കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനസ് തലച്ചോറിലോ ഹൃദയത്തിലോ? ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ചോദ്യം

Google Oneindia Malayalam News

Recommended Video

cmsvideo
വിസ്മയങ്ങള്‍കൊണ്ട്‌ അമ്മാനമാടിക്കുന്ന അബോധ മനസ്സ് | Oneindia Malayalam

ശാസ്ത്രം ഇത്രയൊക്കെ വികസിച്ചിട്ടും മനുഷ്യന് ഇന്നും കൃത്യമായിട്ട് ഉത്തരം കിട്ടാത്ത ഒന്നാണ് മനുഷ്യ മനസ്സ്. ശരിക്കും എവിടെയാണ് നമ്മുടെ മനസ്സ്. നിത്യജീവിത്തില്‍ ഉപയോഗിക്കുന്ന പല പ്രയോഗങ്ങളിലും മനസ്സിനെ നാം കൂട്ടു പിടിക്കാറുണ്ട്. മനസ്സറിഞ്ഞു പറയുന്നു, മനസ്സിലാകുന്നില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ മനസ്സ് തലച്ചോറിലോ ഹൃദയത്തിലോ ആണെന്ന് ധാരണയാണ് നമുക്ക് ഉണ്ടാകാറ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ സ്ഥാനം എവിടെയെന്നത് സയന്‍സിന് ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. അതു പോലെ തന്നെ മനസ്സിന്റെ ശക്തിയെ കുറിച്ചും വളരെ പരിമിതമായ ധാരണകള്‍ മാത്രമേ ശാസ്ത്രത്തിനുള്ളൂ..
മനുഷ്യ മനസ്സിനെ പ്രധനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. കോണ്‍ഷ്യസ് മൈന്‍ഡ് അഥവാ ബോധമനസ്സ്, സബ്കോണ്‍ഷ്യസ് മൈന്‍ഡ് അഥവാ ഉപബോധ മനസ്സ് എന്നിവയാണ് മനസ്സിന്റെ 2 പ്രധാന ഭാഗങ്ങള്‍.

Confused

ഒരു മനുഷ്യന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നാണ് ബോധ മനസ്സ്. ഒരു വ്യക്തിയില്‍ ഏകദേശം പത്തു ശതമാനം വ്യാപ്തിയില്‍ മാത്രമാണ് ബോധമനസ്സ് പ്രവര്‍ത്തിക്കുന്നെത്.ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളും വിശകലനവും പ്രവര്‍ത്തികളും എല്ലാംതന്നെ ബോധമനസ്സിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലോജിക്ക്, റീസണിംഗ് അതുപോലെ ബോധപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങളെല്ലാം കോണ്‍ഷ്യസ് മൈന്‍ഡാണ് നിയന്ത്രിക്കുന്നത്. ഉദാഹരണത്തിന് 1ഉം 1ഉം കൂട്ടാന്‍ പറഞ്ഞാല്‍ ഉടനെ ഉത്തരം കണ്ടെത്തുന്നത് ബോധമനസ്സിന്റെ പ്രവര്‍ത്തനമാണ്. കിട്ടുന്ന കാര്യങ്ങളില്‍ നിന്ന് വേണ്ടവയും വേണ്ടാത്തവയും വേര്‍തിരിച്ച് ഉപബോധ മനസ്സിലേക്ക് കടത്തി വിടുകയാണ് ബോധമനസ്സ ചെയ്യുന്നത്.അത്കൊണ്ട് തന്നെ മനസ്സിന്റെ ഒരു സെന്‍സര്‍ പോലെയാണ് കോണ്‍ഷ്യസ് മൈന്‍ഡ് പ്രവര്‍ത്തിക്കുന്നത്.ഒരാള്‍ ഉറങ്ങുമ്പോള്‍ അയാളുടെ ബോധമനസ്സും ഉറങ്ങുകയായിരിക്കും.

പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദിപശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

എന്നാല്‍ ഒരാള്‍ ഉറങ്ങുമ്പോഴടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഉപബോധ മനസ്സ. മനസസ്സിന്റെ 90% ശക്തിയും ഉള്ളത് സബ്കോണ്‍ഷ്യസ് മൈന്‍ഡിനാണ്. അതിരുകളില്ലാത്ത ശക്തിയാണ് ഉപബോധ മനസ്സിനുള്ളത്. തലവച്ചോറിന്റെ പ്രവര്‍്ത്തനം, ഞാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനം, ദഹനപ്രക്രിയ, രോഗ പ്രതിരോധം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഉപബോധ മനസ്സാണ്. മനസ്സിനെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു വലിയ മഞ്ഞുമലയായി സങ്കല്‍പ്പിച്ചാല്‍ അതില്‍ മുകളിലുള്ള 10% കോണ്‍ഷ്യസ് മൈന്‍ഡും അടിയിലുള്ള 90% സബ്കോണ്‍ഷ്യസ് മൈന്‍ഡുമാണ്.

ഒരു വലിയ മെമ്മറി ബാന്‍ക് പോലൊണ് സബ്കോണ്‍ഷ്യസ് മൈന്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ ഉപബോധ മനസ്സില്‍ സ്റ്റോര്‍ ചെയ്യപ്പെടും. ഉദാഹരണത്തിന് ഹിപ്പ്നോട്ടൈസ് ചെയ്താല്‍ എത്രവര്‍ഷം പഴക്കമുള്ള കാര്യങ്ങളെും ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് ഉപബോധ മനസ്സിന്റെ കഴിവാണ്. ഹിപ്പ്നോട്ടൈസ് മാത്രമല്ല, സ്വപ്നം കാണുന്നതും ഉപബോധ മനസ്സിന്റെ കഴിവാണ്. നമ്മുടെ ശരീരവും ബോധമനസ്സുമൊക്കെ ഉറങ്ങുമ്പോഴും ഉറങ്ങാതെ നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഉപബോധ മനസ്സാണ്. ചില ദിവസങ്ങളില്‍ അലാറം അടിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ നാം സ്വയം എഴുന്നേല്‍ക്കാറുണ്ട്. പ്രത്യേകിച്ചും ടുര്‍ പോവുകയോ അങ്ങനെ അത്രയും താല്‍പര്യത്തോടെ എന്തെങ്കിലും ചെയ്യേണ്ട ദിവസങ്ങളിലാണ് ഇങ്ങനെ സംഭവിക്കാറ്. ഉപബോധ മനസ്സിന്റെ സിഗ്‌നലുകള്‍ സ്വീകരിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത. ഇത് മാത്രമല്ല നാമറിയാതെ നമ്മുടെ ശരീരത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഉപബോധ മനസ്സാണ്. ഉദാഹരണത്തിന് നമ്മുടെ ഹൃദയമിടിപ്പ്, കണ്‍പോളകള്‍ അടയുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി നടക്കുന്ന സബ്കോണ്‍ഷ്യസ് മൈന്‍ഡിന്റെ ശക്തി കാരണമാണ്.

പിഒകെ പിടിക്കാന്‍ മോദി സര്‍ക്കാര്‍; ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി, നരസിംഹ റാവുവിന്റെ അജണ്ട!!പിഒകെ പിടിക്കാന്‍ മോദി സര്‍ക്കാര്‍; ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി, നരസിംഹ റാവുവിന്റെ അജണ്ട!!

എത്രയൊക്കെ ശക്തനാണെങ്കിലും സ്വന്തമായി ചിന്തിക്കാനോ വിവേക പൂര്‍ണമായ തീരുമാനങ്ങളെടുക്കാനോ ഉപബോധ മനസ്സിന് കഴിയില്ല. കോണ്‍ഷ്യസ് മൈന്‍ഡില്‍ നിന്ന് വരുന്ന നിര്‍ദേശങ്ങള്‍ അതുപോലെ അനുസരിക്കുകയാണ് സബ്കോണ്‍ഷ്യസ് മൈന്‍ഡ്് ചെയ്യുന്നത്.കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ വ്യത്യസ്ത രീതിയിലുള്ള ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള ഒരു പൂന്തോട്ടമാണ് മനുഷ്യന്റെ സബ്കോണ്‍ഷ്യസ് മൈന്‍ഡ്. ആ പൂന്തോട്ടം നോക്കി നടത്തുന്ന പൂന്തോട്ടക്കാരനാണ് കോണ്‍ഷ്യസ് മൈന്‍ഡ്.

English summary
Exclusive Story about Mind, Where is it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X