• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാളീദേവിയ്ക്ക് നാവ് അറുത്ത് കൊടുത്ത കോളേജ് കുമാരി... ഇവരൊക്കെ ഏത് കാലത്താണ് ജീവിയ്ക്കുന്നത്?

  • By Desk

കോളേജ് വിദ്യാഭ്യാസം നേടുന്നവരൊക്കെ വിവരമുള്ളവര്‍ ആകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. കാരണം ഓരോ ദിവസവും കേള്‍ക്കുന്നത് അത്തരം വാര്‍ത്തകളാണ്. ദൈവ പ്രീതിയ്ക്ക് വേണ്ടി സ്വന്തം കുട്ടികളേയോ മറ്റുള്ളവരുടെ കുട്ടികളേയോ ഒക്കെ ബലി നല്‍കാന്‍ തയ്യാറാണ് പലരും.

Read Also: 'ഇക്ക തൊട്ടാല്‍മതി' തൊടുപുഴയിലെ സ്ത്രീ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പട്ടാളക്കാരന്‍... അപ്പോള്‍ പറഞ്ഞതോ

എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ മധ്യപ്രദേശില്‍ നടന്ന സംഭവം ഏവരേയും അമ്പരപ്പിയ്ക്കും. കോളേജ് വിദ്യാര്‍ത്ഥിനിയായ പത്തൊമ്പതുകാരി സ്വന്തം നാവ് ആണ് ദേവീ പ്രീതിയ്ക്കായി അരിഞ്ഞ് കൊടുത്തത്.

സ്വന്തം സഹോദരന്‍ പോലും ഇതറിഞ്ഞ് ഞെട്ടിത്തരിച്ചു. എന്നാല്‍ ദേവിയ്ക്ക് നാവ് അരിഞ്ഞ് കൊടുക്കാനായി ചെന്ന ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ഏത് പരിഷ്‌കൃത സമൂഹവും നാണിച്ച് പോകും.

ആരതി ദുബേ

ആരതി ദുബേ

മധ്യപ്രദേശിലെ റേവ സ്വദേശിയാണ് ആരതി ദുബേ എന്ന പത്തൊമ്പത് വയസ്സുകാരി. ടിആര്‍എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി. അവളാണ് ഇങ്ങനെ ഒരുകാര്യം ചെയ്ത്.

സ്വപ്‌നം

സ്വപ്‌നം

തന്റെ നാവ് അരിഞ്ഞ് നല്‍കിയാല്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുമെന്ന് കാളീദേവി സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു എന്നാണ് ഈ കുട്ടി പറയുന്നത്. അത് പോലെ തന്നെ ഇവള്‍ ചെയ്യുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ്

ദിവസങ്ങള്‍ക്ക് മുമ്പ്

ജൂലായ് 27 നോ 28 നോ ആണ് ഈ സംഭവം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിത് ഡെയ്‌ലി മെയില്‍ വലിയ വാര്‍ത്തയായി ആഘോഷിക്കുകയും ചെയ്തു.

എന്തൊരു മനുഷ്യരാണ്

എന്തൊരു മനുഷ്യരാണ്

തന്റെ സ്വപ്‌നം നിറവേറ്റാന്‍ കാളീക്ഷേത്രത്തിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പൂജാരിയും ഭക്തരും നൂറ് ശതമാനം പിന്തുണ നല്‍കി. അവരുടെ മുന്നില്‍ വച്ച് മൂര്‍ച്ചയേറിയ ഒരു ബ്ലേഡ് കൊണ്ട് ആരതി നാവ് മുറിച്ചു.

ബോധംപോയി

ബോധംപോയി

നാവ് മുറിച്ചതും പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ ആശുപത്രിയിലെത്തിയ്ക്കുകയല്ല അവിടെ കൂടി നിന്നവര്‍ ചെയ്തത്. ഒരു തുണികൊണ്ട് അവളുടെ ശരീരം മൂടിയിട്ട് കാത്ത് നിന്നു. പ്രാര്‍ത്ഥിച്ചുകൊണ്ട്...

അതുക്കും മേലെ

അതുക്കും മേലെ

അഞ്ച് മണിക്കൂര്‍ കഴിയേണ്ടിവന്നു ആരതിയ്ക്ക് ബോധം വരാന്‍. ബോധം വന്നപ്പോള്‍ കാളീദേവിയുടെ കൃപ എന്ന് പറഞ്ഞ് സന്തോഷിയ്ക്കുകയാണ് ആളുകള്‍ ചെയ്തത്.

സഹോദരന്‍ പറഞ്ഞത്

സഹോദരന്‍ പറഞ്ഞത്

ഇങ്ങനെയൊരു സ്വപ്‌നം കണ്ട കാര്യം തന്നോട് ആരതി പറഞ്ഞിരുന്നു എന്നാണ് സഹോദരന്‍ സച്ചിന്‍ പറയുന്നത്. എന്നാല്‍ അവള്‍ ഇത് ശരിയ്ക്കും ചെയ്തുകളയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലത്രെ.

കിട്ടിയോ?

കിട്ടിയോ?

സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരിയ്ക്കുന്നു. ആരതിയ്ക്ക് എന്തായാലും ദേവിയുടെ അനുഗ്രഹം ഒന്നും കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എത്രയെത്ര സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

എന്തും ചെയ്യുന്നവര്‍

എന്തും ചെയ്യുന്നവര്‍

ആരുടേയെങ്കിലും വാക്ക് കേട്ട് ദൈവ പ്രീതിയ്ക്കായി സ്വന്തം കുഞ്ഞുങ്ങളെ പോലും ബലികൊടുക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. പലപ്പോഴും വ്യാജ സിദ്ധന്‍മാരുടേയും ജ്യോതികളുടേയും വലയില്‍ വീണാണ് ഇത് സംഭവിയ്ക്കുന്നത്.

ഭരണഘടന പറയുന്നത്

ഭരണഘടന പറയുന്നത്

ശാസ്ത്രബോധം പ്രചരിപ്പിയ്ക്കണം എന്നാണ് നമ്മുടെ ഭരണഘടന പോലും പറയുന്നത്. എന്നിട്ടാണ് ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ അരങ്ങേറുന്നത്.

English summary
A 19-year-old girl sliced off her tongue with a blade and offered it to Goddess Kali, apparently to appease the deity into granting her heart's desire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X