കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

Google Oneindia Malayalam News

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ ആയിരുന്നു താര സംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ട്വന്റി-20 മാതൃകയില്‍ നിര്‍മിക്കുന്ന സിനിമയില്‍ ഭാവന ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ബാബു അതിന് വിശദീകരണവും ചമച്ചു.

'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം

പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞുപൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു

മരിച്ചു പോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ, അതുപോലെ സംഘടനയില്‍ ഇല്ലാത്തവരെ അഭിനയിപ്പിക്കാനും പറ്റില്ല എന്നമട്ടിലായിരുന്നു വിശദീകരണം. ഇത് വിവാദമായപ്പോള്‍ ബാബു നല്‍കിയ വിശദീകരണം ആണ് അതിലും ചിരിപ്പിക്കുന്നത്. ട്വന്റി-20 എന്ന സിനിമയിലെ ഭാവനയുടെ കഥാപാത്രത്തെ ആണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു അത്. എന്നാല്‍ ബാബു ഇക്കാര്യങ്ങളും കൂടി ഒന്ന് വിശദീകരിക്കുമോ...

ആ കഥാപാത്രം മരിച്ചോ...?

ആ കഥാപാത്രം മരിച്ചോ...?

അശ്വതി നമ്പ്യാര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിട്ടാണ് ഭാവന ട്വന്റി-20 എന്ന സിനിമയില്‍ അഭിനയിച്ചത്. മമ്മൂട്ടിയുടെ അനിയത്തിയായും ദിലീപിന്റെ കാമുകിയായും ആയിരുന്നു ആ വേഷം. ആ കഥാപാത്രം മരിക്കുന്നതായി ആ സിനിമയില്‍ എവിടേയെങ്കിലും പരാമര്‍ശിക്കുന്നുണ്ടോ?

ജോസൂട്ടന്‍ അറിയണ്ടേ

ജോസൂട്ടന്‍ അറിയണ്ടേ

ട്വന്റി-20 യില്‍ ജോസൂട്ടന്‍ ആയി അഭിനയിച്ച ആളാണല്ലോ ഇടവേള ബാബു. അപ്പോള്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം കോമ സ്‌റ്റേജില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന് വ്യക്തമായി പറയുന്ന കാര്യങ്ങള്‍ ജോസൂട്ടനും അറിഞ്ഞിരുന്നില്ലേ.

എന്തായാലും ഭാവന, ട്വന്റി-20 യില്‍ അവതരിപ്പിച്ച കഥാപാത്രം ആ സിനിമയില്‍ മരിക്കുന്നില്ല.

ദിലീപ് ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ...

ദിലീപ് ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ...

ട്വന്റി 20 യില്‍ ആദ്യം കൊല്ലപ്പെടുന്ന കഥാപാത്രമാണ് ദിലീപിന്റെ കാര്‍ത്തിക് വര്‍മ. സത്യത്തില്‍ ദിലീപിന്റെ കൊലപാതകവും ഭാവനയുടെ ദുര്യോഗവും ആണ് സിനിമയുടെ യഥാര്‍ത്ഥ നട്ടെല്ല.

ക്രൂരമായി കൊല്ലപ്പെട്ട് ശരീരഭാഗങ്ങള്‍ പല സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട കാര്‍ത്തിക വര്‍മ എന്തായാലും മരിച്ചിട്ടുണ്ട്. അപ്പോള്‍ കാര്‍ത്തിക് വര്‍മയെ അവതരിപ്പിച്ച ദിലീപും ട്വന്റി 20 മാതൃകയില്‍ നിര്‍മിക്കുന്ന സിനിമയില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം അല്ലേ...

സിദ്ദിഖും കാണില്ല

സിദ്ദിഖും കാണില്ല

ട്വന്റി 20 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ആളാണ് മാധവ മേനോന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖ്. എന്നാല്‍ സിനിമയുടെ അവസാനം സിദ്ദിഖിനെ സുരേഷ് ഗോപി വെടിവച്ച് കൊല്ലുകയാണ്. അതുകൊണ്ട് തന്നെ കഥാപാത്രം മരിച്ച സാഹചര്യത്തില്‍ എഎംഎംഎ നിര്‍മിക്കുന്ന അടുത്ത സിനിമയില്‍ സിദ്ദിഖും ഉണ്ടാവില്ലെന്ന് കരുതാം അല്ലേ...

ഇന്ദ്രജിത്തിനേയും മനോജ് കെ ജയനേയും പറ്റുമോ

ഇന്ദ്രജിത്തിനേയും മനോജ് കെ ജയനേയും പറ്റുമോ

മരിച്ച കഥാപാത്രത്തെ ഒഴിവാക്കുക എന്നതാണ് ഇടവേള ബാബുവിന്റെ ലോജിക് എങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ആളാണ് അരുണ്‍ കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്ത്. മഹീന്ദ്രനെ അവതരിപ്പിച്ച മനോജ് കെ ജയനും ഗണേശനെ അവതരിപ്പിച്ച ഷമ്മി തിലകനും അടുത്ത സിനിമയില്‍ ഒരിക്കലും ഉണ്ടാകില്ലെന്നും പ്രതീക്ഷിക്കാം അല്ലേ...

അവിടെ അവസാനിപ്പിച്ചിരുന്നെങ്കില്‍

അവിടെ അവസാനിപ്പിച്ചിരുന്നെങ്കില്‍

ഭാവന, താരസംഘടനയുടെ അടുത്ത സിനിമയില്‍ ഉണ്ടാകുമോ എന്നായിരുന്നു നികേഷ് കുമാറിന്റെ ചോദ്യം. ഉണ്ടാവില്ലെന്ന് ഇടവേള ബാബു പറയുകയും ചെയ്തു. സംഘടനയില്‍ അംഗങ്ങളായവരെ മാത്രമായിരിക്കും സിനിമയില്‍ അഭിനയിപ്പിക്കുക എന്ന് പറഞ്ഞ് അവസാനിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും വിവാദമുണ്ടാകുമായിരുന്നില്ല.

പറഞ്ഞതും, തിരുത്തിയതും എല്ലാം

പറഞ്ഞതും, തിരുത്തിയതും എല്ലാം

ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ല. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നും പറഞ്ഞു. പിന്നീട് വിവാദമായപ്പോഴാണ് ഇത് തിരുത്തിയത്. സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നതാണ് ഉദ്ദേശിച്ചത് എന്ന്. എന്നാല്‍ സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നതായി എവിടേയും പറയുന്നില്ല.

മൊഴിമാറ്റിയ വിവാദം

മൊഴിമാറ്റിയ വിവാദം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൊഴിമാറ്റിയ സംഭവവും ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞകാര്യത്തെ കുറിച്ചായിരുന്നു പരാമര്‍ശം. തനിക്ക് രേഖാമൂലം പരാതി കിട്ടിയിട്ടില്ല എന്ന നിലപാടിലാണ് ഇടവേള ബാബു നില്‍ക്കുന്നത്.

പാര്‍വ്വതിയുടെ രാജി

പാര്‍വ്വതിയുടെ രാജി

ഇടവള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്ക് പിറകേയാണ് നടി പാര്‍വ്വതി തെരുവോത്ത് താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്നത്. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവും ആയ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍വ്വതി എഴുതിയത്.

Recommended Video

cmsvideo
Idavela babu's reply to Parvathy Thiruvoth | Oneindia Malayalam

English summary
Edavela Babu lied about the character of Bhavan in Twenty 20 movie. Her character in that movie was not died or killed, but in comma stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X