കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെ... ചങ്കിടുപ്പുമായി നേതാക്കള്‍; എല്ലാം പിണറായിയുടെ കൈയ്യിൽ

Google Oneindia Malayalam News

സംസ്ഥാന സര്‍ക്കാരിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ വലിഞ്ഞുമുറുക്കിയപ്പോള്‍ ഏറ്റവും അധികം ആഘോഷിച്ചത് കേരളത്തിലെ പ്രതിപക്ഷമായിരുന്നു. ദേശീയ തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ 'ശിക്ഷ' ഏറെ ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് തന്നെ ആയിരുന്നു അതിന് മുന്നില്‍.

അടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യംഅടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യം

എന്നാല്‍ ഇപ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി നേതാക്കള്‍ മറ്റൊരു ഭയത്തിലാണ്. മുന്‍ മന്ത്രിയും എംഎല്‍എയും ആയ വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതോടെയാണ് ഭയം തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒന്ന് മനസ്സിരുത്തി ശ്രമിച്ചാല്‍ പ്രതിപക്ഷത്തെ പല നേതാക്കളും കുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...

പ്രകോപനം

പ്രകോപനം

എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ നേരിടുന്നത് രൂക്ഷമായ ആക്രമണമാണ്. സ്വര്‍ണക്കടത്ത് കേസോടെ ആയിരുന്നു തുടക്കമെങ്കിലും പിന്നീട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ എല്ലാം പുകമറയ്ക്ക് പിന്നില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു അന്വേഷണം. പ്രതിപക്ഷവും ഈ അവസരം നന്നായി മുതലെടുത്തു.

പ്രതിരോധത്തില്‍ കാര്യമില്ല

പ്രതിരോധത്തില്‍ കാര്യമില്ല

ആരോപണങ്ങള്‍ പ്രതിരോധിച്ചതുകൊണ്ട് ഇനി കാര്യമില്ലെന്ന നിലപാടിലാണ് സിപിഎമ്മും സര്‍ക്കാരും. തദ്ദേശ തിരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു, നിയമസഭ തിരഞ്ഞെടുപ്പിന് അധികനാള്‍ ബാക്കിയും ഇല്ല. ഉതോടെയാണ് പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് തിരിയാനുള്ള തീരുമാനത്തിലെത്തുന്നത്.

കമറുദ്ദീനില്‍ തുടങ്ങി

കമറുദ്ദീനില്‍ തുടങ്ങി

കാസര്‍കോട്ടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെതിരെ കടുത്ത നടപടികള്‍ വൈകുന്നതെന്തെന്ന് സിപിഎമ്മിനുള്ളില്‍ നിന്ന് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. അതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍...

ഇബ്രാഹിം കുഞ്ഞിനെ തൊട്ടപ്പോള്‍

ഇബ്രാഹിം കുഞ്ഞിനെ തൊട്ടപ്പോള്‍

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി പൊതുജനത്തിന് മുന്നില്‍ തുറന്നിട്ട ഒരു പുസ്തകമാണ്. പ്രമാദമായ കേസില്‍ എന്തുകൊണ്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയില്ലെന്നും ചോദ്യമുയര്‍ന്നു. ഒടുവില്‍ ഇബ്രാഹിം കുഞ്ഞിനേയും അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതോടെയാണ് പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ ചങ്കിടിപ്പ് ശരിക്കും കൂടിയത്.

12 പേരുടെ പട്ടിക

12 പേരുടെ പട്ടിക

എല്‍ഡിഎഫ് കണ്‍വീനര്‍ 12 പ്രതിപക്ഷ നേതാക്കളുടെ പട്ടിക തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അതിനനുസരിച്ചാണ് അറസ്റ്റ് നടക്കുന്നത് എന്ന് പോലും അദ്ദേഹം പറഞ്ഞു. എന്തായാലും അറസ്റ്റ് ഭയക്കേണ്ട 12 പേര്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ കുറച്ച് പ്രമുഖര്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യവും ആണ്.

 ഉമ്മന്‍ ചാണ്ടി മുതല്‍

ഉമ്മന്‍ ചാണ്ടി മുതല്‍

പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തനായ ആള്‍ ഉമ്മന്‍ ചാണ്ടിയാണ്. സോളാര്‍ കേസിലെ പ്രതി സരിത നായരുടെ ലൈംഗികാരോപണ കേസ് ഒന്ന് ശക്തമാക്കിയാല്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ട്. ആ കേസുകളില്‍ എല്ലാം അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

കെസിയും

കെസിയും

കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ സുപ്രധാന നേതാക്കളില്‍ ഒരാളാണ് കെസി വേണുഗോപാല്‍. സരിതയുടെ കേസിലെ കുറ്റാരോപിതരില്‍ ഒരാള്‍. കെസി വേണുഗോപാലിനെിരെയുള്ള കേസ് ശക്തമായാല്‍ അത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെതിരെ ബിജെപി വലിയ ആയുധമാക്കുമെന്ന് ഉറപ്പാണ്.

അബ്ദുള്ളക്കുട്ടിയും

അബ്ദുള്ളക്കുട്ടിയും

ആ പരാതിയില്‍ കൃത്യമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, എപി അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ ആകുമായിരുന്നില്ല. എന്തായാലും ആ കേസ് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസ്ി എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ആയിരുന്നു.

വരിവരിയായ് നേതാക്കള്‍

വരിവരിയായ് നേതാക്കള്‍

സോളാറുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ഉണ്ട്. മുന്‍ മന്ത്രി എപി അനില്‍ കുമാറും നിലവിലെ ലോക്‌സഭ എംപിമാരായ അടൂര്‍ പ്രകാശും ഹൈബി ഈഡനും ആണ് അതില്‍ പ്രധാനികള്‍. അനില്‍ കുമാറിനെതിരെയുള്ള പരാതിയില്‍ ഇരയുടെ മൊഴിയും അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെന്നിത്തലയും സുരക്ഷിതനല്ല

ചെന്നിത്തലയും സുരക്ഷിതനല്ല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അത്ര സുരക്ഷിതനല്ല. ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല എന്നേ ഉള്ളൂ. ഈ കേസില്‍ അന്വേഷണം മുറുകിയാല്‍ അത് ചെന്നിത്തലയ്ക്കും തിരിച്ചടിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോപണ വിദഗ്ധന്‍ പിടി തോമസ്

ആരോപണ വിദഗ്ധന്‍ പിടി തോമസ്

പിടി തോമസ് എംഎല്‍എ ആണ് പിണറായി വിജയനെതിരേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരാള്‍. ആരോപണങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളു, തെളിവുകള്‍ ഒന്നും പുറത്ത് വിടാറില്ല. എന്തായാലും പിടി തോമസിനെതിരേയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.

ഷാജിയും മുനീറും

ഷാജിയും മുനീറും

പ്ലസ് ടു കോഴക്കേസില്‍ കെഎം ഷാജി വിജിലന്‍സ് അന്വേഷണവും ഇഡി അന്വേഷണവും നേരിടുകയാണ്. അതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. അതിനൊപ്പം ഭൂമി ഇടപാട് കേസില്‍ എംകെ മുനീറിന്റെ പേര് കൂടി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് മുസ്ലീം ലീഗിനെ നന്നായി ഭയപ്പെടുത്തുന്നുണ്ട്.

ഉമ്മൻ ചാണ്ടി മുതൽ അബ്ദുള്ളക്കുട്ടിവരെ... അടപടലം പൂട്ടാനുറച്ച് സിപിഎം; രാഹുലിന്റെ വിശ്വസ്തനും പെടുംഉമ്മൻ ചാണ്ടി മുതൽ അബ്ദുള്ളക്കുട്ടിവരെ... അടപടലം പൂട്ടാനുറച്ച് സിപിഎം; രാഹുലിന്റെ വിശ്വസ്തനും പെടും

Recommended Video

cmsvideo
CPIM against central government after swapna's voice leaked

English summary
From Oommen Chandy to KC Venugopal... Opposition party leaders are in fear on existing cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X