കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദേവന്‍ ശരിയ്ക്കും കാണാന്‍ അങ്ങനെയല്ല കേട്ടോ... ഏതാണ്ട് ഇങ്ങനെ ആയിരുന്നു!!!

Google Oneindia Malayalam News

നീളന്‍ മുഖം, നീണ്ട താടിയും മുടിയും... മെലിഞ്ഞ ശരീരം... കണ്ണുകളില്‍ കരുണ മാത്രം. യേശുദേവന്‍ എന്ന് ചിന്തിയ്ക്കുമ്പോള്‍ തന്നെ മനസ്സിലേയ്‌ക്കെത്തുക ഇത്തരം ഒരു രൂപമാണ്. നാമെല്ലാം കണ്ട് ശീലിച്ച രൂപം.

എന്നാല്‍ സത്യത്തില്‍ യേശു അങ്ങനെ ആയിരുന്നോ...? ആണെന്നും അല്ലെന്നും ഉറപ്പ് പറയാന്‍ കഴിയില്ല. കാലങ്ങളായി നാം മനസ്സില്‍ കൊണ്ടു നടക്കുന്ന രൂപമാണ് അത് എന്ന് മാത്രം പറയാം.

എന്നാല്‍ യേശുദേവന്റെ മുഖം അങ്ങനെയായിരുന്നില്ലെന്ന് പറയുന്നത് ഒരു മെഡിക്കല്‍ ആര്‍ട്ടിസ്റ്റ് ആണ്. പുരാതന കാലത്തെ പല പ്രമുഖരുടേയും രൂപം വരച്ചെടുത്ത ഒരു ഫോറന്‍സിക് വിദഗ്ധന്‍ കൂടിയായ അയാള്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്....

അതല്ല മുഖം

അതല്ല മുഖം

നീണ്ട താടിയും മുടിയും. നീളന്‍ മുഖറം. നീണ്ടുമെലിഞ്ഞ ശരീരം... ഇങ്ങനെയൊന്നും അല്ലത്രെ യേശുദേവന്‍ ഉണ്ടായിരുന്നത്.

ഇതാണ് ആ മുഖം

ഇതാണ് ആ മുഖം

യേശുദേവന്റെ യഥാര്‍ത്ഥ മുഖം ഇങ്ങനെ ആയിരുന്നു എന്നാണ് പറയുന്നത്. വട്ടത്താടിയും ചുരുളന്‍ മുടിയും ആണത്രെ യേശുദേവന് ഉണ്ടായിരുന്നത്.

റിച്ചാര്‍ഡ് നെവേ

റിച്ചാര്‍ഡ് നെവേ

റിച്ചാര്‍ഡ് നെവേ എന്ന കക്ഷിയാണ് യേശുദേവന്റെ 'യഥാര്‍ത്ഥ' മുഖം തയ്യാറാക്കിയിരിയ്ക്കുന്നത്. ഇദ്ദേഹം ഒരു മെഡിക്കല്‍ ആര്‍ട്ടിസ്റ്റ് ആണ്. ഫോറന്‍സിക് വിദഗ്ധനും.

ആധുനിക സങ്കേതങ്ങള്‍

ആധുനിക സങ്കേതങ്ങള്‍

വെറുതേ ഭാവനയില്‍ കണ്ട് വരച്ചതൊന്നും അല്ല ആ ചിത്രം. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്, ഏറെ നാളത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ ചിത്രം.

അക്കാലത്തെ ജനങ്ങള്‍

അക്കാലത്തെ ജനങ്ങള്‍

ആ കാലഘട്ടത്തിലെ ജറുസലേമിലെ ജനങ്ങള്‍ എങ്ങനെ ആയിരുന്നു എന്ന് വിശദമായി പഠിച്ചതിന് ശേഷമാണ് നെവേ ഈ പണിയ്ക്ക് ഇറങ്ങിത്തിരിച്ചത്. ബൈബിള്‍ സൂചകങ്ങളും ഉപയോഗിച്ചിട്ടുണ്ട്

ലാറ്റിന്‍ രൂപം?

ലാറ്റിന്‍ രൂപം?

യേശുദേവന്‍ കോക്കേഷന്‍ വിഭാഗത്തില്‍ പെടുന്ന ആളാണ്. എന്നാല്‍ കൊക്കേഷന്‍ വിഭാഗക്കാരുമായി യേശുവിന്റെ ചിത്രങ്ങള്‍ക്ക് ഒരു സാമ്യവും ഇല്ല. ലാറ്റിന്‍ രൂപസാദൃശ്യമാണ് ഉള്ളത്.

യേശുവിന്റെ രൂപമാറ്റം

യേശുവിന്റെ രൂപമാറ്റം

ഓരോ കാലഘട്ടത്തിലും ഓരോ രൂപത്തിലായിരുന്നു യേശുവിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത് എന്ന് വേണം കരുതാന്‍. ഇറ്റാലിയന്‍ നവോത്ഥാനകാലത്താണ് ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിയതെന്ന് കരുതേണ്ടിവരും.

തൂക്കം പോലും!!!

തൂക്കം പോലും!!!

യേശുക്രിസ്തുവിന്റെ ശരീര ഭാരം എത്രയാണെന്ന് പോലും നെവേ ഗണിച്ച് കണ്ടെത്തുന്നുണ്ട്. ഏതാണ്ട് അമ്പത് കിലോ ഗ്രാം തൂക്കം. അഞ്ച് അടിയും ഒരു ഇഞ്ചും നീളം. ഉറച്ച ശരീരപ്രകൃതി.

വിശ്വാസികള്‍ സ്വീകരിയ്ക്കുമോ

വിശ്വാസികള്‍ സ്വീകരിയ്ക്കുമോ

യേശുദേവന്റെ ഇത്തരത്തിലുള്ള ഒരു ചിത്രം സ്വീകരിയ്ക്കാന്‍ വിശ്വാസികളോ സഭകളോ തയ്യാറാകുമോ എന്നത് വലിയ ചോദ്യമാണ്. അങ്ങനെയെങ്കില്‍ പള്ളികളിലെ ക്രൂശിത രൂപങ്ങള്‍ മുതലിങ്ങോട്ട് പലതും മാറ്റേണ്ടിവരും.

 നെവേ പുലിയാണ്

നെവേ പുലിയാണ്

മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ആര്‍ട്ടിസ്റ്റ് ആയി വിരമിച്ച ആളാണ് നെവേ. ചരിത്രത്തിലെ പല പ്രമുഖരുടേയും രൂപങ്ങള്‍ ഇദ്ദേഹം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Forensic facial expert reconstructs Jesus Christ's face using ancient skulls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X