കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലി പെരുന്നാളില്‍ അറിയേണ്ട കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഹജ്ജിന്റെ വിശുദ്ധിയും പ്രവാചകന്റെ ത്യാഗവും ആണ് ഓരോ മുസല്‍മാന്റേയും ബലിപെരുന്നാളിനെ സാര്‍ത്ഥകമാക്കുന്നത്.

ത്യാഗ സ്മരണയാണ് ബലിപെരുന്നാള്‍. ദൈവത്തിന്റെ ഇച്ഛക്ക് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ പിതാവിന്റേയും പുത്രന്റേയും സ്മരണ. ബലിപെരുന്നാളിന്റെ പ്രധാന സവിശേഷത ബലി കര്‍മം ആണ്. ബലികൊടുക്കപ്പെട്ട മൃഗത്തിന്റെ മാംസം പിന്നീട് വിശ്വാസികള്‍ക്കായി വിതരണം ചെയ്യും.

ബലി പെരുന്നാളിന് കുറിച്ചുള്ള അഞ്ച് കാര്യങ്ങള്‍

ത്യാഗ സ്മരണ

ത്യാഗ സ്മരണ

ഇബ്രാഹിം നബി ഒരു സ്വപ്‌നം കണ്ടു. തന്റെ ഏക മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ ദൈവം ആവശ്യപ്പെടുന്നതായിരുന്നു ആ സ്വപ്നം. ഇബ്രാഹിം ദൈവത്തിന്റെ വചനം നിറവേറ്റാന്‍ തീരുമാനിച്ചു. വെറും പതിമൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇസ്മായില്‍ പിതാവിന്റെ ഇച്ഛക്ക് എതിര് നിന്നില്ല. ബലിയുമായി മുന്നോട്ട് പോകാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. ബലിയുടെ അവസാന സിമിഷം, ഇബ്രീഹിമിന്റെ വാള്‍ ഇസ്മായിലിന്റെ കഴുത്തിന് മുകളില്‍ വീഴുന്നതിന് തൊട്ട് മുമ്പ് വീണ്ടും ദൈവവചനം ഉണ്ടായി. നിങ്ങള്‍ പരീക്ഷണത്തെ മറി കടന്നിരിക്കുന്നു. ഇസ്മായിലിന് പകരം ഒരു മൃഗത്തെ ബലി നല്‍കുക.

ബലി

ബലി

ഇബ്രാഹിം നബിയുടെ ആ ത്യാഗ സന്നദ്ധതയുടെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. തങ്ങളുടെ കഴിവിനനുസരിച്ച് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ദിനത്തില്‍ ആടിനേയോ ചെമ്മരിയാടിനേയോ ഒട്ടകത്തേയോ ബലി നല്‍കുന്നു. തങ്ങളുടെ ആവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കി വരുന്നത് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.

നമസ്‌കാരവും മാംസ വിതരണവും

നമസ്‌കാരവും മാംസ വിതരണവും

പെരുന്നാള്‍ നമസ്‌കാരവും ബലിമൃഗത്തിന്റെ മാംസ വിതരണവും ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്

ഹജ്ജ്

ഹജ്ജ്

ബലി പെരുന്നാളിനോടനുബന്ധിച്ചാണ് വര്‍ഷാവര്‍ഷമുള്ള ഹജ്ജ് തീര്‍ത്ഥാടനം നടക്കാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസകളാണ് ഹജ്ജ് നിര്‍വ്വഹിക്കാനായി മെക്കയില്‍ എത്തുന്നത്.

ചരിത്രത്തിലൂടെയുള്ള യാത്ര

ചരിത്രത്തിലൂടെയുള്ള യാത്ര

ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ലോക നന്‍മക്കായി സ്വയം സമര്‍പ്പിച്ച പ്രവാചകന്‍മാരുടെ പുണ്യഭൂമികളിലൂടെയാണ് ഹജ്ജിന്റെ യാത്ര . പ്രാര്‍ത്ഥനാ നിര്‍ഭരമായ ഈ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന ഓരോ ഹാജിയുടേയും മനസ്സ് ഒരു നവജാത ശിശുവിനെ പോലെ നിര്‍മലമായിരുക്കും എന്നാണ് പറയുന്നത്.

English summary
One of two feast festivals celebrated by Muslims, Eid al-Adha falls on the 10th day of the Islamic calendar's last month, Zil Hijjah or Dhu al-Hijjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X