കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന്‍റെയും കൊടുങ്കാറ്റിന്‍റെയും 2014

  • By Meera Balan
Google Oneindia Malayalam News

ഇന്ന് 2014 ഡിസംബര്‍ 30. പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകം. പ്രതീക്ഷകള്‍ക്കൊപ്പം തന്നെ 2014 ലെ ചില ദുരന്തങ്ങളെ കൂടി നമുക്ക് ഓര്‍ത്തെടുത്താലോ. ഈ ദുരന്ത കാഴ്ചകള്‍ 2015 ല്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കട്ടേ.

പ്രകൃതി ദുരന്തങ്ങളുടെ പ്രത്യേകിച്ച് പ്രളയത്തിന്റെയും കൊടുങ്കാറ്റിന്റെയും വര്‍ഷമായിരുന്നു 2014. ഓര്‍ത്തെടുക്കാം നമ്മെ ഞെട്ടിച്ച് വേദനിപ്പിച്ച ആ ദുരന്തങ്ങളെ..

കശ്മീര്‍ പ്രളയം

കശ്മീര്‍ പ്രളയം

ഭൂമിയിലെ സ്വര്‍ഗത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയം. കശ്മീര്‍ പ്രളയം . സെപ്റ്റംബര്‍ 2014ലാണ് കശ്മീരില്‍ പ്രളയമഴ പെയ്തിറങ്ങിയത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് ദുരന്തത്തില്‍പെട്ടത്. 277 ല്‍ അധികം പേരാണ് മരിച്ചത്. കശ്മീരും ഉയര്‍ത്തെഴുനേല്‍ക്കുകയാണ് ദുരന്തത്തില്‍ നിന്നും പ്രതീക്ഷയുടെ പുതുവര്‍ഷത്തിലേയ്ക്ക്

ഹുദ് ഹുദ് ചുഴലിക്കാറ്റ്

ഹുദ് ഹുദ് ചുഴലിക്കാറ്റ്

ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞ് വീശിയ ഹുദ് ഹുദ് നാശം വിതച്ചത് ആന്ധ്രയിലെ വിശാഖ പട്ടണത്തായിരുന്നു. ഒക്ടോബര്‍ 8 നും ഒന്‍പതിനുമാണ് കാറ്റ് ആന്ധ്ര തീരത്തേയ്ക്ക് എത്തിയത്. 109 പേരാണ് മരിച്ചത്. 70000 കോടിയുടെ നാശനഷ്ടടമാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലും കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴ നാശം വിതച്ചു. ഇന്ത്യക്ക് പുറമെ നേപ്പാളിലും ഹുദ് ഹുദ് നാശം വിതച്ചു

നേപ്പാള്‍ ഹിമപാതം

നേപ്പാള്‍ ഹിമപാതം

നേപ്പാളിലെ അന്നപൂര്‍ണ, ധൗലഗിരി പര്‍വ്വതങ്ങളില്‍ ഉണ്ടായ ഹിമാതാപത്തില്‍ 43 പേരാണ് മരി്ച്ചത്. മരിച്ചവരില്‍ അധികവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പര്‍വതാരോഹകരായിരുന്നു. ഒക്ടോബറിലായിരുന്നു ഈ ദുരന്തവും നടന്നത്. 400 പേരെ രക്ഷപ്പെടുത്തി.

പൂനെ മണ്ണിടിച്ചില്‍

പൂനെ മണ്ണിടിച്ചില്‍

പൂനെ മണ്ണിടിച്ചില്‍ ആണ് ഇന്ത്യയെ ഞെട്ടിച്ച മറ്റൊരു പ്രകൃതി ദുരന്തം. അംബേഗാവ് താലൂക്കിലെ മാലിന്‍ എന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 140 പേരാണ് മരിച്ചത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 160 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെയാണ് ദുരന്തം ഉണ്ടായത്. ഉറക്കത്തിലായിരുന്ന ഗ്രാമീണരാണ് അപകടത്തില്‍ പെട്ടത്.

അഫ്ഗാന്‍ വെള്ളപ്പൊക്കം

അഫ്ഗാന്‍ വെള്ളപ്പൊക്കം

2014 ജൂണിലാണ് അഫ്ഗാനില്‍ വെളളപ്പൊക്കം ഉണ്ടായാത്. 200 പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേരെ കാണാതായി. 850 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു

English summary
As the year 2014 is coming to a close, here is a look at some of the gravest natural disasters that hit various parts of the planet in last 12 months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X