കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസിയാബാദില്‍ ബിജെപിക്ക് നിര്‍ണായകം.... ഇത്തവണ അങ്കം കനക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗാസിയാബാദില്‍ ബിജെപിക്ക് നിര്‍ണായം | Oneindia Malayalam

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലം എന്ന നിലയിലാണ്. ബിജെപി ഇവിടെ ശക്തി നേടിയിട്ട് വളരെ കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ വളരെ വേഗം തന്നെ ബിജെപി ഈ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞു. വിദേശകാര്യ സഹമന്ത്രിയായ വികെ സിംഗാണ് ഇവിടെ നിന്നുള്ള എംപി. മുന്‍ കരസേനാ മേധാവി കൂടിയാണ് ജനറല്‍ വികെ സിംഗ്. സൈന്യത്തിനും സൈനിക തലവന്‍മാര്‍ക്കും ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കാറുണ്ട്. 2014ല്‍ മോദി തരംഗത്തിനൊപ്പം ഈ പ്രതിച്ഛായയും വികെ സിംഗിന് ഗുണം ചെയ്തിരുന്നു. ഇത്തവണ വികെ സിംഗ് മത്സരിക്കാനാണ് സാധ്യത. എസ്ബി ബിഎസ്പി സഖ്യത്തിന് അത്ര എളുപ്പമല്ല ഗാസിയാബാദില്‍ വിജയിക്കുക എന്നത്.

1

2008ലാണ് ഗാസിയാബാദ് ലോക്‌സഭാ മണ്ഡലം രൂപീകരിക്കുന്നത്. കഴിഞ്ഞ തവണ താരപോരാട്ടം നടന്ന മണ്ഡലമായിരുന്നു ഗാസിയാബാദ്. വികെ സിംഗിന് 7,58,482 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് മുന്‍ സിനിമാ താരം കൂടിയായ രാജ് ബബ്ബാറിനെയാണ് വികെ സിംഗിനെതിരെ മത്സരിപ്പിച്ചത്. എന്നാല്‍ വമ്പന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസിന് നേരിട്ടത്. 1,91,222 വോട്ടാണ് രാജ് ബബ്ബാറിന് ലഭിച്ചത്. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഇവിടെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. ബിഎസ്പിയുടെ മുകുള്‍ 1,73,085 വോട്ടാണ് നേടിയത്. സമാജ് വാദി പാര്‍ട്ടിയുടെ സുധാന്‍ കുമാര്‍ 1,06,984 വോട്ടും നേടി. 5,67,260 വോട്ടിനായിരുന്നു വികെ സിംഗിന്റെ ജയം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയ മാര്‍ജിനില്‍ ഒന്നായിരുന്നു ഇത്. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എസ്പി ബിഎസ്ബി സഖ്യം പിന്തുണ പ്രഖ്യാപിച്ചാല്‍ ഇവിടെ വന്‍ പോരാട്ടം നടക്കും.

1

ലോക്‌സഭയില്‍ ബിജെപിയുടെ ഏറ്റവും മികച്ച മന്ത്രി ആരാണെന്ന് ചോദിച്ചാല്‍ അത് വികെ സിംഗായിരിക്കും. അന്താരാഷ്ട്ര ഇടപെടലില്‍ സുഷമാ സ്വരാജിനൊപ്പം നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇറാഖിലെ ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ വധിച്ച സംഭവത്തില്‍ ഇന്ത്യയില്‍ വന്‍ വിവാദമായ സമയത്ത്, അവരുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചതിലൂടെ അദ്ദേഹം ഒരേസമയം വിവാദ നായകനും വീരനായകനുമായി. ഇന്ത്യന്‍ എംബസിയിലെത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും സുഷമ പരിഹരിച്ചിരുന്നത് വികെ സിംഗിന്റെ സഹായത്തോടെയാണ്. നയതന്ത്രജ്ഞതയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛാ സംരക്ഷിച്ചതും അദ്ദേഹമാണ്. മോദിയുടെ ചൈനാ സന്ദര്‍ശനം അടക്കമുള്ളവയില്‍ വികെ സിംഗിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമായിരുന്നു.

1

ഗാസിയാബാദ് മണ്ഡലം അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. ലോനി, മുറാദ്‌നഗര്‍, സാഹിദാബാദ്, ഗാസിയാബാദ്, ദോലാന, എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ വന്‍ തേരോട്ടമാണ് നടത്തിയത്. ദില്ലിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മണ്ഡലമാണ് ഗാസിയാബാദ്. യുപിയുടെ ഗേറ്റ് വേ എന്നാണ് ഈ മ ണ്ഡലം അറിയപ്പെടുന്നത്. വ്യാവസായിക നഗരമായിട്ടാണ് ഗാസിയാബാദ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ ഏറ്റവും വികസനമുള്ള നഗരമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടൊണ് ഉള്ളത്. ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാണ് ഗാസിയാബാദ്. ബിജെപിക്ക് ഏറ്റവും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ട് ഇത്തവണ ഫലം എങ്ങനെയാവുമെന്ന് പ്രവചിക്കുക അസാധ്യമാണ്.

1

ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗിന്റെ മണ്ഡലമായിട്ടാണ് ഗാസിയാബാദ് 2008ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് രാജ്‌നാഥ് സിംഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സുരേന്ദ്ര പ്രകാശ് ഗോയലിനെ പരാജയപ്പെടുത്തിയാണ് രാജ്‌നാഥ് സിംഗ് വിജയം നേടിയത്. 90681 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാല്‍ കിട്ടിയ വോട്ടിന്റെയും ഭൂരിപക്ഷത്തിന്റെയും കാര്യത്തില്‍ വന്‍ മുന്നേറ്റമാണ് വികെ സിംഗ് നടത്തിയത്. ഇവിടെ ബിജെപിയുടെ ശക്തമായ കോട്ടയാണെന്ന് തന്നെ പറയേണ്ടി വരും. ഇത്തവണ എല്ലാ മുന്നണികളും ചേര്‍ന്നാണ് ബിജെപിയെ നേരിടുന്നത്. പക്ഷേ അതുകൊണ്ട് വോട്ടുകള്‍ പ്രതിപക്ഷത്തേക്ക് മാറുമോ എന്ന് പറയാനാവില്ല.

1

ബിജെപി വന്നതിന് ശേഷം ഗാസിയാബാദിന്റെ പ്രതിച്ഛായ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ദില്ലിയുടെ രാഷ്ട്രീയം ഏറ്റവും നന്നായി പ്രതിഫലിക്കുന്ന മണ്ഡലമാണ് ഗാസിയാബാദ്. അവിടെ മാറ്റമുണ്ടായാല്‍ അത് ഗാസിയാബാദിലും ആവര്‍ത്തിക്കാനാണ് സാധ്യത. എസ്ബി ബിഎസ്ബി സഖ്യം ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥിയെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് മൊത്തം ഫലത്തെയും സ്വാധീനിക്കും. പക്ഷേ വികെ സിംഗ് ബിജെപിയുടെ ശക്തനായ നേതാവാണ്. അതിന് പുറമേ കോണ്‍ഗ്രസിന് ഇവിടെ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പിന്തുണയ്ക്കാനുള്ള സാധ്യതയുമില്ല. അതുകൊണ്ട് ഫലം ബിജെപിക്ക് അനുകൂലമാകാനാണ് സാധ്യത.

1
English summary
gaziabad lok sabha constituency vk singh perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X