കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയില്‍ ഓക്‌സിജന്റെ അളവ് ഞെട്ടിപ്പിക്കും വിധം കുറയുന്നു... ശ്വാസം കിട്ടാതെ മരിക്കും?

Google Oneindia Malayalam News

ലോകം ഒരു നാള്‍ അവസാനിക്കും എന്ന് ഉറപ്പാണ്. അതിപ്പോള്‍ ഉല്‍ക്ക വീണിട്ടാണോ, ഭൂകമ്പം ഉണ്ടായിട്ടാണോ, വെള്ളപ്പൊക്കം ഉണ്ടായിട്ടാണോ അതോ അന്യഗ്രഹ ജീവികള്‍ ആക്രമിച്ചിട്ടാണോ എന്ന കാര്യത്തില്‍ മാത്രമേ സംശയം ഉള്ളൂ പലര്‍ക്കും. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ലോകാവസാനത്തിന്റെ കാരണക്കാര്‍ നമ്മള്‍ മനുഷ്യര്‍ തന്നെയാകും എന്ന് ഉറപ്പാണ്.

ഏത് ജീവിവര്‍ഗ്ഗത്തിനും ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ സാധനം ആണ് ജീവവായു, അതായത് ഓക്‌സിജന്‍. ആ ജീവവായുവിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ അതിന്റെ കാരണം മാത്രം ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല.

Read Also: വ്യാഴത്തിന്റെ 'ചന്ദ്രനില്‍' വെള്ളമുണ്ടെന്ന് തെളിഞ്ഞു... ജീവനും ഉണ്ടാകാം; ഇനി അങ്ങോട്ട് നോക്കാം

Read Also: ടൂര്‍ പാക്കേജ് അന്യഗ്രഹങ്ങളിലേക്കുമാവാം; മൂന്ന് പുതിയ അന്യഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

സയന്‍സ് മാഗസിനില്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡാനിയേല്‍ സ്റ്റോള്‍പറാണ് ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്.

Read Also: 2016 ല്‍ ദുരന്തങ്ങള്‍ ഒഴിയില്ല, മനുഷ്യകുലം തകര്‍ക്കാന്‍ 'പ്‌ളാനറ്റ് എക്‌സ്' , നാശം കുറിച്ച് ഏപ്രില്‍

ഓക്‌സിജന്‍ കുറഞ്ഞാല്‍

ഓക്‌സിജന്‍ കുറഞ്ഞാല്‍

അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ കുറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക? ശ്വാസം മുട്ടും, അത്ര തന്നെ. ഓക്‌സിജന്‍ ഇല്ലാതെ ഒരു ജീവിവര്‍ഗ്ഗത്തിവനും ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല.

 ഓക്‌സിജന്‍ കുറയുന്നു

ഓക്‌സിജന്‍ കുറയുന്നു

അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരികയാണെന്നാണ് ഡാനിയേല്‍ സ്‌റ്റോള്‍പറിന്റെ കണ്ടെത്തല്‍. പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് മാത്രം ഉത്തരമില്ല.

 എത്ര കുറഞ്ഞു

എത്ര കുറഞ്ഞു

കഴിഞ്ഞ എട്ട് ലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 0.7 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പ്രശ്‌നം?

പ്രശ്‌നം?

എട്ട് ലക്ഷം വര്‍ഷങ്ങള്‍ കൊണ്ടാണ് ഓക്‌സിന്റെ ഌ് 0.7 ശതമാനം കുറഞ്ഞത്. ഇത് ഭൂമിയിലെ ജീവനെ അങ്ങനെ പെട്ടെന്നൊന്നും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ദ്രവിച്ച് പോകുന്നോ?

ദ്രവിച്ച് പോകുന്നോ?

ഓക്‌സിജനും ഒരു മൂലകം ആണ്. ഇരുമ്പില്‍ എങ്ങനെയാണ് തുരുമ്പ് വരുന്നത്? ഇരുമ്പും ഓക്‌സിജനും കൂടി ചേരുമ്പോഴാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണോ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നത് എന്ന് ചിലര്‍ സംശയിക്കുന്നുണ്ട്.

 കണ്ടെത്തിയത്

കണ്ടെത്തിയത്

ഗ്രീന്‍ലാന്‍ഡിലും അന്റ്‌റാര്‍ട്ടിക്കയിലും മഞ്ഞില്‍ ഉണ്ടായ വായു കുമിളകളിലെ ഓക്‌സിന്റെ അളവ് പരിശോധിച്ചാണ് ഇത്തരം ഒരു താരതമ്യ പഠനം നടത്തിയിട്ടുള്ളത്.

English summary
A new study shows Earth’s oxygen levels continue to decline, a phenomena that has puzzled scientists. The study, published in Science by Princeton University professor Daniel Stolper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X