കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ശക്തരായ 10 വനിതകള്‍

Google Oneindia Malayalam News

ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച 10 പേരുടെ വിവരങ്ങള്‍ അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചു. സിനിമ, സംഗീതം, ടെലിവിഷന്‍ അവതാരക, മോഡലിംഗ്, അഭിനയം, രാഷ്ട്രീയം,സാഹിത്യം എന്നീ രംഗങ്ങളില്‍ അതികായകരായ വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഫോര്‍ബ്‌സിന്റെ പട്ടിക.

അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും സെനറ്റ് അംഗവുമായ ഹിലരി ക്ലിന്‍ണ്‍, എഴുത്തുകാരി ജെകെ റൗളിംഗ്, സംഗീതജ്ഞ ഷക്കീറ, ഗായിക ബിയോണ്‍സ് നോള്‍സ് എന്നിവരുള്‍പ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

3

ഹിലരി ക്ലിന്റണ്‍

ഹിലരി ക്ലിന്റണ്‍

അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഹിലരി ക്ലിന്റണ്‍ ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും ശക്തരായ വനിതാ സെലിബ്രിറ്റികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

ഒപ്ര വിന്‍ഫ്രെ

ഒപ്ര വിന്‍ഫ്രെ

ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും ശക്തരായ വനിതാ സെലിബ്രിറ്റികളുടെ പട്ടികയില്‍ 13ാം സ്ഥാനത്തുള്ള ഒപ്രാ വിന്‍ഫ്രെ അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപന ഉടമയാണ്. അഭിനേത്രി, നിര്‍മ്മാതാവ്, ടോക് ഷോ അവതാരക എന്നീ മേഖകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിന്‍ഫ്രെ എഴുത്തുകാരി കൂടിയാണ്.

ബിയോണ്‍സ് നോള്‍സ്

ബിയോണ്‍സ് നോള്‍സ്

ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടിയും ഗായികയുമായ ബിയോണ്‍സ് ഡെസ്റ്റിന്യസ് ചൈല്‍ഡ് എന്ന പെണ്‍കുട്ടികളുടെ ബാന്‍ഡിലൂടെയാണ് പ്രശസ്തയായത്. ഡെയ്ഞ്ചറസ്‌ലി ഇന്‍ ലവ് എന്ന ആല്‍ബം അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോണ്‍സിന് നേടിക്കൊടുത്തത്. പട്ടികയില്‍ 17ാം സ്ഥാനത്താണ് ബിയോണ്‍.

ആഞ്ചലീന ജോളി

ആഞ്ചലീന ജോളി

അമേരിക്കന്‍ ചലച്ചിത്ര നടിയും യുഎന്‍എച്ച്‌സിആര്‍ പ്രതിനിധിയുമായ ആഞ്ചലീനക്ക് മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പട്ടികയില്‍ 37ാമതാണ് ആഞ്ചലീനയുടെ സ്ഥാനം.

സോഫിയ വെര്‍ഗര

സോഫിയ വെര്‍ഗര

കൊളംബിയയില്‍ ജനിച്ച അമേരിക്കന്‍ നടിയും ഹാസ്യതാരവും ടെലിവിഷന്‍ അതാരകയും മോഡലുമാണ് സോഫിയ വര്‍ഗര. ബിസിനസ്‌കാരി കൂടിയായ വെര്‍ഗര 38ാം സ്ഥനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ലേഡി ഗാഗ

ലേഡി ഗാഗ

ലോക പ്രശസ്ത ഗായികയാണ് ലേഡി ഗാഗ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജോവെന്ന ആന്‍ജലീന ജെര്‍മനോട്ടെ. അഞ്ച് തവണ ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള ലേഡി ഗാഗ സെലിബ്രിറ്റി പട്ടികയില്‍ മുന്‍പന്തിയിലാണുള്ളത്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ 45ാമതാണ് ഗാഗയുടെ സ്ഥാനം.

എല്ലന്‍ ഡിജെന്‌റെസ്സ്

എല്ലന്‍ ഡിജെന്‌റെസ്സ്

പ്രശസ്ത അമേരിക്കന്‍ ഹാസ്യ ടിവി താരമായ എലന്‍ ഡിജന്രെസ് എഴുത്തുകാരിയും നിര്‍മ്മാതാവുമാണ്. എല്ലെന്‍ ഡിജെന്രെസ് എന്ന പേരില്‍ അമേരിക്കയില്‍ ടിവി ഷോയും നടത്തിയിരുന്ന എല്ലന്‍ 51ാംസ്ഥാനത്താണുള്ളത്.

പെങ് ലിയ്വാന്‍

പെങ് ലിയ്വാന്‍

ചൈനീസ് സമകാലിക നാടോടി ഗായികയും കലാകാരിയുമായ ചൈനീസ് പ്രസിഡന്റ് ്ഷി ജിങ്പിനങ്ങിന്റെ ഭാര്യയാണ്. 54ാം സ്ഥാനത്താണ് പെങ് ലിയ്വാനുള്ളത്.

ജെ കെ റോളിംഗ്

ജെ കെ റോളിംഗ്

ബ്രിട്ടീഷ് നോവലിസ്്റ്റായ ജെ കെ റൗളിംഗ് ഹാരി പോര്‍ട്ടറിന്റെ രചയിതാവാണ്. തിരക്കഥാകൃത്തും സിനിമാ നിര്‍മ്മാതാവുമായ റൗളിംഗിന്റെതായി ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ദി കേഴ്‌സ്ഡ് ചൈല്‍ഡ് എന്ന നാടകവും പുറത്തിറങ്ങിയിട്ടുണ്ട്. 93ാം സ്ഥാനത്താണ് റൗളിങ്ങുള്ളത്.

English summary
Forbes Asia listed World's most powerful women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X