കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയുടെ ഉഡായിപ്പ് സോഷ്യല്‍ മീഡിയ പൊളിച്ചോ?

Google Oneindia Malayalam News

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുണ്ട് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല മനോരമയെ ഒന്നും ആളുകള്‍ക്കിപ്പോള്‍ പഴയ മതിപ്പ് പോര. മനോരമയ്‌ക്കെതിരെ എന്തെങ്കിലും കിട്ടിയാല്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അതപ്പോള്‍ തന്നെ വന്‍ ഹിറ്റാകും. ഈ കുറ്റം പറയുന്നവരെങ്കിലും വാങ്ങാതെയും വായിക്കാതെയും വിട്ടിരുന്നെങ്കില്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ താഴെപ്പോയേനെ എന്നത് വേറെ കാര്യം.

ആലപ്പുഴ - ചങ്ങനാശേരി റൂട്ടില്‍ റോഡ് കണ്ട് പുഴയാണെന്ന് കരുതിയ സായിപ്പ് എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രമാണ് മനോരമയ്ക്ക് പുതിയ പണി കൊടുത്തത്. കെ എസ് ആര്‍ ടി സി ബസ്സും പിന്നാലായി ഒരു കാറും ചിത്രത്തിലുണ്ട്. ബസ്സിന്റെ ടയര്‍ മുങ്ങാന്‍ പോലുമില്ലാത്ത വെള്ളം കണ്ടാണോ സായിപ്പ് പുഴയെന്ന് കരുതിയത് എന്ന് തമാശിച്ച് വിട്ടുകളയേണ്ട ഒരു ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് ചിത്രം എന്ന പ്രാധാന്യമേ അതിനുണ്ടായിരുന്നുള്ളൂ.

എന്നാല്‍ സംഭവം മനോരമ പെരുപ്പിച്ചുകാട്ടി എന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. പോരെങ്കില്‍ 'മഞ്ഞരമ, നുണോരമ' തുടങ്ങിയ വാക്കുകളില്‍ മനോരമയെ വിളിക്കുന്നവര്‍ ധാരാളമുള്ള സ്ഥലമാണല്ലോ ഈ ഫേസ്ബുക്ക്. പ്രസിദ്ധീകരിച്ചത് മനോരമയല്ലേ എങ്കില്‍ പെരുപ്പിച്ചത് തന്നെ എന്ന മട്ടിലായിരുന്നു സൈബര്‍ വിപ്ലവം. അതിനിടയില്‍ ചിലര്‍ പറയുന്നു മനോരമയുടെ ഉഡായിപ്പ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ പൊളിച്ചു കൈയ്യില്‍ കൊടുത്തെന്ന്. എന്താണെന്നോ സംഭവം.

<iframe width="600" height="450" src="//www.youtube.com/embed/_GnHAOSCN98" frameborder="0" allowfullscreen></iframe>

തമാശയ്ക്ക് വേണ്ടി താന്‍ തന്നെ ഒപ്പിച്ച വേലയാണ് ഈ നീന്തല്‍ എന്ന് നോം ഓഫ്‌റി എന്ന കഥാനായകന്‍ തന്നെ തുറന്നുപറഞ്ഞതാണ് ആക്ടിവിസ്റ്റുകളുടെ ആഹ്ലാദത്തിന് കാരണം. തന്റെ മൊബൈല്‍ ഫോണ്‍ കാഴ്ചക്കാര്‍ക്ക് കൊടുത്ത് താന്‍ നീന്തല്‍ അഭിനയിക്കുകയായിരുന്നു എന്ന് ഓഫ്‌റി ഫേസ്ബുക്ക് പേജില്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ആളുടെ ഫേസ്ബുക്ക് പേജിലും യൂ ടൂബിലും കാണാം. സായിപ്പ് ഒപ്പിച്ച വേലയില്‍ മനോരമയ്ക്ക് പണി കിട്ടി എന്ന തരത്തിലായി പിന്നീടുള്ള പ്രചാരണം.

എന്നാല്‍ ഇതിലെന്താണ് മനോരമയ്ക്ക് പണി കിട്ടിയത് എന്നാണ് മനസിലാകാത്തത്. പുഴയാണ് എന്ന് വിശ്വസിച്ച് സായിപ്പ് പുഴയില്‍ ചാടി എന്ന് മനോരമയ്ക്ക് വേണ്ടി ഫോട്ടൊയെടുത്ത ജാക്‌സന്‍ ആറാട്ടുകുളമോ അടിക്കുറിപ്പെഴുതിയോ ആളോ പോലും വിശ്വസിച്ചിരിക്കില്ല. വ്യത്യസ്തമായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പോടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്നത് പുതുമയുള്ള കാര്യവുമല്ല. പിന്നെന്തിനാണ് മനോരമ വിരുദ്ധര്‍ സായിപ്പിന്റെ നീന്തലിനെ സംഭവമാക്കുന്നത് എന്ന് ചോദിച്ചാല്‍.. അതിപ്പോ ഒരാചാരം ആകുമ്പോ...

English summary
Malayala Manorama published photo of a foreigner swimming in Kerala Alappuzha road sparks controversy in Social networking media. &#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X