കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെ... ആ കസേരയില്‍ ഇരുന്നവര്‍

  • By Soorya Chandran
Google Oneindia Malayalam News

1956 നവംബര്‍ ഒന്നിനാണല്ലോ ഈ കേരളം എന്ന സംസ്ഥാനം ഉണ്ടായത്. അതുവരെ തിരുവിതാംകൂറെന്നും, കൊച്ചിയെന്നും, മലബാറെന്നും പറഞ്ഞിരുന്ന നാടുകള്‍.. അതിനും മുമ്പ് ഒട്ടേറെ നാട്ടുരാജ്യങ്ങളുടെ പേരുകളില്‍ അറിയപ്പെട്ടിരുന്ന നാടുകള്‍... എല്ലാം ചേര്‍ന്നപ്പോള്‍ കേരളമുണ്ടായി.

അങ്ങനെയുണ്ടായ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്രപേര്‍ ഇരുന്നിട്ടുണ്ടെന്നറിയാമോ... ചിലര്‍ ഒന്നിലധികം തവണ മുഖ്യമന്ത്രിയായപ്പോള്‍ ചിലര്‍ക്ക് കാലാവധി തികക്കാന്‍ പോലും കഴിഞ്ഞില്ല.

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍, അതിജീവനകലയുടെ ആചാര്യന്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിവരെയുള്ള ആ മുഖ്യമന്ത്രിമാരുടെ നിരയൊന്ന് കണ്ടുനോക്കാം..

ഇഎംഎസ് നമ്പൂതിരിപ്പാട്

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരള സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി. അതിനുമപ്പുറം ലോകത്തിലാദ്യമായി തരിഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സാരഥി. രണ്ട് തവണയാണ് ഇഎംഎസ് കേരത്തിന്റെ മുഖ്യമന്ത്രി പദം വഹിച്ചത്. ആകെ 1820 ദിവസം.

പട്ടം താണുപ്പിള്ള

പട്ടം താണുപ്പിള്ള

തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം വഹിച്ച ഏക കേരള മുഖ്യമന്ത്രിയായിരുന്നു പട്ടം താണുപ്പിള്ള. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു അദ്ദേഹം. 583 ദിവസം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു.

ആര്‍ ശങ്കര്‍

ആര്‍ ശങ്കര്‍

എസ്എന്‍ഡിപി നേതാവും കോണ്‍ഗ്രസ് നേതാവും ആയിരുന്നു ആര്‍ ശങ്കര്‍. താണുപ്പിള്ളക്ക് ശേഷം മുഖ്യമന്ത്രിപദം ഏറ്റെടുത്ത ശങ്കര്‍ 715 ദിവസം കേരളം ഭരിച്ചു.

സി അച്യുതമേനോന്‍

സി അച്യുതമേനോന്‍

കമ്യൂണിസ്റ്റുകാരനായ രണ്ടാം മുഖ്യമന്ത്രിയായിരുന്നു സി അച്യുതമേനോന്‍. അടിയന്തരാവസ്ഥക്കാലത്ത് കേരളമുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ പക്ഷേ അന്ന് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു. 2365 ദിവസം അദ്ദേഹം കേരളം ഭരിച്ചു.

കെ കരുണാകരന്‍

കെ കരുണാകരന്‍

കേരളത്തില്‍ ഏറ്റവും ചുരുങ്ങിയ കാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വ്യക്തി കെ കരുണാകരന്‍ ആണ്. വെറും 32 ദിവസം. എന്നാല്‍ പിന്നീട് രണ്ട് തവണ കൂടി അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തി. 3240 ദിവസം കരുണാകരന്‍ കേരളം ഭരിച്ചു.

എകെ ആന്റണി

എകെ ആന്റണി

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു എകെ ാന്റണി. 37-ാം വയസ്സിലാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. പിന്നീട് രണ്ട് തവണകൂടി അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലെത്തി. 2166 ദിവസം കേരളം ഭരിച്ചു.

പികെ വാസുദേവന്‍ നായര്‍

പികെ വാസുദേവന്‍ നായര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഭജനത്തിന് ശേഷം സിപിഐയില്‍ നിന്ന് കേരളത്തിന് ലഭിച്ച രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു പികെ വാസുദേവന്‍ നായര്‍. 343 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്.

സിഎച്ച് മുഹമ്മദ് കോയ

സിഎച്ച് മുഹമ്മദ് കോയ

കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലീം ലീഗില്‍ നിന്ന് ഒരു മുഖ്യമന്ത്രി. അതായിരുന്നു സിഎച്ച് മുഹമ്മദ് കോയ. പക്ഷേ 51 ദിവസം മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിപദം അലങ്കരിക്കാന്‍ പറ്റിയുള്ളൂ.

ഇകെ നായനാര്‍

ഇകെ നായനാര്‍

ഏറ്റവും അധികം നാള്‍ കേരളം ഭരിച്ച മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഇകെ നായനാര്‍ എന്നായിരിക്കും. മൂന്ന് തവണയായി 3999 ദിവസങ്ങളാണ് അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്നത്.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

അടുത്ത കാലത്ത് കേരളം ഏറെ ശ്രദ്ധിച്ച സംഭവമായിരുന്നു വിഎസ് മുഖ്യമന്ത്രിയായത്. സിപിഎമ്മിനെ മറികടന്ന് ജനങ്ങളുടെ തീരുമാനമായിരുന്നു അന്നതിന് വഴിവച്ചത്. 1822 ദിവസങ്ങള്‍ വിഎസ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

പ്രതിസന്ധികള്‍ അത്രയേറെ വന്നിട്ടും സ്ഥാനമൊഴിയാതെ പിടിച്ചുനിന്ന മുഖ്യമന്ത്രി എന്ന പേരിലായിരിക്കും ഒരുപക്ഷേ ഉമ്മന്‍ ചാണ്ടി ഭാവിയില്‍ അറിയപ്പെടുക. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നത്.

English summary
From EMS Namboodiripad to Oommen Chandy, who sat on Chief Minister's chair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X