കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനോട് ക്ഷമിയ്ക്കാം...പക്ഷേ എല്‍ഡിഎഫിനോടും യുഡിഎഫിനോടും?

  • By Meera Balan
Google Oneindia Malayalam News

31പേരാണ് കൈവെട്ട് കേസില്‍ കുറ്റുപത്രത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 18പേര്‍ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. 13പേര്‍ കുറ്റക്കാരാണെന്നും. പ്രധാന പ്രതി ഉള്‍പ്പടെയുള്ള 5 പേര്‍ ഇപ്പോഴും ഒളിവിലാണ്. ഭീകാരക്രമണത്തിന് സമാനമായ രീതിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അറിവോടെയായിരുന്നു അധ്യാപകന് നേരെ ആക്രമണം.കേസില്‍ എന്ത് ശിക്ഷ പ്രതികള്‍ക്ക് നല്‍കിയാലും അത് തന്നെ ബാധിയ്ക്കില്ലെന്നാണ അധ്യാപകന്‍ പറയുന്നത്. അക്രമികള്‍ വെട്ടിമാറ്റിയ വലതുകൈപ്പത്തി തുന്നിച്ചേര്‍ത്ത് അദ്ദേഹം എഴുതിയ നല്ല പാഠങ്ങള്‍ എന്ന പുസ്തകം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാകുന്നു എടുത്തു കൊള്‍ക എന്നാണ് വികാരധീനനായി ജോസഫ് പറഞ്ഞത്.

തനിയ്ക്ക് നീതി ലഭിയ്‌ക്കേണ്ടത് സര്‍ക്കാരില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. 20ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. ആശുപത്രി ബില്ലിന് വേണ്ടി പോലും പതലവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി. സര്‍ക്കാര്‍ പലതവണ കബളിപ്പിച്ച് ജീവിതം വഴിമുട്ടിയതോടെ 28 വര്‍ഷം ഒപ്പം ജീവിച്ച ഭാര്യ ജീവനൊടുത്തി. കൈവെട്ടിയതിലല്ല തനനിയ്ക്ക് ദുഖമെന്നും ജോസഫ് പറയുന്നു.

Joseph

ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍, ഭാര്യയുടെ ജീവനെടുത്തതില്‍, ഇതുവരേയും വിവാഹം നടക്കാത്ത മകള്‍, കുടുബം പട്ടിണിയിലാത്തിയതിന് ഇതിലൊക്കെയാണ് വേദന. ജോസഫിന്റെ വീടിന് സര്‍ക്കാര്‍ ഇപ്പോഴും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ വീട്ടിനുള്ളിലുള്ളവര്‍ ഭക്ഷണം കഴിയ്ക്കുന്നുണ്ടോ എന്ന് ആരും അന്വേഷിയ്ക്കുന്നില്ല. സമൂഹവും സര്‍ക്കാരുകളും നല്‍കിയ കുരിശ്ശുമരണം ഏറ്റുവാങ്ങി യേശുവിനെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കാനാവാതെ ജോസഫ് ഇപ്പോഴുാ ബാക്കി നില്‍ക്കുന്നു.

English summary
Forgiven All, Says Kerala Professor After 13 Convicted for Chopping His Hand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X