പിന് തുടക്കമായിട്ടുണ്ട്. ഇത്രനാളും എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരൊക്കെ തന്നെയാണ് വേണുഗോപാലിന് ഒപ്പമുള്ളതും. ഉമ്മന്‍ ചാണ്ടിയെ പതിയെ പിന്‍മാറുന്നതോടെ കേരളത്തില്‍ ഐ ഗ്രൂപ്പും വേണുഗോപാല്‍ ഗ്രൂപ്പും മാത്രമേ ബാക്കിയാകൂ എന്നും വിലയിരുത്തലുകളുണ്ട്.

 പ്രതിസന്ധി നീങ്ങണം

പ്രതിസന്ധി നീങ്ങണം

മെയ് 20 ന് കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറും. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. എന്തായാലും കോണ്‍ഗ്രസിനുള്ളിലും ദേശീയ നേതൃത്വത്തിനും ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

കുപ്പായം തയ്പിച്ചവര്‍

കുപ്പായം തയ്പിച്ചവര്‍

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ പിന്നെ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും തേടുന്നുണ്ട് ചിലര്‍. സീനിയോരിറ്റി നോക്കിയാല്‍ പിടി തോമസ് ആയിരിക്കും മുന്നില്‍. എന്നാല്‍ എ ഗ്രൂപ്പിന് താത്പര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവാകണം എന്നാണ്. വിഡി സതീശന്റെ പേര് ഹൈക്കമാന്‍ഡിന് മുന്നിലുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവതുര്‍ക്കികള്‍

യുവതുര്‍ക്കികള്‍

ഇതിനിടെ കോണ്‍ഗ്രസിലെ യുവാക്കള്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്. കീഴ് വഴക്കങ്ങള്‍ എല്ലാ മാറ്റി പിസി വിഷ്ണുനാഥിനേയോ ഷാഫി പറമ്പിലിനേയോ പ്രതിപക്ഷ നേതാവാക്കണം എന്നതാണ് ചര്‍ച്ച. കോണ്‍ഗ്രസ് അനുകൂല സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?

ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?

കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Does Congress has place for a fifth Working Committee Member from Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X