കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈതച്ചക്ക ചതിച്ച പാല! ഫാനും ചെണ്ടയും കൊണ്ട് എന്തുണ്ടാകും... രണ്ടിലയില്ലെങ്കില്‍ കഷ്ടം

Google Oneindia Malayalam News

കോട്ടയം: കെഎം മാണി മരിക്കും വരെ കേരള കോണ്‍ഗ്രസ് എം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. ആ ചിഹ്നം തന്നെയാണ് തങ്ങളുടെ ഐശ്വര്യം എന്ന് കെഎം മാണിയും പാര്‍ട്ടിക്കാരും കരുതിപ്പോന്നിരുന്നു.

കോട്ടയത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജോസ്! വീണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവാഹം, ഇത്തവണ 30 പേര്‍കോട്ടയത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജോസ്! വീണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവാഹം, ഇത്തവണ 30 പേര്‍

കെഎം മാണിയുടെ മരണശേഷം പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആണ് ആ ചിഹ്നത്തിന്റെ വില കേരള കോണ്‍ഗ്രസ് ശരിക്കും അറിഞ്ഞത്. ജോസും ജോസഫും തമ്മിലുള്ള പ്രശ്‌നം കാരണം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത് കൈതച്ചക്ക ചിഹ്നത്തിലായിരുന്നു. ആ തിരഞ്ഞെടുപ്പിന്റെ ഫലം പോലെ ആകുമോ ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലവും എന്നാണ് ചിലരുടെ സംശയം...

രണ്ടില

രണ്ടില

കേരള കോണ്‍ഗ്രസ് എം ഏറെക്കാലമായി സൂക്ഷിക്കുന്ന പാര്‍ട്ടി ചിഹ്നമാണ് രണ്ടില. അത് കിട്ടുക എന്നതാണ് ജോസ് കെ മാണിയുടേതായാലും പിജെ ജോസഫിന്റേതായാലും ലക്ഷ്യം. ചിഹ്നവും പേരും കിട്ടിയാല്‍ പാതി ജയിച്ചു എന്ന മട്ടാണ്.

ആദ്യം ജോസിന്

ആദ്യം ജോസിന്

നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണിയ്ക്ക് ചിഹ്നം ലഭിക്കുന്ന വിധത്തില്‍ ആയിരുന്നു തീരുമാനം വന്നത്. എന്നാല്‍ ജോസഫ് ഹൈക്കോടതിയില്‍ പോയി അത് സ്‌റ്റേ ചെയ്യിക്കുകയായിരുന്നു. എന്തായാലും അന്തിമ ഉത്തരവ് വരാത്തതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് കൂട്ടര്‍ക്കും രണ്ടില കിട്ടില്ലെന്ന് ഏറെക്കുറെ തീര്‍പ്പായി.

ചെണ്ടയും ഫാനും

ചെണ്ടയും ഫാനും

പിജെ ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന ചിഹ്നം ചെണ്ടയാണ്. ജോസ് കെ മാണിയ്ക്ക് കിട്ടിയത് ടേബിള്‍ ഫാനും. എന്തായാലും മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ ഇരു കൂട്ടര്‍ക്കും ഈ ചിഹ്നങ്ങള്‍ കൊണ്ട് തൃപ്തരാകേണ്ടി വന്നിരിക്കുകയാണ്.

കൈതച്ചക്കയില്‍ മത്സരിച്ചപ്പോള്‍

കൈതച്ചക്കയില്‍ മത്സരിച്ചപ്പോള്‍

കെഎം മാണിയുടെ മരണശേഷം നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കിലും ജോസും ജോസഫും തമ്മിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി ചിഹ്നം ഇല്ലാതെ മത്സരിക്കേണ്ടി വന്നു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി പാലാ മണ്ഡലം കൈവിട്ടുപോവുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

ഈ തദ്ദേശ തിരഞ്ഞെടുപ്പ് ജോസ് കെ മാണിയേയും പിജെ ജോസഫിനേയും സംബന്ധിച്ച് ശക്തി പ്രകടനത്തിനുള്ള വേദിയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ശക്തി പ്രകടിപ്പിക്കാമായിരുന്നു എന്ന തോന്നലിലാണ് ഇരു പക്ഷക്കാരും.

എന്തുകൊണ്ട് ചിഹ്നം

എന്തുകൊണ്ട് ചിഹ്നം

ഓരോ പാര്‍ട്ടിയുടേയും തിരഞ്ഞെടുപ്പ് ചിഹ്നം പാര്‍ട്ടി അണികള്‍ക്ക് ഏറെ വൈകാരികമായ ഒന്നാണ്. പഴയ വോട്ടര്‍മാര്‍ ആണെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പോലും നോക്കാതെ ചിഹ്നം നോക്കാതെ ആയിരിക്കും വോട്ട് ചെയ്യുക. ഇതൊക്കെ തന്നെയാണ് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിനുള്ള കാരണവും.

നിയമസഭ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍

നിയമസഭ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോയേക്കും. അതിനിടയില്‍ ഹൈക്കോടതി വിധി വന്നാല്‍ കാര്യങ്ങള്‍ അതിനനുസരിച്ച് തീരുമാനിക്കേണ്ടിയും വരും. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും രണ്ടില ആര്‍ക്ക് കിട്ടും എന്നതില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 <strong>'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും</strong> 'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും

അടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യംഅടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യം

പികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കംപികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കം

English summary
Election Symbol is very much important for Jose K Mani and PJ Joseph this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X