കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിഞ്ചന്തയിലെ പാന്‍മസാലക്കും വില കൂടുമോ?

  • By Soorya Chandran
Google Oneindia Malayalam News

കേരളത്തില്‍ പാന്‍മസാല നിരോധിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം ആകാറാകുന്നു . പക്ഷേ പെട്ടിക്കടകളിലും ചില വലിയ കടകളിലും പോലും ഇതിന്റെ വില്‍ന ഇപ്പോഴും സജീവമാണ്. ദിവസവും ടണ്‍ കണക്കിന് പാന്‍മസാലയും പാന്‍ ഉത്പന്നങ്ങളും ആണ് തീവണ്ടികയറി കേരളത്തിലെത്തുന്നത്.

പാന്‍ ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാാര്‍ സാഹസപ്പെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. പക്ഷേ സംഭവിച്ചതോ മറ്റൊന്നായിരുന്നു.

Pan Masala

നേരത്തെ ചുരുങ്ങിയ വിലക്ക് കിട്ടിയിരുന്നു പാന്‍മസാലയും ഗുട്കയും ചൈനി ഗൈനിയുമൊക്കെ ഇപ്പോള്‍ പല മടങ്ങ് ഉയര്‍ന്ന വിലക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഇതിന്റെയൊക്കെ വില ഇനിയും കൂട്ടാന്‍ കച്ചവടക്കാര്‍ക്ക് അവസരമൊരുക്കി കേന്ദ്ര സര്‍ക്കാരും ഒരു നടപടിയെടുത്തിട്ടുണ്ട്.

പാന്‍ ഉത്പനങ്ങളുടേയും മറ്റ് ചില പുകയില ഉത്പന്നങ്ങളുടേയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. വില കൂട്ടി പുകയില ഉത്പന്നങ്ങളുടെ വില്‍പന കുറക്കാനല്ല ഇത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഖജനാവില്‍ പണം ഇരിക്കട്ടെ എന്ന് കരുതിയാണ്.

കേരളത്തില്‍ ഇപ്പോള്‍ മലയാളികളേക്കാള്‍ കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികളാണല്ലോ. പാന്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യക്കാരെ വെല്ലാന്‍ ലോകത്ത് ഒരാള്‍ക്കും കഴിയില്ല. ചൊട്ടയിലെ ശീലം ചൊടലവരെ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഇവരുടെ പ്രകടനം. കേരളത്തില്‍ പാന്മസാല നിരോധിച്ചാലും അവര്‍ക്കിത് കിട്ടിയേ തീരൂ.

ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് കേരളത്തിലെ കച്ചവടക്കാര്‍. എത്ര വില കൂട്ടി കൊടുത്താലും വാങ്ങാന്‍ ആളുണ്ടാകുന്പോള്‍ നിരോധനത്തിനൊക്കെ എന്ത് വില?

പെട്ടെന്ന് ഓടിച്ചെന്ന് ഒരു കടയില്‍ കയറി ചോദിച്ചാലൊന്നും ആര്‍ക്കും ഈ പറയുന്ന സാധനങ്ങളൊന്നും കിട്ടില്ല. കടക്കാരന് വിശ്വാസം വരണം. അതിന് പരിചയാക്കാര്‍ ആരെങ്കിലും കൂടെ വേണം. അതും അല്ലെങ്കില്‍ സ്ഥിരക്കാരാവണം. മറ്റ് സാധനങ്ങള്‍ എടുത്ത് നല്‍കുന്നതിന്റെ കൂട്ടത്തില്‍, രഹസ്യമായി കടലാസില്‍ പൊതിഞ്ഞാണ് പാന്‍ ഉത്പന്നങ്ങളും നല്‍കുക. പെട്ടെന്ന് കണ്ടാല്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ല.

പരിശോധനക്കോ നിരീക്ഷണത്തിനോ ഒന്നും കാര്യമായി അധികൃതര്‍ ആരും രംഗത്ത് വരാറില്ല. ഇനി പരിശോധന നടത്തുകയാണെങ്കില്‍ തന്നെ കടയുടമക്ക് നേരത്തെ വിവരം കിട്ടിയിട്ടും ഉണ്ടാകും. പലപ്പോഴും തീവണ്ടികളില്‍ ആളില്ലാതെ വരുന്ന കെട്ടുകണക്കിന് പാന്‍ ഉത്പന്നങ്ങള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്.

എന്തായാലും പാന്‍മസാലക്ക് നിരോധനം വന്നത് ഗുണകരമായത് കച്ചവടക്കാര്‍ക്ക് മാത്രമാണ്. രണ്ടും മൂന്നും ഇരട്ടി ലാഭം കൂടുതല്‍ ഉണ്ടാക്കുന്നുണ്ട് അവര്‍. ഇനി എക്‌സൈസ് തീരുവ കൂടി കൂട്ടി എത്ര ഇരട്ടി വിലക്കായിരിക്കും ഇവ വില്‍ക്കുന്നത് എന്ന് കണ്ടറിയാം.

English summary
Excise duty of Pan Masala increased; will it influence the black market in Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X