കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ 10 സ്ത്രീവിരുദ്ധ കമന്റുകള്‍

Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ മാത്രമല്ല, ലൈംഗികച്ചുവ കലര്‍ന്ന കമന്റുകളും ഒരുപാട് കണ്ട വര്‍ഷമാണ് 2014. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയും ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയും എല്ലാം ഇത്തരം കമന്റുകളാലും ആക്രമിക്കപ്പെട്ടു. രാഷ്ട്രീയക്കാര്‍ മാത്രമല്ല, ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പലരും ഇത്തരും കമന്റുകള്‍ പറഞ്ഞു.

അറിഞ്ഞും അറിയാതെയും ഇത്തരം സ്ത്രീവിരുദ്ധ കമന്റുകള്‍ പാസാക്കിയവരില്‍ സ്ത്രീകളുമുണ്ട് എന്നതാണ് ശ്രദ്ധേയം. ഇതില്‍ പലരും പറഞ്ഞുപോയ തെറ്റിന് മാപ്പ് ചോദിച്ചു. ചിലര്‍ തങ്ങളുടെ പ്രസ്താവനയില്‍ ഉറച്ചുനിന്നു. 2014 ല്‍, ജനുവരി മുതല്‍ ഉണ്ടായ ശ്രദ്ധേയമായ സ്ത്രീവിരുദ്ധ കമന്റുകള്‍ എന്തൊക്കെയെന്ന് നോക്കൂ.

ആണ്‍കുട്ടികള്‍ക്ക് തെറ്റ് പറ്റും

ആണ്‍കുട്ടികള്‍ക്ക് തെറ്റ് പറ്റും

ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്നത് തെറ്റാണ്. ആണ്‍കുട്ടികളായാല്‍ തെറ്റുപറ്റി എന്ന് വരും. അതിന് വധശിക്ഷ വേണോ. ഞങ്ങള്‍ ജയിച്ചാല്‍ ബലാത്സംഗത്തിനുള്ള വധശിക്ഷ നിര്‍ത്തലാക്കും.എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെതാണ് ഈ വാക്കുകള്‍

പറ്റിപ്പോകുന്നതാണ്

പറ്റിപ്പോകുന്നതാണ്

ആരും വേണമെന്ന് വെച്ച് ബലാത്സംഗം ചെയ്യുന്നതല്ല, സംഭവിച്ചുപോകുന്നതാണ് - ഛത്തീസ് ഗഡ് ആഭ്യന്തരമന്ത്രി രാം സേവക് പൈക്രയുടേതാണ് ഈ മൊഴിമുത്തുകള്‍

ജീന്‍സിടരുതെന്ന് ദാസേട്ടന്‍

ജീന്‍സിടരുതെന്ന് ദാസേട്ടന്‍

മറച്ചുപിടിക്കേണ്ട സ്ഥലങ്ങള്‍ മറച്ചുതന്നെ പിടിക്കണം. ജീന്‍സ് ധരിച്ച് മറ്റുള്ളവരെ പ്രകോപിപ്പിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കരുത്

സ്ത്രീകള്‍ക്കും വധശിക്ഷ നല്‍കണം

സ്ത്രീകള്‍ക്കും വധശിക്ഷ നല്‍കണം

മുസ്ലിങ്ങള്‍ക്ക് ബലാത്സംഗം കുറ്റകരമാണ്. ബലാത്സംഗങ്ങള്‍ക്ക് മാത്രമല്ല, അസന്മാര്‍ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും വധശിക്ഷ നല്‍കണം.എസ് പി നേതാവായ അബു അസ്മിയാണ് ഇങ്ങനെ പറഞ്ഞത്.

പെണ്ണുങ്ങള്‍ ആണുങ്ങളെ ക്ഷണിക്കരുത്

പെണ്ണുങ്ങള്‍ ആണുങ്ങളെ ക്ഷണിക്കരുത്

ആണുങ്ങളെ ക്ഷണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്നായിരുന്നു എന്‍ സി പി നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഡോ. ആശ മിര്‍ഗെയുടെ വാക്കുകള്‍. ദില്ലി പെണ്‍കുട്ടി എന്തിനാണ് കൂട്ടുകാരനൊപ്പം പാതിരാത്രിക്ക് ബസില്‍ കയറിയത്. വാക്കുകള്‍ വിവാദമായതോടെ ഇവര്‍ പിന്നീട് മാപ്പ് പറഞ്ഞു.

സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ പറ്റില്ല

സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ പറ്റില്ല

ബലാത്സംഗം ചിലപ്പോള്‍ ശരിയും ചിലപ്പോള്‍ തെറ്റുമായിരിക്കും. ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുനല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല - മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രിയായ ബാബുലാല്‍ ഗൗര്‍ ആണ് ഇങ്ങനെ പറഞ്ഞത്

കാരണം പരസ്യങ്ങള്‍

കാരണം പരസ്യങ്ങള്‍

അശ്ലീല പരസ്യങ്ങളാണ് ബലാത്സംഗങ്ങള്‍ക്ക് കാരണം. ഓരോ വീട്ടിലും പോലീസിനെ നിര്‍ത്തിയാലും ഇത് തടയാന്‍ പറ്റില്ല - മഹാരാഷ്ട്ര ആഭ്യന്തമന്ത്രിയായിരുന്ന ആര്‍ ആര്‍ പാട്ടീല്‍

സാമ്പത്തിക നഷ്ടം

സാമ്പത്തിക നഷ്ടം

ദില്ലിയിലെ ചെറിയൊര് സംഭവം ടൂറിസം രംഗത്ത് ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി പിന്നീട് മാപ്പ് പറഞ്ഞു

പെണ്‍മക്കള്‍ ബാധ്യത

പെണ്‍മക്കള്‍ ബാധ്യത

വിവാഹം കഴിയാത്ത പെണ്‍മക്കള്‍ ബാധ്യതയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവായ യൂസഫ് ഭട്ട് പറഞ്ഞത്

സത്യ നഡേല്ല

സത്യ നഡേല്ല

സ്ത്രീകള്‍ കൂടുതല്‍ വേതനം ചോദിക്കരുതെന്നായിരുന്നു നഡേല്ലയുടെ പ്രസ്താവന. ഇതിന് മാപ്പ് പറഞ്ഞ് നഡേല്ല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം കിട്ടണമെന്ന് പറഞ്ഞു.

English summary
Year 2014 witnessed lots of sexist remarks, not only by the seasoned politicians, but also by other known personalities. They made anti-feminist remarks publicly, maybe intentionally or not and faced the wrath of other politicians as well as from the social media. Some of them were forced to apologise for uttering irresponsible remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X