കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയുന്പോള്‍ പണിയൊന്നും ഇല്ല, പക്ഷേ കോടികള്‍ ആസ്തിയുണ്ട്! രാഷ്ട്രീയക്കാരെങ്ങനെ കോടീശ്വരന്‍മാരാകുന്നു?

  • By Desk
Google Oneindia Malayalam News

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലാണോ , രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തൊഴിലാളികളാണോ എന്നെല്ലാമുള്ള സന്ദേഹങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലാണെങ്കില്‍ അതിന്റെ സേവന വേതന വ്യവസ്ഥകള്‍ എപ്രകാരമാണ്? പൊതുപ്രവര്‍ത്തനം സൗജന്യ സേവനമാണെങ്കില്‍ ആരൊക്കെയാണ് പൊതു പ്രവര്‍ത്തകരെന്നും അവരെങ്ങനെ ജീവിക്കുന്നുവെന്നും ആലോചിക്കേണ്ടിവരും.

Money

എല്ലാ മനുഷ്യരും തൊഴിലെടുത്താണ് ജീവിക്കേണ്ടത്. തൊഴിലിന് ഫലമുണ്ടാകണം. കൂലിയും വേണം. തൊഴിലിനു പുറത്തുള്ള ഇടപെടലാണ് പരസ്പര സഹായം. അവിടെ വ്യവസ്ഥകളല്ല ധാര്‍മ്മികത അഥവാ മൂല്യബോധമാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍, നവമുതലാളിത്തം വലിയ അട്ടിമറിയാണ് സൃഷ്ടിച്ചത്.സഹായ വ്യവസായം, സാന്ത്വന വ്യവസായം എന്നിങ്ങനെ അതെല്ലാം വിലപേശല്‍ വ്യവഹാരങ്ങളുടെ പട്ടികയിലേക്കാണ് മാറിയത്. സ്വാഭാവികമാിയും പൊതുരംഗത്തേക്ക് ലാഭേച്ഛാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ തള്ളിക്കയറി. രാഷ്ട്രീയം ലാഭകരമായ വ്യവസായമാണെന്നുവന്നു.

മനുഷ്യ വിഭവം കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് വ്യവസ്ഥാവല്‍ക്കൃത രാഷ്ട്രീയത്തിന്റെ നേതാക്കള്‍ക്കാണ്. നിശ്ചയിക്കപ്പെട്ടതോ രേഖപ്പെടുത്തപ്പെട്ടതോ ആയ വരുമാനമില്ലെങ്കിലും പലരുടെയും ജീവിത നിലവാരത്തില്‍ വലിയ ഉയര്‍ച്ചയുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് കുടിലുകള്‍ കൊട്ടാരങ്ങളായി. ആസ്തി വര്‍ദ്ധിച്ചു. തൊഴില്‍ രാഷ്ട്രീയമാണെന്നും തനിക്ക് രണ്ടോ മൂന്നോ കോടിയുടെ ആസ്തിയുണ്ടെന്നും അഭിമാനപൂര്‍വ്വം പറയാമെന്നായി.

Money

പല രാജ്യങ്ങളിലും പ്രധാനമന്ത്രി പദമൊഴിഞ്ഞാല്‍ സ്വന്തം തൊഴിലിലേക്കു തിരിച്ചുപോകുന്ന ജനനേതാക്കളെ നാം കണ്ടിട്ടുണ്ട്. അവിടെയൊന്നും രോഷ്ട്രീയപ്രവര്‍ത്തനം തൊഴിലല്ല. തൊഴിലിനു പുറത്തുള്ള സേവനമാണ്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ലാഭകരമായ തൊഴിലായിരിക്കുന്നു.

എല്ലാം ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കുന്ന സമര്‍പ്പിത രാഷ്ട്രീയ ജീവിതങ്ങള്‍ നമ്മെ നയിച്ചിട്ടുണ്ട്. അവരൊന്നും പദവികള്‍ക്കു പിറകേ പോയില്ല. ആസ്തി വര്‍ദ്ധിപ്പിച്ചില്ല. കുമിയുന്ന പണത്തില്‍ ചൂഷണത്തിന്റെ ചോരക്കറ കാണുമെന്നാണ് അവര്‍ പഠിപ്പിച്ചത്. ഇപ്പോള്‍ നേതാക്കന്മാര്‍ കോടികളുടെ ആസ്തിയിലേക്കു കുതിക്കുന്നത് എങ്ങനെയാണെന്ന് ജനങ്ങളറിയേണ്ടേ? തൊഴിലുള്ളവര്‍ക്കുതന്നെ സമ്പാദിക്കാന്‍ പ്രയാസമുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കണം.

പണം എങ്ങനെയുണ്ടായി എന്നു ചോദിക്കരുതെന്ന് ഒരലിഖിത നിയമമുള്ളതുപോലെ തോന്നുന്നു. പണമുള്ളവരെയും പദവിയുള്ളവരെയും വാഴ്ത്തുന്ന വിധേയ ജനാധിപത്യമാണ് പുരോഗമനപരം എന്നു കരുതുന്നവരുടെ നിര നീളുകയാണ്. എല്ലാ സ്വത്തും മോഷണമാണ് അഥവാ കയ്യേറ്റമാണെന്ന് പറയുന്നവരുടെ പരമ്പരയ്ക്ക് എന്തുപറ്റിക്കാണും?

English summary
Dr Azad writes about , how politicians earn money without a Job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X