കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നോ രണ്ടോ ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഒരു മഹാ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ കഴിയുമോ??

  • By Desk
Google Oneindia Malayalam News

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌

ലക്ഷക്കണക്കിന് അംഗങ്ങളുള്ള, സൈനിക ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുള്ള ഒരു വമ്പന്‍ പ്രസ്ഥാനം നിസ്സാരരോ ദുര്‍ബ്ബലരോ ആയ നാലോ അഞ്ചോ ആളുകളെ ചൂണ്ടി ഇവരിതാ ഞങ്ങളെ ഇല്ലാതാക്കുന്നേയെന്ന് നിലവിളിക്കുകയാണ്. വിരലിലെണ്ണാവുന്നവരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഒരു മഹാ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സാധിക്കുമോ?

ഭയമാണ് അവരെ ദുര്‍ബ്ബലരാക്കുന്നത്. തങ്ങളുടെ ആയുധമൊന്നും ഫലിക്കുന്നില്ലല്ലോ എന്ന ഖേദം അവരില്‍ കുമിയുന്നു. തിന്മകളുടെ ഭാരം യുക്തികൊണ്ട് ലഘൂകരിക്കാനാവുന്നില്ല. തെറ്റ് ആരെങ്കിലും സദ്ബുദ്ധിയോടെ ചൂണ്ടിക്കാട്ടിയാലും ഖേദവും സങ്കോചവും അമര്‍ഷവും അവരെ കീഴ്പ്പെടുത്തുന്നു. ഞങ്ങളെ തിരുത്താന്‍ നിങ്ങളാര് എന്നവര്‍ അട്ടഹസിക്കും. യുക്തിപൂര്‍വ്വം വിശദീകരിക്കാനുള്ള ശേഷിയോ സാവകാശമോ അവരിലാരും പ്രകടിപ്പിക്കില്ല. ആകാരത്തിന്റെ വലുപ്പമോ ശേഷിയോ അവരുടെ ഭാഷയെ വിനീതമാക്കില്ല.

indian-army

ഗുണ്ടകളെപ്പോലെയോ ക്വട്ടേഷന്‍സംഘങ്ങളെപ്പോലെയോ തിന്മകളെ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നു എന്നാണവരുടെ ധാരണ. ഒരടി പിന്നോട്ടു വലിയുന്നതും കുതിപ്പുകളുടെ അനിവാര്യതയാണെന്ന ബാലപാഠം വിസ്മരിക്കപ്പെടുന്നു. എല്ലാവരും ഞങ്ങള്‍ക്കെതിരാവുന്നു എന്ന ഏതുറക്കത്തിലെയും ഞെട്ടിച്ചാടല്‍ അതിയായ കുറ്റബോധത്തിന്റെ സൃഷ്ടിയാണ്. സ്വയംവിമര്‍ശനത്തിലൂടെയും സ്വയം പുതുക്കലിലൂടെയും മാത്രമേ ഈ രോഗാവസ്ഥയെ മറികടക്കാനാവൂ.

ഇളംകാറ്റിലുലയുന്നതോ തകരുന്നതോ ആവില്ല ഒരു വിമോചന പ്രസ്ഥാനവും. എന്നാല്‍ ദര്‍ശനം നഷ്ടപ്പെട്ട ഏത് ബൃഹദ് രൂപവും കുഞ്ഞുകാറ്റില്‍ അടിയിടറി വീഴും. നമുക്കു വേണ്ടത് കരുത്തുറ്റ ദര്‍ശനവും കരുത്തുള്ള പ്രസ്ഥാനവുമാണ്.

English summary
Dr azad about social movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X