കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പിൽ മാത്രമല്ല: ഫേസ്ബുക്കിലും ഡിലീറ്റ് ഫീച്ചർ!! അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാം!

Google Oneindia Malayalam News

കാലിഫോർണിയ: ഫേസ്ബുക്കില്‍ നിന്ന് അയച്ച മെസേജുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നുവെന്ന വാർത്തകള്‍ക്കിടെ സന്തോഷവാർത്ത. വാട്സ്ആപ്പിൽ ലഭ്യമായ മെസേജുകൾ റീകോൾ ചെയ്യാനുള്ള ഓപ്ഷനാണ് ഫേസ്ബുക്കിൽ കൂടി അവതരിപ്പിക്കാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അയച്ച മെസേജുകളെ തിരിച്ചുവിളിക്കാനുള്ള സൗകര്യമാണ് ഈ ഫീച്ചർ‍ നൽകുക.

അയച്ച മെസേജുകള്‍ ടൈമർ സെറ്റ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കാനിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവാണ് വ്യക്തമാക്കിയിട്ടുള്ളത്. മാർക്ക് സുക്കർബർഗിന് ഫേസ്ബുക്ക് ഉപയോക്താക്കൾ അയച്ച മെസേജ് ഇന്‍‍ബോക്സിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലായത്. ഇതോടെയാണ് കമ്പനി വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനിടെയാണ് ഫേസ്ബുക്കില്‍ നിന്ന് അയച്ച മെസേജുകള്‍ അപ്രത്യക്ഷമാകുന്നുവെന്ന വിവാദവും പുറത്തുവരുന്നത്. ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഫേസ്ബുക്ക് മെസ്സഞ്ചറിലെ വിവരങ്ങൾ‍ സ്കാൻ ചെയ്യാറുള്ളതായി കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് വിവാദത്തിൽ

ഫേസ്ബുക്ക് വിവാദത്തിൽ

ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർ‍ബർഗിന് അയച്ച മെസേജുകള്‍ ഇന്‍ബോക്സില്‍ നിന്ന് അപ്രത്യക്ഷമായെന്ന വാർത്തകള്‍ ഫേസ്ബുക്കിനെ വിവാദത്തിലാക്കിയിരുന്നു. ടെക് വെബ്സൈറ്റ് ടെക് ക്രഞ്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ‌മാർക്ക് സുക്കർ‍ബർഗ്ഗിന്റെ മറുപടി മാത്രമാണ് ഇൻബോക്സിൽ അവശേഷിച്ചതെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തത്. മാർക്ക് സുക്കർബർഗ്ഗിനും മറ്റ് ഫേസ്ബുക്ക് എക്സിക്യൂട്ടീവുകള്‍‍ക്കും അയച്ചിട്ടുള്ള മെസേജുകൾ കമ്പനി രഹസ്യമായി ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ സാധാരണ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ, ലഭിക്കില്ല. സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്. വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളിൽ‍ ഈ സേവനം ഫേസ്സബുക്ക് ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുണമെന്നാണ് കമ്പനി വിവാദത്തോടെ നല്‍കിയത്.

 മെസേജ് റീകോൾ ഫീച്ചർ

മെസേജ് റീകോൾ ഫീച്ചർ

ഫേസ്ബുക്ക് മെസേജ് റീകോൾ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് ടെക് ക്രഞ്ചിന്റെ പുതിയ റിപ്പോർട്ട്. ഫേസ്ബുക്ക് മെസഞ്ചറില്‍ ഈ ഫീച്ചർ അവതരിപ്പിക്കാനുള്ള ആലോചനകള്‍ നേരത്തെ പലവണ ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് മെസ്സ‍ഞ്ചറിൽ കൃത്യമായ ടൈമർ സെറ്റ് ചെയ്ത് അയച്ച മെസേജുകള്‍ രഹസ്യമായി ഡിലീറ്റ് ചെയ്യുന്നതിനുള്ള ഫീച്ചറാണ പുറത്തിറക്കുകയെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുള്ളത്. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വ്യാപകമായി ഡിലീറ്റ് ഓപ്ഷൻ ലഭ്യമാക്കാനുള്ള നീക്കമാണെന്നും കമ്പനി പറയുന്നു. എന്നാൽ ഇതിന് സമയമെടുക്കുമെന്നും ഈ ഫീച്ചർ ലഭ്യമാകുന്നതോടെ എക്സിക്യൂട്ടീവുകളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ ഇല്ലാതാകുമെന്നും ഫേസ്ബുക്ക് പറയുന്നു.

 വാട്സ്പ്പില്‍ ഫീച്ചര്‍

വാട്സ്പ്പില്‍ ഫീച്ചര്‍

ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്‍റ് ഫീച്ചര്‍ കൊണ്ട് കഴിയും. ​വാട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഏറെ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സ്ആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: അധ്യാപകരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേര്‍ കുടുങ്ങും!സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: അധ്യാപകരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേര്‍ കുടുങ്ങും!

English summary
day after it came to known that Facebook secretly deleted messages sent by Mark Zuckerberg, the company is planning to roll out the feature for everyone. The "unsend" message feature will allow users to recall messages, something that they can't do right now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X