കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സിപിഎം ആയിരുന്നെങ്കില്‍ പ്രൊഫസര്‍ ജോസഫിന് നേരെ വെട്ടുകത്തി ഉയരില്ലായിരുന്നു

  • By Meera Balan
Google Oneindia Malayalam News

2010 ജൂലൈ നാലിനാണ് പ്രൊഫസര്‍ ടിജെ ജോസഫ് ആക്രമിയ്ക്കപ്പെട്ടത്. മതനിന്ദയായിരുന്നു ആരോപിയ്ക്കപ്പെട്ടിരുന്ന കുറ്റം. താലിബാനും ഐസിസുമൊക്കെ നടത്തുന്ന നീതിയാണ് അഞ്ച് വര്‍ഷം മുന്‍പ് കേരളത്തില്‍ നടപ്പിലാക്കപ്പെട്ടത്. അധ്യാപകനായ മനുഷ്യനെ സഹോദരിയുടേയും മാതാവിന്റെയും കണ്‍മുന്നിലിട്ട് നടുറോാഡിലേയ്ക്ക് വലിച്ചിഴച്ച് കൈപ്പത്തി വെട്ടിമാറ്റി. റോഡില്‍ ബലമായി പിടിച്ചു കിടത്തി മഴു കൊണ്ടാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അയാളുടെ കൈ...അത് വെട്ടിമാറ്റപ്പെടേണ്ടതായിരുന്നു എന്നായിരുന്നു ന്യായം

ആ കൈകൊണ്ടാണ് അയാള്‍ മതനിന്ദ നടത്തിയത്. തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായ ജോസഫ് കൊളെജില്‍ നടന്ന രണ്ടാം വര്‍ഷ ബികോം പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11 ാം നമ്പര്‍ ചോദ്യം. ആവശ്യമായ ചിഹ്നങ്ങള്‍ ചേര്‍ക്കാനുള്ള ചോദ്യം മതനിന്ദ കലര്‍ന്നതാണെന്ന പേരില്‍ വിവാദമായി.അധ്യാപകനെ കൊളെജ് സസ്‌പെന്‍ഡ് ചെയ്തു. ജയിലില്‍ അടച്ചു.ശേഷം കൈപ്പത്തി വെട്ടിമാറ്റി. അധ്യാപകന്‍ മതനിന്ദ പരമായി ഒന്നു തന്നെ എഴുതിയിട്ടില്ലെന്ന് അന്നത്തെ ഭരണത്തലപ്പത്തുള്ളവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.

Joseph

കാരണം തലപ്പത്തുള്ളവര്‍ അത്തരം മതചിന്തകളില്‍ ആകുലപ്പെടുന്നവരാണെന്ന് പ്രസ്ഥാനത്തില്‍ വിശ്വസിയ്ക്കുന്നവര്‍ പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ ഭരണപക്ഷത്തുണ്ടായിരുന്ന എല്‍ഡിഎഫും തുടര്‍ന്ന് വന്ന യുഡിഎഫും അധ്യാപകനോട് യാതൊരു നീതിയും കാട്ടിയില്ല. അദ്ദേഹത്തെ ജയിലിടച്ചു. യൂദാസ് 50 വെള്ളിക്കാശിന് യേശുവിനെ ഒറ്റിയപ്പോള്‍ ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും ലക്ഷ്യമിട്ട് എല്‍ഡിഎഫ് ഭരണകൂടം പുതിയകാലത്തിന്റെ യൂദാസുമാരായി.

English summary
Forgiven All, Says Kerala Professor After 13 Convicted for Chopping His Hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X