• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവളത്ത് നിന്ന് കശ്മീരിലേയ്ക്ക്... ഇപ്പോഴിതാ സിറിയയിലേക്കും.. കേരളം ഭയക്കണം

  • By Vicky Nanjappa

കേരളം ഇസ്ലാമിക തീവ്രവാദികളുടെ ഒരു വിനോദ സഞ്ചാര കേന്ദ്രം പോലെയാകുന്നു എന്ന ആക്ഷേപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വാഗമണിലെ സിമി ക്യാമ്പും തടിയന്റവിട നസീറും, യാസീന്‍ ഭട്കലിന്റെ സന്ദര്‍ശനവും എല്ലാം കേരളത്തെ ഏറെ ഭയപ്പെടുത്തിയവ തന്നെ.

എന്നാല്‍ കേരളം ഏറ്റവും അധികം ഞെട്ടിയത് കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു മലയാളി മരിച്ചെന്ന് കേട്ടപ്പോഴായിരുന്നു. കൊല്ലപ്പെട്ട കശ്മീര്‍ തീവ്രവാദികളില്‍ കശ്മീരിയല്ലാത്ത ഏക വ്യക്തി അയാളായിരുന്നു. അതെ... കോവളത്ത് നിന്ന് കശ്മീരിലേയ്ക്ക്, ഇപ്പോഴിതാ സിറിയയിലേയ്ക്ക്...

ഷക്കീല്‍ മുഹമ്മദ്

ഷക്കീല്‍ മുഹമ്മദ്

വടക്കന്‍ കശ്മീരിലെ ലോലബ് വാലിയില്‍ 2008 ല്‍ നടന്ന ആക്രമണത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഷക്കീല്‍ മുഹമ്മദ് കൊല്ലപ്പെടുന്നത്. കോവളം സ്വദേശിയായിരുന്നു ഇയാള്‍.

കശ്മീരിയല്ലാത്ത കശ്മീര്‍ തീവ്രവാദി

കശ്മീരിയല്ലാത്ത കശ്മീര്‍ തീവ്രവാദി

കശ്മീരിയല്ലാത്ത കശ്മീര്‍ തീവ്രവാദി എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള ആദ്യ സംഭവം ആയിരുന്നു ഷക്കീലിന്റെ മരണം.

സിമിയിലൂടെ

സിമിയിലൂടെ

തീവ്രവാദ സംഘടനയായ സിമിയിലൂടെ തന്നെ ആയിരുന്നു ഷക്കീലിന്റേയും വളര്‍ച്ച.

സിമിയുടെ കേന്ദ്രം

സിമിയുടെ കേന്ദ്രം

ദേശവ്യാപകമായി സിമി നിരോധിയ്ക്കപ്പെട്ടതോടെ കേരളം ആയി ഇത്തരക്കാരുടെ താവളം. കേരളത്തില്‍ സിമിയ്ക്ക് 24 വ്യത്യസ്ത ഘടകങ്ങളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

തടിന്റവിട നസീര്‍

തടിന്റവിട നസീര്‍

ബാഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസിലെ പ്രതി തടിയന്റവിട നസീര്‍ അറസ്റ്റിലാകുന്നത് ഇതിന് ശേഷമാണ്. കേരളം വീണ്ടും ഭയന്നു.

വാഗമണിലെ സിമി ക്യാമ്പ്

വാഗമണിലെ സിമി ക്യാമ്പ്

വാഗമണിലെ സിമി ക്യാമ്പിനെ കുറിച്ച് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍

ഇന്ത്യന്‍ മുജാഹിദ്ദീന്‍

രാജ്യത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന രൂപവത്കരിയ്ക്കപ്പെട്ടത് വാഗമണിലെ സിമി ക്യാമ്പില്‍ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 യാസീന്‍ ഭട്കല്‍

യാസീന്‍ ഭട്കല്‍

മുംബൈയില്‍ സ്‌ഫോടനം നടത്തി രക്ഷപ്പെട്ട യാസീന്‍ ഭട്കല്‍ ഒരാഴ്ചയോളം അവധിക്കാലം ആഘോഷിച്ചത് മൂന്നാറില്‍ ആയിരുന്നു എന്ന് കൂടി അറിഞ്ഞപ്പോള്‍ കേരളം ശരിയ്ക്കും പരിഭ്രാന്തിയിലായി.

കേരളത്തിന്റെ രാഷ്ട്രീയം

കേരളത്തിന്റെ രാഷ്ട്രീയം

തീവ്രവാദ കേസുകളില്‍ പെടുന്നവരെ പോലും സംരക്ഷിയ്ക്കാനാണ് കേരളത്തിലെ പല രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിയ്ക്കുന്നതെന്ന് ആരോപണം ഉണ്ട്. ഇത്തരം കേസുകളില്‍ പിടിയ്ക്കപ്പെട്ട പലര്‍ക്കും പല രാഷ്ട്രീയ സംഘടനകളുമായും അടുത്ത ബന്ധവും ഉണ്ടായിരുന്നു.

 അബു താഹിര്‍

അബു താഹിര്‍

ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്ന അബു താഹിറിനെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ഇപ്പോള്‍. നാട്ടില്‍ ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നവരെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും എന്നാണ് വിവരം.

English summary
With the news of a journalist allegedly joining the ISIS being reported now by the Central Intelligence Bureau, all eyes are on the state of Kerala. There is a severe undercurrent among a large number of youth in Kerala who have shown their heroics by supporting Jihadi activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X