കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവണ്‍മെന്റിന് അനുഭാവം കയ്യേറ്റക്കാരോടാണെന്ന് വിളിച്ചറിയിക്കാന്‍ മണിക്ക് ഒട്ടും ലജ്ജ തോന്നുന്നില്ല!!

ഇടതുപക്ഷ ഗവണ്‍മെന്റ് വരുമ്പോഴെല്ലാം റവന്യു വകുപ്പ് സിപിഐ മന്ത്രിമാരുടെ കീഴിലായിരിക്കും. അതിനാല്‍ മൂന്നാറിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാനാവാത്തത് സി പി ഐയുടെകൂടി പരാജയമാണ്‌.

  • By Desk
Google Oneindia Malayalam News

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌

ഇടതുപക്ഷ ഗവണ്‍മെന്റ് വരുമ്പോഴെല്ലാം റവന്യു വകുപ്പ് സിപിഐ മന്ത്രിമാരുടെ കീഴിലായിരിക്കും. അതിനാല്‍ മൂന്നാറിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാനാവാത്തത് സി പി ഐയുടെകൂടി പരാജയമാണ്‌. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയിട്ടുള്ളത് വന്‍കിട തോട്ടം ഉടമകളാണ്. അവരില്‍നിന്നും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ അനുകൂലമായ കോടതി വിധിയുണ്ടായിട്ടുപോലും ഇക്കാലമത്രയും ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചിട്ടില്ല.

ഇപ്പോള്‍ ചെറുകിട കയ്യേറ്റങ്ങളൊഴിപ്പിക്കാനുള്ള ശ്രമംനടക്കുന്നതായി കാണുന്നു. അത് അഭിനന്ദനീയമാണ്. എന്നാല്‍ വന്‍കിടക്കാരെ നേരിടാതെയുള്ള കയ്യേറ്റമൊഴിപ്പിക്കലുകള്‍ പൊതു സമൂഹത്തില്‍ ആശങ്കകള്‍ അവശേഷിപ്പിക്കും. കയ്യേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന പുതിയ ധനിക വിഭാഗം വന്‍കിടക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുക സ്വാഭാവികം. ആ ശബ്ദം ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ജനപ്രതിനിധികളില്‍നിന്നും കേള്‍ക്കുന്നുണ്ട്.

munnar1

പാര്‍ക്കാനിടമില്ലാതെ കൂര കെട്ടുന്നവരെ കയ്യേറ്റക്കാരായി കണ്ടുകൂടാ. അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കി അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറാണ്. അവരെ കുടിയൊഴിപ്പിക്കുകയല്ല, അവകാശപ്പെട്ടിടത്തേക്ക് കുടി പാര്‍പ്പിക്കയാണ് വേണ്ടതെന്നര്‍ത്ഥം. ഭൂരരഹിതരും ഭവനരഹിതരുമായ മുഴുവന്‍പേര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ് വന്‍കിടക്കാരും ചെറുകിടക്കാരും വളച്ചു കെട്ടിയിരിക്കുന്നത്. ആദിവാസികളെയും തോട്ടംതൊഴിലാളികളെയും നരകയാതനകളിലേക്ക് തള്ളുന്നവര്‍ അവരുടെ ഭൂഅവകാശം കൊള്ളയടടിച്ചിരിക്കുന്നു.

കയ്യേറ്റം ഒരവകാശമാണെന്ന മട്ടില്‍ പുലമ്പാന്‍ നേതാക്കള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഒഴിപ്പിക്കാനോ അക്കാര്യം വിളിച്ചുപറയാനോ വരുന്നവരെ നേരിട്ടുകളയുമെന്നാണ് ഭീഷണി. ഗവണ്‍മെന്റിന് അനുഭാവം കയ്യേറ്റക്കാരോടാണെന്നു വിളിച്ചറിയിക്കാന്‍ മന്ത്രി മണിക്ക് ഒട്ടും ലജ്ജ തോന്നുന്നില്ല. അതിനിടയിലും ഉറച്ച മനസ്സോടെ ഒഴിപ്പിക്കലുകള്‍ ആരംഭിക്കാന്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും കാണിക്കുന്ന പുതിയ തയ്യാറെടുപ്പുകളെ പ്രശംസിക്കാതെ വയ്യ.പക്ഷെ വലിയ കയ്യേറ്റങ്ങളെ ഒഴിപ്പിച്ചു തുടങ്ങുമ്പോഴേ ദൗത്യത്തിന്റെ ആത്മാര്‍ത്ഥത ആര്‍ക്കും ബോധ്യമാകൂ. അനുകൂലമായ പുതിയ ഭൂനിയമങ്ങള്‍കൂടി അജണ്ടയില്‍ വേണം.

വ്യാജപട്ടയങ്ങളനുവദിച്ചും കയ്യേറ്റങ്ങള്‍ക്കുനേരെ കണ്ണടച്ചും മുന്‍കാലങ്ങളില്‍ ചെയ്ത അപരാധങ്ങള്‍ ഏറ്റുപറയാന്‍ തെറ്റു തിരുത്തുന്നു എന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. മന്ത്രി മണിക്കും മന്ത്രി ചന്ദ്രശേഖരനും ഇടയില്‍ എന്തെങ്കിലും ദൂരമുണ്ടെങ്കില്‍ അതു വ്യക്തമാകേണ്ടത് അങ്ങനെയാണ്.

English summary
Dr Azad about Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X